x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​തി​ക്കു​ന്നു, ശാ​സ്‌​ത്ര​ത്തി​നൊ​പ്പം കു​ട്ടി​ക​ളും​

വെബ്ഡെസ്ക്
Published: November 12, 2026 01:12 AM IST | Updated: November 12, 2026 01:12 AM IST

ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗം സ​​യ​​ന്‍​സ് വ​​ര്‍​ക്കിം​​ഗ് മോ​​ഡ​​ലി​​ല്‍ അ​​ല്‍​വി​​ന ജോ​​മോ​​ന്‍, ഡെ​​വി​​ന സി​​ബി എ​​ന്നി​​വ​​ര്‍ അ​​വ​​ത​​രി​​പ്പി​​ച്ച ട്രാ​​ക്ക്​​ലെ​​സ് മെ​​ട്രോ മാ​​ത

അ​​തി​​ര​​മ്പു​​ഴ: ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക വി​​ദ്യ​​യെ കൂ​​ട്ടു​​പി​​ടി​​ച്ച് നൂ​​ത​​ന ആ​​ശ​​യ​​ങ്ങ​​ളും ആ​​വി​​ഷ്കാ​​ര​​ങ്ങ​​ളും ശാ​​സ്‌​​ത്ര​​ലോ​​ക​​ത്തി​​ന് സം​​ഭാ​​വ​​ന ചെ​​യ്യാ​​നു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ആ​​ർ​​ജ​​വം വെ​​ളി​​പ്പെ​​ടു​​ത്തി​​യ ശാ​​സ്ത്രോ​​ത്സ​​വ​​ത്തി​​ന് കൊ​​ടി​​യി​​റ​​ങ്ങി.

ഊ​​ർ​​ജ പ്ര​​തി​​സ​​ന്ധി​​യു​​ടെ കാ​​ല​​ത്ത് സൗ​​രോ​​ർ​​ജ കേ​​ന്ദ്രീ​​കൃ​​ത​​മാ​​യ പ​​ദ്ധ​​തി​​ക​​ളാ​​ണ് കു​​ട്ടി​​ക​​ൾ നി​​ർ​​ദ്ദേ​​ശി​​ച്ച​​വ​​യെ​​ല്ലാം ത​​ന്നെ. മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി റോ​​ബോ​​ട്ടി​​ക്സി​​ലും ഐ​​ഒ​​ടി മേ​​ഖ​​ല​​ക​​ളി​​ലും കു​​ട്ടി​​ക​​ളു​​ടെ വ​​ൻ പ​​ങ്കാ​​ളി​​ത്ത​​മു​​ണ്ടാ​​യി.

ശ​​യ്യാ​​വ​​ലം​​ബി​​ക​​ളാ​​യി വീ​​ടു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്ക് നി​​ശ്ചി​​ത സ​​മ​​യ​​ങ്ങ​​ളി​​ൽ മ​​രു​​ന്ന് ന​​ൽ​​കു​​ന്ന മെ​​ഡി​​ക്ക​​ൽ പി​​ൽ​​സ് ഡി​​സ്പെ​​ൻ​​സ​​ർ, എ​​ടി​​എ​​മ്മി​​ൽ​നി​​ന്ന് നോ​​ട്ടു​​ക​​ൾ ല​​ഭി​​ക്കു​​ന്ന പോ​​ലെ നാ​​ണ​​യ​​ത്തു​​ട്ടു​​ക​​ൾ ല​​ഭി​​ക്കു​​ന്ന സ്‌​​മാ​​ർ​​ട്ട് കോ​​യി​​ൻ എ​​ടി​​എം, സോ​​ളാ​​ർ എ​​ന​​ർ​​ജി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ഡി​​ജി​​റ്റ​​ൽ വെ​​ൽ​​ന​​സ് പാ​​ർ​​ക്ക്, തീ​​പി​​ടി​ത്തം, മ​​ദ്യ​​പി​​ച്ചു​​ള്ള ഡ്രൈ​​വിം​​ഗ്, ഡ്രൈ​​വ​​റു​​ടെ ഉ​​റ​​ക്കം, ഓ​​വ​​ർ സ്പീ​​ഡ് തു​​ട​​ങ്ങി​​യ​​വ ഉ​​ണ്ടാ​​യാ​​ൽ വാ​​ഹ​​നം സ്വ​​യം നി​​ൽ​​ക്കു​​ന്ന വി​​ധ​​ത്തി​​ൽ സെ​​ൻ​​സ​​റു​​ക​​ൾ പി​​ടി​​പ്പി​​ച്ച വാ​​ഹ​​നം, മ​​ണ്ണി​ലെ ഈ​​ർ​​പ്പ​​ത്തി​​ന്‍റെ നി​​ല​​യ​​നു​​സ​​രി​​ച്ച് സെ​​ൻ​​സ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ജ​​ല​​സേ​​ച​​നം ന​​ട​​ത്തു​​ന്ന സം​​വി​​ധാ​​നം, അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ പ​​ല​​ഘ​​ട്ട​​ങ്ങ​​ളി​​ൽ മു​​ന്ന​​റി​​യി​​പ്പ് അ​​ലാ​​റം ന​​ൽ​​കു​​ന്ന സം​​വി​​ധാ​​നം തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം ഭാ​​വി​​യി​​ലെ ശാ​​സ്‌​​ത്ര​​പ്ര​​തി​​ഭ​​ക​​ളു​​ടെ ശ്ര​​ദ്ധേ​​യ പ​​ദ്ധ​​തി​​ക​​ളാ​​ണ്.

ര​​ണ്ടു ദി​​വ​​സം നീ​​ണ്ട റ​​വ​​ന്യൂ ജി​​ല്ലാ സ്‌​​കൂ​​ൾ ശാ​​സ്‌​​ത്രോ​​ത്സ​​വം ഇ​​ന്ന​​ലെ സ​​മാ​​പി​​ച്ചു. സെ​ന്‍റ് അ​​ലോ​​ഷ്യ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജ​​യ്മോ​​ൻ ക​​രീ​​മ​​ഠം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

Tags : Science Festival Nattuvishesham DistrictNews

Recent News

Corehub Up