x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ൾ കൃ​പ​യും സ​ത്യ​വും നി​റ​ഞ്ഞ തി​രു​നാ​ൾ: മാ​ർ ജോ​സ് പു​ളി​ക്ക​ൽ

വെബ് ഡെസ്ക്
Published: September 8, 2026 10:43 PM IST | Updated: September 8, 2026 10:43 PM IST

എ​ട്ടു​നോ​ന്പ് തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന​ദി​വ​സ​മാ​യ ഇ​ന്ന​ലെ ന​ട​ന്ന പ്ര​ദ​ക്ഷി​ണം.

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ൾ കൃ​പ​യും സ​ത്യ​വും നി​റ​ഞ്ഞ കൃ​പാ​വ​ര​ത്തി​ന്‍റെ തി​രു​നാ​ളാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ. സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പ് തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന​ദി​വ​സ​മാ​യ ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ് പു​ളി​ക്ക​ൽ. പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​നം ഒ​രു ഉ​ഷ​കാ​ല​ന​ക്ഷ​ത്ര​മാ​ണ്. മാ​താ​വി​നോ​ട് ചേ​ർ​ന്ന് ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളി​ലും ബു​ദ്ധി​മു​ട്ടി​ക​ളി​ലും ജീ​വി​ക്കാ​ൻ സാ​ധി​ക്ക​ണം. ദൈ​വ​ഹി​തം അ​നു​സ​രി​ച്ച് ജീ​വി​ക്കു​ന്ന​വ​രാ​ണ് ഭൂ​മി​യി​ലെ യ​ഥാ​ർ​ഥ വി​ജ​യി​ക​ൾ. പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യം പ്ര​ത്യാ​ശ​യു​ടെ ന​ക്ഷ​ത്ര​മാ​ണെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ രാ​ത്രി​വ​രെ പ​ഴ​യ​പ​ള്ളി​യി​ൽ വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു. രാ​വി​ലെ മു​ത​ൽ വി​ശ്വാ​സി​ക​ൾ​ക്ക് നേ​ർ​ച്ച ക​ഞ്ഞി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​രം കു​രി​ശി​ടി​യി​ലേ​ക്കു ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച് പ്രീ​സ്റ്റു​മാ​യ ഫാ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് മു​ള​ങ്ങാ​ശേ​രി​ൽ, ഫാ. ​ഇ​മ്മാ​നു​വേ​ൽ മ​ണി​മ​ല, റെ​ക്ട​ർ ഫാ. ​ജോ​ൺ വെ​ട്ടു​വ​യ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Blessed Virgin Mary NattuVishasham DistrictNews

Recent News

Corehub Up