Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boycott

ഫിഫ ലോകകപ്പ് ബഹിഷ്കരിക്കാൻ യുവേഫയുടെ നീക്കം

സൂ​​​റി​​​ച്ച്: ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ സ്വ​​​കാ​​​ര്യ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു വി​​​ൽ​​​ക്കാ​​​നു​​​ള്ള രാ​​​ജ്യാ​​​ന്ത​​​ര ഫു​​​ട്ബോ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​ൻ (ഫി​​​ഫ) നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി യൂ​​​റോ​​​പ്യ​​​ൻ ഫു​​​ട്ബോ​​​ൾ ഗ​​​വേ​​​ണിം​​​ഗ് ബോ​​​ഡി​​​യാ​​​യ യു​​​വേ​​​ഫ രം​​​ഗ​​​ത്ത്.

ഈ ​​​നീ​​​ക്ക​​​വു​​​മാ​​​യി ഫി​​​ഫ മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ലോ​​​ക​​​ക​​​പ്പ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ബ​​​ഹി​​​ഷ്ക​​​രി​​​ക്കാ​​​ൻ യു​​​വേ​​​ഫ അം​​​ഗ​​​ങ്ങ​​​ളാ​​​യ 55 രാ​​​ജ്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ച്ചു.

ലോ​​​ക​​​ക​​​പ്പ് ഒ​​​രു നി​​​ക്ഷേ​​​പ ഉ​​​ത്പ​​​ന്ന​​​മാ​​​യി കാ​​​ണാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു യു​​​വേ​​​ഫ വ്യ​​​ക്ത​​​മാ​​​ക്കി.തീ​​​രു​​​മാ​​​നം ന​​​ട​​​പ്പി​​​ലാ​​​യാ​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന വ​​​നി​​​താ ലോ​​​ക​​​ക​​​പ്പ് പ്ലേ ​​​ഓ​​​ഫ് മ​​​ത്സ​​​ര​​​ങ്ങ​​​ളെ​​​യാ​​​കും ഇ​​​ത് ആ​​​ദ്യം ബാ​​​ധി​​​ക്കു​​​ക.

ലോ​​​ക​​​ക​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ധാ​​​ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ‘ഫി​​​ഫ ഫോ​​​ർ​​​വേ​​​ഡ് എ​​​ന്‍റ​​​ർ​​​പ്രൈ​​​സ്’എ​​​ന്ന​​​പേ​​​രി​​​ൽ ഒ​​​രു ഉ​​​പ​​​ക​​​മ്പ​​​നി രൂ​​​പീ​​​ക​​​രി​​​ക്കാ​​​നും ഇ​​​തി​​​ന്‍റെ ഓ​​​ഹ​​​രി​​​ക​​​ൾ പു​​​റ​​​ത്തു​​​ള്ള സ്വ​​​കാ​​​ര്യ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു വി​​​ൽ​​​ക്കാ​​​നു​​​മാ​​​ണ് ഫി​​​ഫ പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​യാ​​​നി ഇ​​​ൻ​​​ഫാ​​​ന്‍റീ​​​നോ​​​യു​​​ടെ പ​​​ദ്ധ​​​തി.

അ​​​മേ​​​രി​​​ക്ക​​​ൻ സം​​​രം​​​ഭ​​​ക​​​നാ​​​യ ജോ​​​ഷ്വ കു​​​ഷ്‌​​​ന​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ‘ത്രൈ​​​വ് എ​​​റ്റേ​​​ണ​​​ൽ’ എ​​​ന്ന വെ​​​ഞ്ച്വർ ക്യാ​​​പി​​​റ്റ​​​ൽ ഫേം ​​​ഇ​​​തി​​​നാ​​​യി രം​​​ഗ​​​ത്തു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണ​വും അ​ധ്യാ​പ​ന ബ​ഹി​ഷ്ക​ര​ണ​വും ആ​രം​ഭി​ച്ചു. ഒ​പി​ക​ളി​ൽ​നി​ന്നു സീ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ വി​ട്ടു​നി​ന്നു. പി​ജി വി​ദ്യാ​ർ​ഥി​ക​ളും ഹൗ​സ് സ​ർ​ജ​ൻ​മാ​രു​മാ​ണ് ഒ​പി​യി​ൽ എ​ത്തി​യ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച​ത്.

ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ത്ത പ​ക്ഷം വ്യാ​ഴാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ളും മ​റ്റു പ്രോ​സീ​ജ​റു​ക​ളും നി​ർ​ത്താ​ൻ സം​ഘ​ട​ന നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്ന് കെ​ജി​എം​സി​ടി​എ നേ​താ​ക്ക​ൾ അ​റി​യി​ച്ചു. 26 മു​ത​ൽ എ​ല്ലാ പ​രീ​ക്ഷാ ജോ​ലി​ക​ളി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കും.

അ​വ​ശ്യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളാ​യ അ​ത്യാ​ഹി​ത വി​ഭാ​ഗം, ലേ​ബ​ർ റൂം, ​അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ, ഐ​സി​യു, പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​ക​ൾ, അ​ടി​യ​ന്ത​ര ല​ബോ​റ​ട്ട​റി സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ സ​മ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ധ​ർ​ണ​ന​ട​ത്തി. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ടി. റോ​സ്നാ​രാ ബീ​ഗം നി​ർ​വ​ഹി​ച്ചു. ധ​ർ​ണ​യി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഷി​ബു, സെ​ക്ര​ട്ട​റി ഡോ. ​ഷെ​ഫ്ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

2016 മു​ത​ലു​ള്ള ശ​ന്പ​ള കു​ടി​ശി​ക ന​ൽ​കു​ക, മ​തി​യാ​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നു മു​ത​ൽ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Sports

'ബ​​ഹി​​ഷ്‌​​ക​​രണം ബം​​ഗ്ലാ​​ദേ​​ശി​​നു​​ള്ള പി​​ന്തു​​ണ'

ക​​റാ​​ച്ചി: ഒ​​ടു​​വി​​ല്‍ ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റാ​​നു​​ള്ള കാ​​ര​​ണം പാ​​ക്കി​​സ്ഥാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ വെ​​ളി​​പ്പെ​​ടു​​ത്തി.

2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്ന് ബം​​ഗ്ലാ​​ദേ​​ശി​​നെ പു​​റ​​ത്താ​​ക്കി​​യ​​തി​​ന്‍റെ പ്ര​​തി​​ഷേ​​ധ​​മാ​​യാ​​ണ് ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ച്ച​​തെ​​ന്ന് പാ​​ക്കി​​സ്ഥാ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ഷെ​​ഹ്ബാ​​സ് ഷ​​രീ​​ഫ് വ്യ​​ക്ത​​മാ​​ക്കി. ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും സം​​യു​​ക്ത​​മാ​​യി ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ലോ​​ക​​ക​​പ്പി​​നു നാ​​ളെ തു​​ട​​ക്കം കു​​റി​​ക്കും. 

“പാ​​ക് സ​​ര്‍​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​ന​​മാ​​ണ് ഇ​​ന്ത്യ​​ക്തെ​​തി​​രേ ക​​ളി​​ക്കേ​​ണ്ട എ​​ന്ന​​ത്. അ​​ക്കാ​​ര്യം ഞ​​ങ്ങ​​ളു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള​​ത​​ല്ല. സ​​ര്‍​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​നം ഞ​​ങ്ങ​​ള്‍ ബ​​ഹു​​മാ​​നി​​ക്കു​​ന്നു’’ സ​​ല്‍​മാ​​ന്‍ ആ​​ഘ (പാ​​ക് ടീം ​​ക്യാ​​പ്റ്റ​​ന്‍) 

Kerala

പാർട്ടി ഫണ്ട് തട്ടിപ്പ് ചർച്ചയായില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. സണ്ണി എം. ജോസഫ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.

എന്നാൽ‌, അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. സി.ആര്‍. മഹേഷും നജീബ് കാന്തപുരവുമാണ് സത്യാഗ്രഹം നടത്തുന്നത്.

സഭയുടെ തുടക്കത്തില്‍ തന്നെ സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തിയ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കുമെങ്കിലും ഒരു വശത്ത് സമരം തുടരുമെന്ന് അറിയിക്കുകയായിരുന്നു. ദേവസ്വം മന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.

എന്നാല്‍ പ്രതിപക്ഷത്തിന്‍റെ സമരം സര്‍ക്കാരിനെതിരെയല്ലെന്നും ഹൈക്കോടതിക്കെതിരായ സമരമായി കാണണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Sports

ടി20 ​ലോ​ക​ക​പ്പി​ന് ഇ​ന്ത്യ​യി​ലേ​യ്ക്കി​ല്ല; ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ബം​ഗ്ലാ​ദേ​ശ്‌

ധാ​ക്ക: ഐ​പി​എ​ല്ലി​ൽ നി​ന്ന് പേ​സ​ർ മു​സ്ത​ഫി​സു​ർ റ​ഹ്മാ​നെ ഒ​ഴി​വാ​ക്കി​യ​തി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ്. അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​റി​യി​ച്ചു.

ഇ​തി​നു​പു​റ​മെ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ ബം​ഗ്ലാ​ദേ​ശി​ൽ സം​പ്രേ​ഷ​ണം ചെ​യ്യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ബം​ഗ്ലാ​ദേ​ശി​ലെ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ സ്റ്റാ​ര്‍ പേ​സ​ര്‍ മു​സ്ത​ഫി​സു​റി​നെ റി​ലീ​സ് ചെ​യ്യ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ബി​സി​സി​ഐ ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഈ ​ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് 2026ലെ ​ടി20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യി​ൽ ന​ട​ക്കേ​ണ്ട ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ് ഒ​രു​ങ്ങു​ന്ന​ത്. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ബം​ഗ്ലാ​ദേ​ശി​ന്‍റ് മ​ത്സ​ര​ങ്ങ​ൾ ശ്രീ​ല​ങ്ക​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഐ​സി​സി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

Kerala

ഇ​ര​ട്ട​നി​കു​തി: സ​ര്‍​ക്കാ​ര്‍ തി​യ​റ്റ​റു​ക​ള്‍ ബ​ഹി​ഷ്‌​ക​രി​ക്കാ​ന്‍ ഫി​ലിം ചേം​ബ​ര്‍

കൊ​​​​​ച്ചി: ജി​​​​​എ​​​​​സ്ടി​​​​​ക്കു പു​​​​​റ​​​​​മെ​​​​​യു​​​​​ള്ള വി​​​​​നോ​​​​​ദ​​​​നി​​​​​കു​​​​​തി ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​നു​​​​​കൂ​​​​​ല തീ​​​​​രു​​​​​മാ​​​​​ന​​​​മെ​​​​​ടു​​​​​ക്കാ​​​​​ത്ത​​​​​തി​​​​​ല്‍ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച് നി​​​​​സ​​​​​ഹ​​​​​ക​​​​​ര​​​​​ണ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​വു​​​​​മാ​​​​​യി കേ​​​​​ര​​​​​ള ഫി​​​​​ലിം ചേം​​​​​ബ​​​​​ര്‍ ഓ​​​​​ഫ് കൊ​​​​​മേ​​​​​ഴ്‌​​​​​സ്.

ജ​​​​​നു​​​​​വ​​​​​രി മു​​​​​ത​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള കെ​​​​​എ​​​​​സ്എ​​​​​ഫ്ഡി​​​​​സി തി​​​​​യ​​​​​റ്റ​​​​​റു​​​​​ക​​​​​ള്‍​ക്ക് പു​​​​​തി​​​​​യ സി​​​​​നി​​​​​മ​​​​​ക​​​​​ള്‍ ന​​​​​ല്‍​കി​​​​​ല്ലെ​​​​​ന്ന് സം​​​​​ഘ​​​​​ട​​​​​ന കൊ​​​​​ച്ചി​​​​​യി​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ അ​​​​​റി​​​​​യി​​​​​ച്ചു.

ക​​​​​ഴി​​​​​ഞ്ഞ പ​​​​​ത്തു വ​​​​​ര്‍​ഷ​​​​​മാ​​​​​യി ഇ​​​​​ര​​​​​ട്ട നി​​​​​കു​​​​​തി ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും വൈ​​​​​ദ്യു​​​​​തി താ​​​​​രി​​​​​ഫി​​​​​ല്‍ ഇ​​​​​ള​​​​​വ് ന​​​​​ല്‍​ക​​​​​ണ​​​​​മെ​​​​​ന്നും ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് സം​​​​​ഘ​​​​​ട​​​​​ന​​​​സ​​​​​ര്‍​ക്കാ​​​​​രി​​​​​നെ സ​​​​​മീ​​​​​പി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ഇ​​​​​തു​​​​​വ​​​​​രെ​​​​​യും പ​​​​​രി​​​​​ഹാ​​​​​ര​​​​​മു​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല.

2024ല്‍ ​​​​​നി​​​​​ര്‍​മാ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​മാ​​​​​യി ചേ​​​​​ര്‍​ന്നു സ​​​​​മ​​​​​രം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചെ​​​​​ങ്കി​​​​​ലും സ​​​​​ര്‍​ക്കാ​​​​​ര്‍ ഉ​​​​​റ​​​​​പ്പി​​​​​ന്മേ​​​​​ല്‍ പി​​​​​ന്മാ​​​​​റു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ല്‍ ഉ​​​​​റ​​​​​പ്പു​​​​​ക​​​​​ള്‍ പാ​​​​​ലി​​​​​ക്ക​​​​​പ്പെ​​​​​ടാ​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​പ്പോ​​​​​ള്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ തി​​​​​യ​​​​​റ്റ​​​​​റു​​​​​ക​​​​​ളു​​​​​മാ​​​​​യു​​​​​ള്ള സ​​​​​ഹ​​​​​ക​​​​​ര​​​​​ണം നി​​​​​ര്‍​ത്തി​​​​​വ​​​​​യ്ക്കാ​​​​​ന്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​തെ​​​​​ന്ന് ഫി​​​​​ലിം ചേം​​​​​ബ​​​​​ര്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​നി​​​​​ല്‍ വി. ​​​​​തോ​​​​​മ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

മ​​​​​ല​​​​​യാ​​​​​ള സി​​​​​നി​​​​​മ​​​​​യു​​​​​ടെ വി​​​​​ജ​​​​​യ​​​​​ശ​​​​​ത​​​​​മാ​​​​​നം വ​​​​​ര്‍​ധി​​​​​ച്ചു​​​​​വെ​​​​​ന്ന് പ​​​​​റ​​​​​യു​​​​​മ്പോ​​​​​ഴും യ​​​​​ഥാ​​​​​ര്‍​ഥ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ള്‍ ആ​​​​​ശ​​​​​ങ്കാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​ണെ​​​​​ന്ന് സം​​​​​ഘ​​​​​ട​​​​​ന ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. 2025ല്‍ ​​​​​റി​​​​​ലീ​​​​​സ് ചെ​​​​​യ്ത 154 സി​​​​​നി​​​​​മ​​​​​ക​​​​​ളി​​​​​ല്‍ വെ​​​​​റും 10 ശ​​​​​ത​​​​​മാ​​​​​നം സി​​​​​നി​​​​​മ​​​​​ക​​​​​ള്‍ മാ​​​​​ത്ര​​​​​മാ​​​​​ണു വി​​​​​ജ​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്.

ജി​​​​​എ​​​​​സ്ടി​​​​​ക്കു​​​​പു​​​​​റ​​​​​മെ വി​​​​​നോ​​​​​ദ​​​​​നി​​​​​കു​​​​​തി​​​​കൂ​​​​​ടി ന​​​​​ല്‍​കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്ന​​​​​ത് ഇ​​​​​ര​​​​​ട്ട പ്ര​​​​​ഹ​​​​​ര​​​​​മാ​​​​​ണ്. ഈ ​​​​​ഭീ​​​​​മ​​​​​മാ​​​​​യ ന​​​​​ഷ്‌​​​​ടം താ​​​​​ങ്ങാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്ന് പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ള്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. സ​​​​​ര്‍​ക്കാ​​​​​ര്‍ തി​​​​​യ​​​​​​​​​​റ്റ​​​​​റു​​​​​ക​​​​​ളു​​​​​ടെ ബ​​​​​ഹി​​​​​ഷ്‌​​​​​ക​​​​​ര​​​​​ണം സൂ​​​​​ച​​​​​നാ​​​​സ​​​​​മ​​​​​രം മാ​​​​​ത്ര​​​​​ണെന്നും സം​​​​​ഘ​​​​​ട​​​​​ന മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ല്‍​കി.

Kerala

ഒ​ര​ടി​പോ​ലും പി​ന്നോ​ട്ടി​ല്ല; നി​ല​പാ​ടി​ലു​റ​ച്ച് സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​ന്ന് ചേ​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് സി​പി​ഐ. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് നി​ല​പാ​ട് ക​ടു​പ്പി​ക്കാ​ൻ സി​പി​ഐ തീ​രു​മാ​നി​ച്ച​ത്.

അ​തേ​സ​മ​യം മ​ന്ത്രി​മാ​രും സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളും ത​ല​സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​നു​ന​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി​സ​ഭാ യോ​ഗം വൈ​കു​ന്നേ​രം 3.30 ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് സി​പി​ഐ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ചേ​രും.

ക​രാ​ർ റ​ദ്ദാ​ക്കി​യെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്കാ​തെ ത​ങ്ങ​ളു​ടെ മ​ന്ത്രി​മാ​ർ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് സി​പി​ഐ നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി. എ​സ്‌​എ​സ്‌​കെ ഫ​ണ്ട് വാ​ങ്ങി പി​എം ശ്രീ​യി​ൽ മെ​ല്ലെ പോ​ക്ക് ന​ട​ത്താ​മെ​ന്ന നി​ർ​ദേ​ശം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വീ​ണ്ടും ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും സി​പി​ഐ വ​ഴ​ങ്ങി​ല്ല.

ര​ണ്ട് ത​വ​ണ മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തു മാ​റ്റി​വ​ച്ച വി​ഷ​യ​ത്തി​ൽ വീ​ണ്ടും മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് ഒ​പ്പി​ട്ട​ത്. ഇ​താ​ണ് സി​പി​ഐ​യെ ചൊ​ടി​പ്പി​ച്ച​ത്. അ​തേ​സ​മ​യം സ​മ​വാ​യം തു​ട​രാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സി​പി​എം.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ ക​ണ്ണൂ​രി​ലെ പ​രി​പാ​ടി​ക​ളെ​ല്ലാം റ​ദ്ദാ​ക്കി രാ​ത്രി​യോ​ടെ ത​ല​സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു. ഇ​ന്ന് രാ​വി​ലെ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

 

Kerala

പി​എം ശ്രീ​യി​ൽ നി​ല​പാ​ടി​ലു​റ​ച്ച് സി​പി​ഐ; ബു​ധനാഴ്ച​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: പി​എം​ശ്രീ പ​ദ്ധ​തിയുടെ ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് സി​പി​ഐ. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കി​ല്ല.

ഇ​ന്ന് ഓ​ണ്‍​ലൈ​ന്‍ ആ​യി ചേ​ര്‍​ന്ന സി​പി​ഐ സെ​ക്ര​ട്ട​ട്ടേ​റി​യ​റ്റ്‌ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലു​ണ്ടാ​യ തീ​രു​മാ​നം​ത​ന്നെ​യാ​ണ് ഇ​ന്ന​ത്തെ സെ​ക്ര​ട്ടേ​റി​യ​റ്റ്‌ യോ​ഗ​ത്തി​ലും ഉ​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച സി​പി​ഐ സെ​ക്ര​ട്ടേ​റി​യ​റ്റ്‌ യോ​ഗം ഉ​ച്ച​വ​രെ നീ​ണ്ടു. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ സി​പി​ഐ മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ന്‍, പി. ​പ്ര​സാ​ദ്, ജി.​ആ​ര്‍. അ​നി​ല്‍, ചി​ഞ്ചു​റാ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സെ​ക്ര​ട്ടേ​റി​യേ​റ്റി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം മ​ട​ങ്ങി.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു മ​ന്ത്രി​സ​ഭാ യോ​ഗം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, അ​ത് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ചേ​രാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യും സി​പി​ഐ നേ​തൃ​ത്വ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തി സ​മ​വാ​യ​ത്തി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത​ക​ള്‍ മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് ഇ​തെ​ന്നാ​ണ് സൂ​ച​ന.

ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്കാ​തെ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യ്യാ​റ​ല്ലെ​ന്ന് തി​ങ്ക​ളാ​ഴ്ച സി​പി​ഐ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ട്ട​റി​യി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി മു​ന്നോ​ട്ടു​വെ​ച്ച എ​ല്ലാ ഉ​പാ​ധി​ക​ളും സി​പി​ഐ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു.

Kerala

സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ ഒ​പി ബ​ഹി​ഷ്ക​ര​ണം പൂ​ർ​ണം; വ​ല​ഞ്ഞ് രോ​ഗി​ക​ൾ

 തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളി​ൽ അ​നു​കൂ​ല നി​ല​പാ​ടു സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ലെ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ കെ​ജി​എം​സി​ടി​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ന​ട​ത്തി​യ ഒ​പി ബ​ഹി​ഷ്ക​ര​ണം പൂ​ർ​ണം.

അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ, ഐ​സി​യു, ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കാ​തെ​യാ​യി​രു​ന്നു ഒ​പി ബ​ഹി​ഷ്ക​ര​ണം.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ​യും സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ഒ​പി​ക​ളും ബ​ഹി​ഷ്ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലാ​സു​ക​ളും മു​ട​ങ്ങി. സ​മ​രം പൂ​ർ​ണ വി​ജ​യ​മാ​യി​രു​ന്ന​താ​യി കെ​ജി​എം​സി​ടി​എ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഡോ​ക്ട​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക് അ​റി​യാ​തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​ക​ൾ വ​ല​ഞ്ഞു. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ഒ​പി ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

 

Latest News

Corehub Up