യുവേഫ
സൂറിച്ച്: ഫുട്ബോൾ മത്സരങ്ങളുടെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്കു വിൽക്കാനുള്ള രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി യൂറോപ്യൻ ഫുട്ബോൾ ഗവേണിംഗ് ബോഡിയായ യുവേഫ രംഗത്ത്.
ഈ നീക്കവുമായി ഫിഫ മുന്നോട്ടുപോകുകയാണെങ്കിൽ ലോകകപ്പ് മത്സരങ്ങൾ പൂർണമായി ബഹിഷ്കരിക്കാൻ യുവേഫ അംഗങ്ങളായ 55 രാജ്യങ്ങൾ തീരുമാനിച്ചു.
ലോകകപ്പ് ഒരു നിക്ഷേപ ഉത്പന്നമായി കാണാൻ കഴിയില്ലെന്നു യുവേഫ വ്യക്തമാക്കി.തീരുമാനം നടപ്പിലായാൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന വനിതാ ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങളെയാകും ഇത് ആദ്യം ബാധിക്കുക.
ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകൾ നടത്തുന്നതിനായി ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’എന്നപേരിൽ ഒരു ഉപകമ്പനി രൂപീകരിക്കാനും ഇതിന്റെ ഓഹരികൾ പുറത്തുള്ള സ്വകാര്യ നിക്ഷേപകർക്കു വിൽക്കാനുമാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയുടെ പദ്ധതി.
അമേരിക്കൻ സംരംഭകനായ ജോഷ്വ കുഷ്നറുടെ നേതൃത്വത്തിലുള്ള ‘ത്രൈവ് എറ്റേണൽ’ എന്ന വെഞ്ച്വർ ക്യാപിറ്റൽ ഫേം ഇതിനായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Tags : FIFAWorldCup UEFA Boycott Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash