പെരിന്തൽമണ്ണ: മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ 36-ാമത് കസ്റ്റമർ ഫെസിലിറ്റേഷൻ സെന്റർ പെരിന്തൽമണ്ണയിൽ നഗരസഭ പ്രതിപക്ഷ നേതാവ് വി. രാഹുൽ ഉദ്ഘാടനം ചെയ്തു.
മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയർപേഴ്സണ്‍ മറിയാമ്മ പയസ് അധ്യക്ഷത വഹിച്ചു. വി. രാഹുൽ ആദ്യനിക്ഷേപ സ്വീകരണവും ആദ്യ വായ്പാ വിതരണവും നിർവഹിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ചമയം വാപ്പു, കേരള വ്യാപാരി വ്യവസായി സമിതി പെരിന്തൽമണ്ണ യൂണിറ്റ് പ്രസിഡന്റ് മൻസൂർ നെച്ചിയിൽ, ഏരിയ പ്രസിഡന്റ് സലാം ഗൾഫോണ്‍ എന്നിവർ ചേർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ധനസഹായം കൈമാറി.
മലങ്കര ക്രെഡിറ്റ് സൊസൈറ്റി ഡെപ്യൂട്ടി സിഇഒ പി. ശിവപ്രകാശ്, സിആർഒ കാർത്തിക് നാരായണ്‍ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലും പ്രവർത്തന അനുമതിയുള്ളതും മെന്പർമാരിൽനിന്നു നിക്ഷേപം സ്വീകരിക്കാനും ലോണ്‍ നൽകാനും അധികാരമുള്ള തുമായ സ്ഥാപനമാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി.
ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബോചെ പ്രമോട്ടറായി വന്നതിനുശേഷം സൊസൈറ്റിക്ക് 1,75,000ൽപരം അംഗങ്ങൾക്ക് സേവനം നൽകാനും അറുനൂറിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചുവെന്ന് അധികൃതർ പറഞ്ഞു.
പെരിന്തൽമണ്ണ ബ്രാഞ്ച് സേവനങ്ങൾക്കായി 90725 98039, 1800 313 1223 (ടോൾ ഫ്രീ ) എന്നീ നന്പറുകളിൽ ബന്ധപ്പെടാം.