Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bribery Allegation

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ കൈ​ക്കൂ​ലി ആ​രോ​പ​ണം; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ കൈ​ക്കൂ​ലി ആ​രോ​പ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വ്. സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ ര​ണ്ടു​കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

കെ​എ​സ്ടി​പി റോ​ഡ് നി​ർ​മാ​ണ​ക്ക​രാ​ർ ഏ​റ്റെ​ടു​ത്ത മ​ലേ​ഷ്യ​ൻ ക​മ്പ​നി​യാ​യ പ​തി​ബെ​ലി​ലെ എ​ൻ​ജി​നി​യ​ർ ലീ ​സീ ബെ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​രോ​പ​ണം. 2007ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത് പി​ന്നീ​ട് അ​വ​സാ​നി​പ്പി​ച്ച വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.

ലീ ​സീ ബെ​ന്നി​ന്‍റെ സു​ഹൃ​ത്തും ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി​യു​മാ​യ സാ​ജ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഏ​ക​ദേ​ശം 17 കോ​ടി രൂ​പ​യു​ടെ ബി​ല്ലു​ക​ൾ പാ​സാ​ക്കാ​ൻ ഗ്യാ​നേ​ഷ് കു​മാ​ർ ര​ണ്ടു​കോ​ടി കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ലീ ​സീ ബെ​ൻ നേ​രി​ട്ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നാ​ണ് സാ​ജ​ന്‍റെ പ​രാ​തി​യി​ലെ ആ​രോ​പ​ണം.

എ​ൻ​ജി​നീ​യ​ർ​മാ​ർ അം​ഗീ​ക​രി​ച്ച ബി​ല്ലു​ക​ൾ 2006 മേ​യ് മു​ത​ൽ അ​കാ​ര​ണ​മാ​യി ത​ട​ഞ്ഞു​വ​ച്ചി​രു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ആ​ദ്യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നി​ല്ല.

Latest News

Corehub Up