x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കൂ​ലി ആ​രോ​പ​ണം; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എച്ച്. സലാം

വെബ് ഡെസ്ക്
Published: August 11, 2026 11:26 PM IST | Updated: August 11, 2026 11:26 PM IST

അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ നി​യ​മ​ന​ത്തി​ൽ, ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ​യു​ടെ കൈ​ക്കൂ​ലി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് മു​ൻ എം​എ​ൽ​എ എ​ച്ച്. സ​ലാം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് ക​ത്തു ന​ൽ​കി. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ക്കാ​ലം കു​ടും​ബ​ശ്രീ വ​ഴി ആ​ശു​പ​ത്രി​യി​ൽ 100 പേ​രെ നി​യ​മി​ച്ചു​വെ​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി​യാ​ണ് നി​യ​മ​നം ന​ട​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ ആ​രോ​പ​ണം.

ജൂ​ൺ 26ന് ​ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ലാ​ണ് സു​ധാ​ക​ര​ൻ ഇ​ക്കാ​ര്യം പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​ത്. പ​ണം വാ​ങ്ങി​യ ആ​ളു​ക​ളെ അ​റി​യാ​മെ​ങ്കി​ലും വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല​ന്നും പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. മ​റ്റു വി​വി​ധ വേ​ദി​ക​ളി​ലും സു​ധാ​ക​ൻ ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. കൈ​ക്കൂ​ലി വാ​ങ്ങി​യ കാ​ര്യം നേ​രി​ട്ട് അ​റി​ഞ്ഞു​കൊ​ണ്ട്, അ​ത് നി​യ​മ സം​വി​ധാ​ന​ത്തി​ന് മു​ന്നി​ൽ എ​ത്തി​ക്കാ​തെ നി​യ​മ​സ​ഭാം​ഗം കൂ​ടി​യാ​യ സു​ധാ​ക​ര​ൻ മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന​താ​യി ഉ​ന്ന​യി​ച്ച ഈ ​ആ​രോ​പ​ണം അ​തീ​വ ഗൗ​ര​വ​ത​ര​മാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു വ​ര​ണ​മെ​ന്നും എ​ച്ച്. സ​ലാം ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Nattuvishesham Districtnews Bribery Allegation

Recent News

Corehub Up