ഇരിങ്ങാലക്കുട: നഗരസഭയ്ക്കു കീഴിലുള്ള സിഡിഎസ് ഒന്നും രണ്ടും ഐഎസ്ഒ നിലവാരത്തിലേക്ക്. സിഡിഎസുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഐഎസ്ഒ ഓഡിറ്റ് നടന്നത്. കുടുംബശ്രീ സിഡിഎസുകള്‍ ഐഎസ്ഒ ഗുണനിലവാരത്തിലേക്കുയര്ത്തുന്നതിനാവശ്യമായ രീതിയില്‍ മാറ്റുന്നതിനും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി കണ്‍സള്‍ട്ടന്‍സി ഏജന്‍സി കിലയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സമയബന്ധിതമായ സേവനങ്ങള്‍, ഫയലുകള്‍, റിക്കാർഡുകള്‍ എന്നിവ മൂന്നു മിനിറ്റിനുള്ളില്‍ എടുക്കാനുള്ള രീതിയില്‍ അടുക്കും ചിട്ടയോടെയും ക്രമീകരണം നടത്തിയതും ശുചിത്വമുള്ള ഓഫീസാക്കി മാറ്റുകയും അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തിയുമാണ് അംഗീകാരം.
ഐഎസ്ഒ ഓഡിറ്റര്‍ സി.ഡി. പ്രേമാനന്ദ് സിഡിഎസ് ഒന്നിന്റെ ചെയര്‍പേഴ്സണ്‍ സുജിത സനീഷ്, രണ്ടിന്റെ ചെയര്‍പേഴ്സണ്‍ സന്ധ്യ ചന്ദ്രന് എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ മിഷന് കോ-ഒാർഡിനേറ്റര്‍ അഭിജിത് കെ. ദീപക്, കുടുംബശ്രീ ഡിപിഎം റെജി തോമസ്, അക്കൗണ്ടന്റുമാരായ ടി.വി. സിനിജ, ഐ.ജി. നിഷ, മെമ്പര്‍ സെക്രട്ടറിമാരായ വി. സജിത, സി.എന്‍. ലളിത, വൈസ് ചെയര്‍പേഴ്സണ്‍മാരായ എം.കെ. ശാന്ത, ശാലിനി ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മിനി ചാക്കോള, ടി.എ. പോള്‍, പ്രവീണ്‍സ് ഞാറ്റുവെട്ടി, നഗരസഭ സൂപ്രണ്ട് ഹസീന എന്നിവര്‍ പ്രസംഗിച്ചു.