കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പട്ടണക്കാട് മണ്ഡലം വാർഷികം കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
ചേര്‍ത്തല: നഗരസഭ സിഡിഎസിന് കുടുംബശ്രീയുടെ നാല് ജില്ലാതല പുരസ്കാരങ്ങള്‍. സാമൂഹ്യ വികസനം, മികച്ച സിഡിഎസ് ജിആർസി, മികച്ച ബഡ്സ് സ്കൂൾ എന്നിവയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും മികച്ച സംരംഭകയ്ക്ക് മൂന്നാം സ്ഥാനവും ഉൾപ്പെടെ നാലു പുരസ്കാരങ്ങളാണ് കരസ്ഥമാക്കിയത്. മികച്ച ബഡ്സ് സ്കൂളിനുള്ള അവാർഡ് ചേർത്തല ആർദ്ര ബഡ്സ് സ്കൂളിനും സംരംഭകയ്ക്കുള്ള അവാർഡ് ജെ ആന്‍ഡ് എസ് ബാഗ്സ് യൂണിറ്റ് സംരംഭക ജയമ്മയ്ക്കും ലഭിച്ചു.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. രഞ്ജിത്ത് പുരസ്കാരവിതരണം നിർവഹിച്ചു. സിഡിഎസ് ചേര്‍ത്തല ചെയർപേഴ്സൺ അഡ്വ. പി. ജ്യോതിമോൾ, അക്കൗണ്ടന്റ് രതിമോൾ, സിറ്റി മിഷൻ മാനേജർ സി.ആര്. രമ്യ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ ശ്യാമ, സോണി, സിമി, പ്രിയ, കമ്യൂണിറ്റി കൗൺസിലർ കസ്തൂരി, കമ്യൂണിറ്റി ഓർഗനൈസർ ശാരിമോൾ, എംടിപി സുചിത്ര, ആർദ്ര സ്കൂൾ പ്രിൻസിപ്പല്‍ സി.പി. മിനിമോൾ, അധ്യാപിക രമ്യാകൃഷ്ണൻ, സിഡിഎസ് അംഗം ജയമ്മ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സാമൂഹ്യവികസനം, ബഡ്സ് സ്കൂൾ എന്നിവയ്ക്ക് 25,000 രൂപ വീതവും ജന്റർ റിസോഴ്സ് സെന്ററിന് 15,000 രൂപയും സംരംഭകയ്ക്ക് 5000 രൂപയുമാണ് കാഷ് അവാർഡ്.
Tags : CDS nattuvisesham local news