x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലെ​ഫ്. ജ​ന​റ​ൽ രാ​ജ സു​ബ്ര​ഹ്മ​ണി സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യാ​കും; വൈ​സ് അ​ഡ്മി​റ​ൽ കൃ​ഷ്ണ സ്വാ​മി​നാ​ഥ​ൻ നാ​വി​ക​സേ​നാ മേ​ധാ​വി


Published: May 9, 2026 11:49 AM IST | Updated: May 9, 2026 11:49 AM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ പു​തി​യ സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യാ​യി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ എ​ൻ.​എ​സ്. രാ​ജ സു​ബ്ര​ഹ്മ​ണി​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മി​ച്ചു. നാ​വി​ക​സേ​നാ മേ​ധാ​വി​യാ​യി വൈ​സ് അ​ഡ്മി​റ​ൽ കൃ​ഷ്ണ സ്വാ​മി​നാ​ഥ​നെ​യും നി​യ​മി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി.

നി​ല​വി​ലെ സം​യു​ക്ത സൈ​നി​ക മേ​ധാ​വി അ​നി​ൽ ചൗ​ഹാ​ൻ മെ​യ് 30-ന് ​ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് രാ​ജ സു​ബ്ര​ഹ്മ​ണി നി​യ​മി​ത​നാ​കു​ന്ന​ത്. നാ​വി​ക​സേ​നാ മേ​ധാ​വി അ​ഡ്മി​റ​ൽ ദി​നേ​ഷ് കു​മാ​ർ ത്രി​പാ​ഠി മെ​യ് 31-ന് ​വി​ര​മി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് കൃ​ഷ്ണ സ്വാ​മി​നാ​ഥ​ൻ നാ​വി​ക​സേ​ന​യു​ടെ ത​ല​പ്പ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ഇ​രു​വ​രും മേ​യ് അ​വ​സാ​ന​ത്തോ​ടെ ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നാ​ണ് വി​വ​രം.

Tags : cds naval chief

Recent News

Corehub Up