മഞ്ചേരി: സിഐടിയു ജില്ലാ സമ്മേളന സമാപനത്തോടനുബന്ധിച്ച് പ്രകടനം നടക്കുന്നതിനാൽ ഇന്ന് മഞ്ചേരി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകീട്ട് നാലു മുതൽ രാത്രി എട്ടു വരെയാണ് നിയന്ത്രണം.
മലപ്പുറം ഭാഗത്തുനിന്ന് നിലന്പൂരിലേക്ക് പോകുന്ന വാഹനങ്ങൾ ഐജിബിടി ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് തുറക്കൽ ജംഗ്ഷൻ വഴിയും പാണ്ടിക്കാട് ഭാഗത്തേക്കുള്ള ബസുകൾ ചെങ്ങണ വഴിയും പോകണം. കോഴിക്കോട് ഭാഗത്തുനിന്നു നിലന്പൂരിലേക്കും പാണ്ടിക്കാട്ടേക്കും പോകുന്ന വാഹനങ്ങൾ തുറക്കൽ ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞു ജസീല ജംഗ്ഷൻ വഴി പോകണം. അരീക്കോട്/നിലന്പൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്കും മലപ്പുറത്തേക്കും പോകുന്ന വാഹനങ്ങൾ ജസീല ജംഗ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് തുറക്കൽ ജംഗ്ഷൻ വഴിയും പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ജസീല ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചമയം ജംഗ്ഷൻ വഴിയും പോകണം.
പാണ്ടിക്കാട് ഭാഗത്തുനിന്ന് നിലന്പൂരിലേക്ക് പോകുന്ന വാഹനങ്ങൾ ചമയം ജംഗ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ജസീല ജംഗ്ഷൻ വഴി പോകണം. മലപ്പുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെങ്ങണ ബൈപ്പാസ് വഴി തിരിഞ്ഞ് പോകണം.