x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഐ​ടി​യു സ​മ്മേ​ള​നം: മ​ഞ്ചേ​രി​യി​ൽ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: September 20, 2026 05:03 AM IST | Updated: September 20, 2026 05:03 AM IST

പ്രതീകാത്മക ചിത്രം


മ​ഞ്ചേ​രി: സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​ന സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ക​ട​നം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് മ​ഞ്ചേ​രി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

മ​ല​പ്പു​റം ഭാ​ഗ​ത്തുനി​ന്ന് നി​ല​ന്പൂ​രി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഐ​ജി​ബി​ടി ജം​ഗ്ഷ​നി​ൽനി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് തു​റ​ക്ക​ൽ ജം​ഗ്ഷ​ൻ വ​ഴി​യും പാ​ണ്ടി​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ ചെ​ങ്ങ​ണ വ​ഴി​യും പോ​ക​ണം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തുനി​ന്നു നി​ല​ന്പൂ​രി​ലേ​ക്കും പാ​ണ്ടി​ക്കാ​ട്ടേ​ക്കും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ തു​റ​ക്ക​ൽ ജം​ഗ്ഷ​നി​ൽനി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞു ജ​സീ​ല ജം​ഗ്ഷ​ൻ വ​ഴി പോ​ക​ണം. അ​രീ​ക്കോ​ട്/​നി​ല​ന്പൂ​ർ ഭാ​ഗ​ത്തുനി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കും മ​ല​പ്പു​റ​ത്തേ​ക്കും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ജ​സീ​ല ജം​ഗ്ഷ​നി​ൽനി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് തു​റ​ക്ക​ൽ ജം​ഗ്ഷ​ൻ വ​ഴി​യും പാ​ണ്ടി​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ജ​സീ​ല ജം​ഗ്ഷ​നി​ൽനി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ച​മ​യം ജം​ഗ്ഷ​ൻ വ​ഴി​യും പോ​ക​ണം.

പാ​ണ്ടി​ക്കാ​ട് ഭാ​ഗ​ത്തുനി​ന്ന് നി​ല​ന്പൂ​രി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ച​മ​യം ജം​ഗ്ഷ​നി​ൽനി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ജ​സീ​ല ജം​ഗ്ഷ​ൻ വ​ഴി പോ​ക​ണം. മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ചെ​ങ്ങ​ണ ബൈ​പ്പാ​സ് വ​ഴി തി​രി​ഞ്ഞ് പോ​ക​ണം.

Tags : District News Nattuvishesham CITU Conference Traffic restrictions

Recent News

Corehub Up