Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPM PB

തോ​ൽ​വി സ​മ്മ​തി​ച്ച് സി​പി​എം; കേ​ര​ള​ത്തി​ലെ തി​രി​ച്ച​ടി​യി​ൽ ആ​ഴ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ളി​റ്റ് ബ്യൂ​റോ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ച് സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം. പ​ത്ത് വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ന് ശേ​ഷം കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ട്ട​ത് പാ​ർ​ട്ടി​ക്ക് വ​ലി​യ ആ​ഘാ​ത​മാ​ണെ​ന്നും ഇ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ളി​റ്റ് ബ്യൂ​റോ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ജ​ന​ക്ഷേ​മ​ത്തി​നാ​യി പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടും കേ​ര​ള​ത്തി​ൽ ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗം ഉ​ണ്ടാ​യ​താ​യി പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ജ​ന​വി​ധി അ​നു​കൂ​ല​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പാ​ർ​ട്ടി 'ആ​ത്മ​പ​രി​ശോ​ധ​ന' ന​ട​ത്തു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ൽ പോ​ളി​റ്റ് ബ്യൂ​റോ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. തൃ​ണ​മൂ​ൽ സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യും ബി​ജെ​പി ന​ട​ത്തി​യ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​വും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ദു​രു​പ​യോ​ഗ​വു​മാ​ണ് ബം​ഗാ​ളി​ലെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് പാ​ർ​ട്ടി കു​റ്റ​പ്പെ​ടു​ത്തി. എ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ചെ​റി​യ തോ​തി​ൽ വോ​ട്ട് വി​ഹി​തം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന് ക​ഴി​ഞ്ഞു​വെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

 

 

 

 

 

 

 

 

 

 

 

 

Latest News

Corehub Up