x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വ് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണം; കേ​ന്ദ്ര​ത്തി​നെ​തി​രെ സി​പി​എം പി​ബി


Published: March 8, 2026 05:03 PM IST | Updated: March 8, 2026 05:03 PM IST

ന്യൂ​ഡ​ൽ​ഹി: ഗാ​ർ​ഹി​ക, വാ​ണി​ജ്യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ വി​ല കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി ജ​ന​ദ്രോ​ഹ​പ​ര​മാ​ണെ​ന്നും ഇ​ത് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പേ​രി​ൽ വി​ല വ​ർ​ധി‌​പ്പി​ക്കു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പി​ബി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് 60 രൂ​പ​യും വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ൾ​ക്ക് 114.50 രൂ​പ​യു​മാ​ണ് വ​ർ​ദ്ധി​പ്പി​ച്ച​ത്. ഇ​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കു​ടും​ബ ബ​ജ​റ്റി​നെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും പി​ബി ചൂ​ണ്ടി​ക്കാ​ട്ടി. ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കി​യ ഉ​ജ്ജ്വ​ല പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളെ​പ്പോ​ലും ഈ ​വി​ല വ​ർ​ധ​ന​വ് ബാ​ധി​ക്കു​മെ​ന്ന​ത് കേ​ന്ദ്ര​ത്തി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​മാ​ണ് തു​റ​ന്നു​കാ​ട്ടു​ന്ന​ത്.

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​മാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദം ക​പ​ട​മാ​ണ്. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കും യു​എ​സ് ആ​ധി​പ​ത്യ​ത്തി​നും കേ​ന്ദ്രം വ​ഴ​ങ്ങു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും സി​പി​എം ആ​രോ​പി​ച്ചു. വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും പി​ബി ആ​ഹ്വാ​നം ചെ​യ്തു.

 

Tags : CPM PB LPG price hike

Recent News

Corehub Up