Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Capital

തലസ്ഥാനത്തെ സ്റ്റാർ ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്, പഴകിയ ഭക്ഷണം പിടിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ ത്രീസ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഒരേ സമയമാണ് തലസ്ഥാനത്തെ പ്രമുഖ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. നോണ്‍ വെജ്, വെജ് ഫുഡുകള്‍ ഒരുമിച്ചു സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ താപനിലയില്ലാതെയാണ് ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി.

ആരോഗ്യ വിഭാഗത്തിലെ നൂറില്‍പരം ഉദ്യോഗസ്ഥര്‍ പതിനാല് സ്‌ക്വാഡുകളായാണ് ഇന്നു രാവിലെ മുതല്‍ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങള്‍ വാഹനങ്ങളില്‍ കയറ്റി കോര്‍പറേഷന്‍ ഓഫീസിലേക്കു കൊണ്ടുപോയി.

നഗരത്തിലെ വന്‍കിട ഹോട്ടലുകള്‍ വൃത്തിഹീനമായ അവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നതെന്നു നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
‌

കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നേരത്തെ തട്ടുകടകളില്‍ പരിശോധന നടത്തുകയും നിരവധി തട്ടുകടകളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു. വലിയ ഹോട്ടലുകളില്‍ പരിശോധന നടത്താതെ തട്ടുകടക്കാരെ മാത്രം ബുദ്ധിമുട്ടിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാർ ഹോട്ടലുകളിലും പരിശോധന നടത്തിയത്.

Kerala

സ്വർണക്കൊള്ളയിൽ കത്തി തലസ്ഥാനം; അകത്തും പുറത്തും സമരം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ തലസ്ഥാനം സമരപൂരിതം. എസ്ഐടിയുടെ അന്വേഷണം വഴിതെറ്റുന്നതിൽ പ്രതിഷേധിച്ചു യുഡിഎഫ് നിയമസഭയ്ക്കുള്ളിൽ വൻ ബഹളവും പ്രതിഷേധവും നടത്തിയപ്പോൾ നിയമസഭയ്ക്കു പുറത്തു യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് വലിയ സംഘർഷത്തിൽ കലാശിച്ചു.

നിയമസഭയിൽ മന്ത്രി ശിവൻകുട്ടി സംസാരിക്കുന്നതിനിടയിൽ പ്രതിപക്ഷം ബഹളം തുടങ്ങി. ചില എംഎൽഎമാർ സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു നീങ്ങിയതും പ്ലക്കാർഡുകൾ പിടിച്ചു സ്പീക്കറുടെ മുന്നിലെത്തിയതും വലിയ സംഘർഷം സൃഷ്ടിച്ചു. ഇതോടെ സഭ താത്കാലികമായി നിർത്തിവച്ചു. പിന്നീട് സഭ ചേർന്നപ്പോൾ പ്ലക്കാർഡുകൾ ഉയർത്തി തന്‍റെ കാഴ്ച മറക്കാൻ ശ്രമിച്ചതിൽ സ്പീക്കർ അമർഷം രേഖപ്പെടുത്തി. എന്നാൽ, തങ്ങളുടെ സമരം സാധാരണമായ ഒന്നാണെന്നു പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. പിന്നീട് സഭ ഒരിക്കൽകൂടി ബഹളം കാരണം നിർത്തിവയ്ക്കേണ്ടി വന്നു.

മുഖ്യമന്ത്രിക്കെതിരെ യുവമോർച്ച നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് പലതവണ ബലം പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ തുടർന്നും ബാരിക്കേഡുകൾക്കു മുകളിൽ കയറാനും പ്രതിഷേധം തുടരാനും ശ്രമിച്ചതാണ് സംഘർഷാവസ്ഥ നീളാൻ കാരണം. രണ്ടു വട്ടം ഗ്രനേഡും കണ്ണീർവാതക പ്രയോഗങ്ങളും നടത്തേണ്ടി വന്ന സംഘർഷം രണ്ടു മണിക്കൂറോളം നീണ്ടു നിന്നു.

Latest News

Corehub Up