Kerala
വാഹനങ്ങളിൽ അടുത്ത കാലത്ത് വർധിച്ചുവരുന്ന തീപിടിത്തത്തെക്കുറിച്ചു ഓട്ടോമൊബൈല്‍ ജേണലിസ്റ്റ് ബൈജു എന്‍. നായര്‍ പറയുന്നത് ഇങ്ങനെ...
നമ്മളൊരു വണ്ടി വാങ്ങി കഴിഞ്ഞാല്‍ എന്ജിന് ഇടയ്ക്കൊക്കെ സര്‍വീസ് ചെയ്ത് വൃത്തിയായി കൊണ്ടുനടക്കും. പക്ഷേ, അതിന്റെ ഇലക്ട്രിക്കല്‍ വയറുകളും കേബിളുകളും പഴക്കം വന്നുവോയെന്നു പലരും ശ്രദ്ധിക്കാറില്ല. അവയ്ക്കു പഴക്കം ചെന്നാൽ അതു ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമാകും. അതു പൊതുവേ ശ്രദ്ധിക്കാറില്ല.
വണ്ടികള്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യണം. കൃത്യമായ മെയിന്റനന്‍സ് ചെയ്യാതെ വരുമ്പോഴാണ് സിന്‍ജി, എല്‍പിജി വാഹനങ്ങളില്‍ ലീക്കേജ് ഒക്കെ വന്നു തീപിടിച്ചു കത്തി നശിക്കാന്‍ ഇടയാകുന്നത്.
ഇലക്ട്രിക് വണ്ടികളുടെ ബാറ്ററി ഓവര്‍ഹീറ്റ് ആകുമ്പോള്‍ അതിനു തീപിടിക്കും. വണ്ടികളുടെ സോഫ്റ്റ്വെയറും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. മോഡിഫിക്കേഷന് നടത്തുമ്പോള്‍ വണ്ടിയുടെ ചില കാര്യങ്ങള്‍ മാറ്റാനും ഊരിയിടാനും ഒക്കെ സാധ്യതയുണ്ട്. വണ്ടിയുടെ ഗ്യാസിന്റെ കാര്യങ്ങളൊക്കെ ഫിറ്റ് ചെയ്യുന്ന ആള്ക്കാരാവില്ല മോഡിഫിക്കേഷന് ചെയ്യുന്നത്.
ഡല്‍ഹിയിലും ബോംബെയിലുമൊക്കെ പഴയ വണ്ടികള്‍ക്കു നിരോധനം വന്നപ്പോള്‍ മലയാളികളാണ് ഏറ്റവും കൂടുതല്‍ ആ വണ്ടികള്‍ വാങ്ങി കൊണ്ടുവന്നത്. പഴയ ഇന്നോവ ഒക്കെ ചെറിയ വിലയ്ക്കു കിട്ടും. അങ്ങനെയുള്ള വണ്ടികളില്‍ വയറിംഗിന്റെ പ്രശ്നങ്ങളൊക്കെ കൂടുതലായിരിക്കും. പെട്രോള്‍ വണ്ടികളാണ് പെട്ടെന്നു തീപിടിക്കുന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലാതെന്ത്?
ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് വണ്ടികള്‍ കത്തുന്നത്. മെയിന്റനന്‍സ് ഇല്ലാത്തതുകൊണ്ട് ഇങ്ങനെ സംഭവിക്കാം. ശരിയായ രീതിയില്‍ അല്ലാതെയുള്ള വയറിംഗും ഇതിനു കാരണമാകും. വണ്ടിയില്‍ എന്തു മോഡിഫിക്കേഷന് വരുത്തിയാലും ആക്സസറീസ് ആഡ് ചെയ്താലും അതില്‍ ഫ്യൂസ് ഇടണം. എന്തെങ്കില് ഷോര്‍ട്ട് സംഭവിച്ചാല്‍ ആദ്യംതന്നെ ഫ്യൂസ് കത്തിപ്പോകും.
വണ്ടിയുടെ എന്‍ജിനും കാര്യങ്ങളും ചെക്ക് ചെയ്യുന്നതിനൊപ്പം വയറിംഗും ശ്രദ്ധിക്കണം. വണ്ടി മെക്കാനിക്കിനെ കാണിക്കുന്നതു പോലെതന്നെ ഇലട്രിക് ഷോപ്പിലും കൊണ്ടുപോയി വയറിംഗ് ഒക്കെ ചെക്ക് ചെയ്യണം
- ടെക് ക്യാച്ചര്‍ (യൂ ട്യൂബര്‍)
ശരിയായ സര്‍വീസ് ഇല്ലെങ്കില്‍ എന്ജിന് ഓവര്‍ ഹീറ്റ് ആയി വണ്ടിക്കു തീപിടിക്കാന്‍ സാധ്യതയുണ്ട്. മോഡിഫിക്കേഷന് ചെയ്യാന്‍ വേണ്ടി വയര്‍ കട്ടിംഗ് ഒക്കെ ചെയ്ത്, അധികം ക്വാളിറ്റി ഇല്ലാത്ത വയറുകള്‍ ഒക്കെ കൂട്ടിച്ചേര്‍ത്താല്‍, ഓവര്‍ഹീറ്റ് ആയി തീപിടിക്കും.
മോഡിഫിക്കേഷന് ചെയ്യുമ്പോഴാണ് ക്വാളിറ്റി ഇല്ലാത്ത സാധനങ്ങള്‍ വണ്ടികളില്‍ വച്ചു പിടിപ്പിക്കുന്നത്. അതു ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമാവുകയും തീപിടിക്കുകയും ചെയ്യും.
- ദി റിയല്‍ വോയേജര്‍ (യൂ ട്യൂബര്‍)
Kerala
പാലക്കാട്: ധോണിയിൽ കാറിനു തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ ധോണി - മുണ്ടൂർ റോഡിൽ അരിമിനിയിലാണ് നാടിനെ നടുക്കിയ സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിയമർന്നിരുന്നു. തീ നിയന്ത്രണവിധേയമാക്കിയശേഷം നടത്തിയ പരിശോധനയിലാണു കാറിനുള്ളിൽ പൂർണമായും കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിനു തൊട്ടുമുന്‍പ് കാറിലുണ്ടായിരുന്നയാൾ സമീപത്തെ പെട്രോൾപന്പിൽനിന്നു ഫുൾ ടാങ്ക് പെട്രോൾ അടിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചു.
കൂടാതെ രണ്ടു കന്നാസുകളിലും പെട്രോൾ വാങ്ങിയിരുന്നു. കത്തിയ കാർ മുണ്ടൂർ വേലിക്കാട് സ്വദേശി പോൾ ജോസഫിന്റെ ഉടമസ്ഥതയിൽ ഉള്ളതാണെന്നു പോലീസ് പറഞ്ഞു.
ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
NRI
ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ ഡെറി കൗണ്ടിയില്‍ മലയാളി കുടുംബത്തിന്റെ കാര്‍ അഗ്നിക്കിരയാക്കി. കൗണ്ടിയിലെ ലിമാവാഡിയില്‍ ഐറിഷ് ഗ്രീന്‍ സ്ട്രീറ്റ് പ്രദേശത്തു താമസിക്കുന്ന മലയാളി കുടുംബത്തിന്റെ കാറാണു വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ കത്തിച്ചത്.
കാര്‍ പൂര്‍ണമായും കത്തിനശിച്ചതായി പോലീസ് അറിയിച്ചു. സംഭവം വംശീയ അതിക്രമമാണെന്നാണു പോലീസിന്റെ നിഗമനം. സിസിടിവി, മൊബൈല്‍ ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.
സമാന പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മലയാളി കുടുംബങ്ങള്‍ക്കു വാട്സ്ആപ് ഗ്രൂപ്പ് അംഗങ്ങള്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മറ്റൊരു കുടുംബത്തിന്റെ കാറിന്റെ നാലു ടയറുകൾ കുത്തിപ്പൊട്ടിച്ച സംഭവവുമുണ്ടായിരുന്നു.
അതേസമയം ലണ്ടന്‍ഡെറി കൗണ്ടിയിലെ വിവിധ കേന്ദ്രങ്ങളില്‍ അടുത്തിടെയായി വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണു റിപ്പോര്‍ട്ട്. അടുത്തിടെ കോളറൈനില്‍ രാത്രിയിൽ ഭക്ഷണം കഴിക്കാനിറങ്ങിയ മലയാളിയുവാക്കള്ക്കുനേരേ ആക്രമണമുണ്ടായിരുന്നു.
കഴിഞ്ഞമാസം ആദ്യ ആഴ്ചയില്‍ ബെല്‍ഫാസ്റ്റ് സിറ്റി ആശുപത്രി റെയില്‍വേ സ്റ്റേഷനില്‍ മലയാളിയെ ഒരുപറ്റം യുവാക്കള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.
International
ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ ഡെറി കൗണ്ടിയില്‍ മലയാളി കുടുംബത്തിന്റെ കാര്‍ അഗ്നിക്കിരയാക്കി. കൗണ്ടിയിലെ ലിമാവാഡിയില്‍ ഐറിഷ് ഗ്രീന്‍ സ്ട്രീറ്റ് പ്രദേശത്തു താമസിക്കുന്ന മലയാളി കുടുംബത്തിന്റെ കാറാണു വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ കത്തിച്ചത്.
കാര്‍ പൂര്‍ണമായും കത്തിനശിച്ചതായി പോലീസ് അറിയിച്ചു. സംഭവം വംശീയ അതിക്രമമാണെന്നാണു പോലീസിന്റെ നിഗമനം. സിസിടിവി, മൊബൈല്‍ ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.
സമാന പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മലയാളി കുടുംബങ്ങള്‍ക്കു വാട്സാപ് ഗ്രൂപ്പ് അംഗങ്ങള്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മറ്റൊരു കുടുംബത്തിന്റെ കാറിന്റെ നാലു ടയറുകൾ കുത്തിപ്പൊട്ടിച്ച സംഭവവുമുണ്ടായിരുന്നു.
അതേസമയം ലണ്ടന്‍ഡെറി കൗണ്ടിയിലെ വിവിധ കേന്ദ്രങ്ങളില്‍ അടുത്തിടെയായി വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണു റിപ്പോര്‍ട്ട്. അടുത്തിടെ കോളറൈനില്‍ രാത്രിയിൽ ഭക്ഷണം കഴിക്കാനിറങ്ങിയ മലയാളിയുവാക്കള്ക്കുനേരേ ആക്രമണമുണ്ടായിരുന്നു.
കഴിഞ്ഞമാസം ആദ്യ ആഴ്ചയില്‍ ബെല്‍ഫാസ്റ്റ് സിറ്റി ആശുപത്രി റെയില്‍വേ സ്റ്റേഷനില്‍ മലയാളിയെ ഒരുപറ്റം യുവാക്കള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.
Kerala
തൃശൂർ: അതിരപ്പിള്ളി വെറ്റിലപ്പാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് കത്തി. ഞായറാഴ്ച വൈകുന്നേരം ഏഴിന് വെറ്റിലപ്പാറ ഡിവൈഡറിൽ ഇടിച്ചാണ് കാർ കത്തിയത്.
അതിരപ്പള്ളിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വന്ന തൃശൂർ സ്വദേശികളായ വിനോദസഞ്ചാരികളുടെ കാറിനാണ് തീപിടിച്ചത്. നാലു മുതിർന്നവരും മൂന്ന് കുട്ടികളും ഉൾപ്പെടെ വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ രണ്ട് ആംബുലൻസുകളിലായി ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: പാലക്കാട് പൊൽപ്പുള്ളിയിൽ കാറിനു തീപിടിച്ച് പരിക്കേറ്റ എൽസിയുടെയും മകൾ അലീനയുടെയും നില ഗുരുതരമായി തുടരുന്നു. ഇരുവരും കണ്ണുതുറന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും എൽസിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
എൽസിക്ക് 45 ശതമാനവും അലീനയ്ക്ക് 35 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ച എൽസിയുടെ മറ്റു രണ്ടു മക്കളായ ആൽഫ്രഡ് മാർട്ടിൻ (ആറ്), എമില്‍ മരിയ മാര്ട്ടിൻ (നാല്) എന്നിവരുടെ മൃതദേഹങ്ങൾ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിനു മുന്നിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. പാലക്കാട് പാലന ആശുപത്രിയിൽ നഴ്സായ എൽസി ജോലികഴിഞ്ഞു തിരികെയെത്തി ഒരുമണിക്കൂറിനുശേഷം മക്കളുമായി ഷോപ്പിംഗിനു പോകാൻ ഇറങ്ങിയ സമയത്തായിരുന്നു അപകടം.
വാഹനം സ്റ്റാർട്ടാക്കിയപ്പോൾ പെട്രോൾ ടാങ്കിന്റെ ഭാഗത്തുനിന്ന് തീ പിടിക്കുകയായിരുന്നു. ഉടൻതന്നെ എൽസി പുറത്തിറങ്ങി രണ്ടു മക്കളെയും പുറത്തേക്കു വലിച്ചിട്ടെങ്കിലും ഇതിനകം തീ ആളിപ്പടർന്നു. കാറിന്റെ ഡോർ അടഞ്ഞതു രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
ബഹളം കേട്ടെത്തിയ നാട്ടുകാർ വെള്ളമൊഴിച്ചു തീയണച്ച് ഇവരെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അട്ടപ്പാടി സ്വദേശിയായ എൽസി നാലുവർഷം മുന്‍പാണ് ഇവിടെ താമസിക്കാനായി എത്തിയത്. ഇവരുടെ ഭർത്താവ് മാർട്ടിൻ ഒന്നര മാസം മുന്‍പ് കാൻസർ ബാധിച്ചു മരിച്ചിരുന്നു.
ആൽഫിൻ പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിൽ ഒന്നാംക്ലാസ് വിദ്യാർഥിയും എമിലി യുകെജി വിദ്യാർഥിനിയുമാണ്. കുട്ടികളുടെ മൃതദേഹം പാലക്കാട്ടെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി എൽസിയുടെ നാടായ അട്ടപ്പാടി താവളത്തു സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പാലക്കാട്ടുനിന്ന് ഫോറൻസിക് വിദഗ്ധൻ പി.ആർ. ആനന്ദ്, വിരലടയാള വിദഗ്ധൻ രാജേഷ് എന്നിവരെത്തി കത്തിനശിച്ച കാർ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.