Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CardinalPisaballa

തായ്‌ബെ സന്ദർശിച്ച് കർദിനാൾ പിസബല്ല; ക്രിസ്തീയസാന്നിധ്യം നിലനിർത്താൻ ആഹ്വാനം

താ​​​യ്ബെ: പ​​​ല​​​സ്തീ​​​നി​​​ലെ ഏ​​​ക ക്രി​​​സ്ത്യ​​​ൻ ഗ്രാ​​​മ​​​മാ​​​യ താ​​​യ്ബെ ജ​​​റൂ​​​സ​​​ലെ​​​മി​​​ലെ ലാ​​​റ്റി​​​ൻ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് ക​​​ർ​​​ദി​​​നാ​​​ൾ പി​​​യ​​​ർ​​​ബ​​​ത്തി​​​സ്റ്റ പി​​​സ​​​ബ​​​ല്ല സ​​​ന്ദ​​​ർ​​​ശി​​​ച്ചു. പ്ര​​​ദേ​​​ശ​​​ത്ത് ഇ​​​സ്ര​​​യേ​​​ൽ ക​​​ടു​​​ത്ത പ്ര​​​വേ​​​ശ​​​ന​​​വി​​​ല​​​ക്കും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നം.

പ​​​രി​​​ശു​​​ദ്ധ ക​​​ന്യാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ സ്വ​​​ർ​​​ഗാ​​​രോ​​​പ​​​ണ തി​​​രു​​​നാ​​​ൾ ദി​​​ന​​​ത്തി​​​ൽ താ​​​യ്ബെ​​​യി​​​ലെ ക്രൈ​​​സ്റ്റ് ദ ​​​റെ​​​ഡീ​​​മ​​​ർ പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

ഭ​​​യ​​​ത്തി​​​നും നി​​​രാ​​​ശ​​​യ്ക്കും ഹൃ​​​ദ​​​യ​​​ത്തി​​​ൽ ഇ​​​ടം ന​​​ൽ​​​കാ​​​തെ പ്ര​​​ത്യാ​​​ശ​​​യോ​​​ടെ മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ വി​​​ശ്വാ​​​സി​​​ക​​​ളെ ആ​​​ഹ്വാ​​​നം ചെ​​​യ്ത പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ്, ഗ്രാ​​​മ​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും വാ​​​ഗ്ദാ​​​നം ചെ​​​യ്തു.

‘സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും ക്രി​​​സ്തീ​​​യ ശ​​​ബ്‌​​​ദ​​​മാ​​​യി തു​​​ട​​​രാ​​​ൻ നി​​​ങ്ങ​​​ളു​​​ടെ മാ​​​തൃ​​​ക അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​ണ്. വി​​​ശു​​​ദ്ധ നാ​​​ടി​​​ന്‍റെ എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും തി​​​രു​​​സ​​​ഭ​​​യു​​​ടെ സാ​​​ന്നി​​​ധ്യം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ സാ​​​ധ്യ​​​മാ​​​യ​​​തെ​​​ല്ലാം ചെ​​​യ്യും’- ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ​​​യി​​​ൽ താ​​​യ്ബെ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പ്ര​​​ദേ​​​ശം ഇ​​​സ്ര​​​യേ​​​ൽ നി​​​രോ​​​ധി​​​ത മേ​​​ഖ​​​ല​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​വി​​​ടേ​​​ക്ക് തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കും വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കും പ്ര​​​വേ​​​ശ​​​ന​​​വി​​​ല​​​ക്കു​​​ണ്ട്.

Latest News

Corehub Up