Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cattle Attack

Idukki

കാ​ട്ടാ​ന ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ കു​ട്ടി​യെ സി​പി​എം നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു

ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ല്‍ സി​ങ്കു​ക​ണ്ട​ത്ത് അ​മ്മ​യോടൊ​പ്പം പോ​കു​മ്പോ​ള്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​യെ സി​പി​എം നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ അ​മ്മ മാ​രി​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ന്‍ ര​ക്ഷാ​നാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​ട്ടി​​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ല്ലെ​ന്നും ആ​ശു​പ​ത്രിച്ചെ​ല​വു​ക​ള്‍ കൂ​ടാ​തെ ന​ഷ്ട​പ​രി​ഹാ​രം കു​ട്ടി​യു​ടെ പേ​രി​ല്‍ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. ​വ​ര്‍​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. നേ​താ​ക്ക​ളാ​യ എം.​എം. മ​ണി, എ​ന്‍.​പി.​ സു​നി​ല്‍​കു​മാ​ര്‍, എം.​ജെ.​ മാ​ത്യു, വി.​എ​ന്‍.​ മോ​ഹ​ന​ന്‍ എ​ന്നി​വ​രും ഒ​പ്പമുണ്ടാ​യി​രു​ന്നു.

Latest News

Corehub Up