മൂന്നാര്‍: കേരള - തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ വട്ടവടയില്‍ കടുവയുടെ ആക്രമണം. പച്ചക്കറികൃഷിയുടെ സംരക്ഷണത്തിനായി കാവല്‍ നിര്‍ത്തിയിരുന്നു നായയെ കടുവ കടിച്ചുകൊന്നു.
കൊട്ടാക്കമ്പൂര്‍ ഇളംകടവ് സ്വദേശി ഷണ്മുഖവേലിന്റെ നായയെയാണ് കൊന്നത്. കഴിഞ്ഞ രാത്രിയോടെയായിരുന്നു സംഭവം. വട്ടവടയില്‍ കാര്‍ഷികവിളകളുടെ സംരക്ഷണാര്‍ഥം കാവല്‍നായയെ കര്‍ഷകര്‍ വളര്‍ത്തുന്നത് പതിവാണ്. നായയെ കടുവ കടിച്ചുകൊന്നതോടെ വട്ടവടയിലെ കര്‍ഷകര്‍ ആശങ്കയിലാണ്.
Tags : nattu vishesham Cattle attack