x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം


Published: August 17, 2026 07:40 AM IST | Updated: August 17, 2026 07:40 AM IST

പാ​ലാ​വ​യ​ൽ: ഓ​ട​പ്പ​ള്ളി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ശ​ല്യം. ക​ർ​ണാ​ട​ക വ​ന​ത്തി​ൽ നി​ന്നും കാ​ര്യ​ങ്കോ​ട് പു​ഴ ക​ട​ന്ന് എ​ത്തി​യ കാ​ട്ടാ​ന​കൂ​ട്ടം നെ​ല്ലം​കു​ഴി​യി​ൽ ബാ​ബു, പൊ​ട്ടം​പ്ലാ​ക്ക​ൽ ബേ​ബി, പൊ​ട്ടം​പ്ലാ​ക്ക​ൽ ഷാ​ജു എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലെ ക​പ്പ, തെ​ങ്ങ്, കു​രു​മു​ള​ക്, വാ​ഴ, മ​റ്റ് ഇ​ട​വി​ള​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.

നെ​ല്ലം കു​ഴി​യി​ൽ ബാ​ബു​വി​ന്‍റെ വീ​ട് മു​റ്റം വ​രെ കാ​ട്ടാ​ന എ​ത്തി​യ​തോ​ടെ പ​രി​സ​ര​വാ​സി​ക​ളും ഏ​റെ ഭ​യാ​ശ​ങ്ക​യി​ലാ​ണ്. ഏ​താ​നും വ​ർ​ഷം മു​മ്പ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ രൂ​ക്ഷ​മാ​യ കാ​ട്ടാ​ന​ശ​ല്യ​ത്തെ തു​ട​ർ​ന്ന് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​നം വ​കു​പ്പ് ഇ​വി​ടെ വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ച്ചി​രു​ന്നു.

\ഏ​താ​നു‌ം ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഉ​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും കാ​ര്യ​ങ്കോ​ട് പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി വേ​ലി​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു.​വെ​ള്ളം ഇ​റ​ങ്ങി​യ​പ്പോ​ൾ ക​മ്പി​വേ​ലി​യി​ൽ പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ത​ങ്ങി വൈ​ദ്യു​തി വേ​ലി പ​ല ഭാ​ഗ​ങ്ങ​ളി​ലും ത​ക​രാ​റി​ലാ​യി. പ്ര​ദേ​ശ​വാ​സി​ക​ൾ ക​മ്പി​ക​ൾ ഉ​ട​ക്കി കി​ട​ന്ന മ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​രു​ന്നെ​ങ്കും വൈ​ദ്യു​തി വേ​ലി​യു​ടെ ക​മ്പി​ക​ൾ പ​ല ഭാ​ഗ​ത്തും പൊ​ട്ടി​വീ​ണി​രു​ന്നു. ഇ​തു മൂ​ലം വൈ​ദ്യു​തി വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രു​ന്നി​ല്ല. ഇ​താ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ എ​ത്താ​ൻ കാ​ര​ണ​മാ​യ​ത്.

പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ബ ജോ​സ​ഫും പ്ര​ദേ​ശ​വാ​സി​ക​ളും വി​വ​രം അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് ഭീ​മ​ന​ടി ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഒ​ഫീ​സി​ൽ നി​ന്നും എ​ത്തി​യ വ​ന​പാ​ല​ക​രാ​യ അ​പ​ർ​ണ ച​ന്ദ്ര​ൻ ,യു.​സു​ധീ​ഷ്, ജി​ഷ്ണു കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ത​ന്നെ വൈ​ദ്യു​തി വേ​ലി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മാ​ക്കി​യി​ട്ടു​ണ്ട്.

 

Tags : nattu vishesham Cattle attack

Recent News

Corehub Up