Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CelebrityNews

ദുവയ്ക്ക് കൂട്ടായി കുഞ്ഞതിഥി വരുന്നു; ദീപികയും രൺവീറും വീണ്ടും അച്ഛനും അമ്മയുമാകുന്നു

ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിംഗും തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നതിന്‍റെ സന്തോഷത്തിലാണ്.

ദുവ എന്ന മകൾക്ക് ഒരു അനിയനോ അനിയത്തിയോ പിറക്കാൻ പോകുന്ന വാർത്ത മനോഹരമായ ഒരു ചിത്രത്തോടൊപ്പം ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും ആരാധകരെ അറിയിച്ചത്.

ഗർഭ പരിശോധന കിറ്റും കയ്യിലേന്തി ദുവയെ ചേർത്തുപിടിച്ചുനിൽക്കുന്ന താരങ്ങളുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. 2018-ൽ ഇറ്റലിയിൽ വെച്ച് വിവാഹിതരായ ഇവർക്ക് 2024 സെപ്തംബർ എട്ടിനാണ് ആദ്യത്തെ കുഞ്ഞ് പിറന്നത്.

പ്രാർഥന എന്നർഥം വരുന്ന 'ദുവ' എന്ന് മകൾക്ക് പേരിട്ടത്, തങ്ങളുടെ പ്രാർഥനകൾക്കുള്ള ഉത്തരമായാണ് അവൾ എത്തിയതെന്ന അർഥത്തിലായിരുന്നു. ആദ്യ ഗർഭകാലം ശാരീരികമായും വൈകാരികമായും ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് ദീപിക നേരത്തെ വെളിപ്പെടുത്തിയിരുന്നു.

പ്രത്യേകിച്ചും അവസാന മൂന്ന് മാസങ്ങളിൽ കടന്നുപോയ വികാരഭരിതമായ നിമിഷങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിട്ടുണ്ട്. ആ പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് വലിയ പിന്തുണ നൽകിയ രൺവീർ സിംഗിന് നന്ദി പറയാനും ദീപിക മറന്നില്ല.

ഇപ്പോൾ വീണ്ടുമൊരു സന്തോഷവാർത്ത പങ്കുവെച്ച ദമ്പതികൾക്ക് ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ആശംസാപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Latest News

Corehub Up