University News
എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ യോഗിക് സയന്‍സ്. യോഗ്യത പ്ലസ്ടു, പ്രീ ഡിഗ്രി പാസായിരിക്കണം.
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ആര്‍ട്ട് ഓഫ് ഹാപ്പിനെസ്സ്. യോഗ്യത മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കോഴ്സ് ദൈര്‍ഘ്യം ആറുമാസം (20 ഞായറാഴ്ച) കോഴ്സ് ഫീസ് 5200 രൂപ. -0481-2733399, 08301000560.
ഷോര്‍ട്ട് ടേം കോഴ്സ് ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി
എംജി സര്‍വകലാശാലയിലെ ഡോ. ആര്. സതീഷ് സെന്റ്ര് ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ് നടത്തുന്ന ഷോര്‍ട്ട് ടേം കോഴ്സ് ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കോഴ്സ് ദൈര്‍ഘ്യം ആറുമാസം. 25 വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ (https://ses.mgu.ac.in) - 8590282951, 9446767451
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ ത്രിവത്സര ഏകീകൃത എല്‍എല്‍ബി (2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) സെപ്റ്റംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബിവോക് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ജേര്‍ണലിസം (2024 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) ഡിസംബര്‍ 2025ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 10 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
Education
തൃശൂർ: ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാള സിനിമാരംഗത്തെ പ്രമുഖരായ അഭിനേതാക്കളും അഭിനയപരിശീലകരും ചേർന്ന് രണ്ടുമാസത്തെ ആക്ടിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ ഇരുപതു വാരാന്ത്യങ്ങളിലായാണ് കോഴ്സ് നടക്കുക. കൂടുതൽ വിവരങ്ങൾക്കു ഫോൺ: 9447000830.
University News
എംജി സര്‍വകലാശാലയിലെ ഡോ.ആര്.സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ് വിഭാഗം ഏഷ്യ സോഫ്റ്റ് ലാബിന്റെ (ആര്‍പിടിഒ) സഹകരണത്തോടെ നടത്തുന്ന ഡിജിസിഎ അംഗീകൃത ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പിനും അവസരമുണ്ടായിരിക്കുന്നതാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ സ്മോള്‍ ക്ലാസ് ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കും. ഫെബ്രുവരി മാസത്തെ അഡ്മിഷന് ഇപ്പോള്‍ അപേക്ഷിക്കാം. പ്രായം 18നും 60നും മധ്യേ. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക www.ses.mgu.ac.in. 6282448585
അസിസ്റ്റന്റ് ഡയറക്ടര്‍ നിയമനം
എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷനില്‍ വനിതാ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ (വിശ്വകര്‍മ്മ-1) ഒരൊഴിവിലേക്ക് നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി 2026 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് അനുവദിക്കും.
www.facultyrecruitment.mgu.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 16. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍; വാക്-ഇന്‍-ഇന്റര്‍വ്യൂ
എംജി സര്‍വകലാശാലയില്‍ താല്കാലിക കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, ജൂനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 21ന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.(www.mgu.ac.in) -0481-2733541
വൈവ വോസി
എംഎ മലയാളം അവസാന സ്പെഷല്‍ മേഴ്സി ചാന്‍സ് (2001ന് മുമ്പുള്ള അഡ്മിഷനുകള്‍ റെഗുലര്‍, 2002ന് മുമ്പുള്ള അഡ്മിഷനുകള്‍ പ്രൈവറ്റ്) സെമസ്റ്റര്‍/ആനുവല്‍ സ്കീം ജനുവരി 2025 പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ 19ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാ ഫലം
ഒന്നു മുതല്‍ ആറു വരെ സെമസ്റ്ററുകള്‍ ബിവോക് (പഴയ സ്കീം- 2018 അഡ്മിഷന് സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 30 വരെ ഓണ്‍ലൈനില്‍ അേക്ഷിക്കാം.
University News
അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി/തത്തുല്യം. ഫീസ്: 3000/ രൂപ. കാലാവധി: 3 മാസം. അപേക്ഷാഫോം www.arabicku.in ലും കാര്യവട്ടത്തുള്ള
അറബി പഠന വകുപ്പിലും ലഭിക്കും. അഡ്മിഷന് എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പും ഫോട്ടോയും സഹിതം 20 (ശനി) രാവിലെ 10ന് പഠന വകുപ്പിൽ എത്തണം. വിശദവിവരങ്ങൾക്ക്: 9633812633/04712308846 (ഓഫീസ്).
കോളജ് മാറ്റത്തിന് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ ബിഎഡ് വിദ്യാർഥിൾക്ക് 2025-26 അധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്ററിലേക്ക് കോളജ് മാറ്റത്തിനായി അപേക്ഷിക്കാം. അപേക്ഷകർ ഒന്നാം സെമസ്റ്ററിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്തവരാകണം. കോളജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളജുകൾ തമ്മിലും, സ്വാശ്രയ കോളജുകൾ തമ്മിലും, കെയുസിടികൾ തമ്മിലും അനുവദിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ/ബിരുദാനന്തര പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ സഹിതം പഠിക്കുന്ന കോളജിലെയും ചേരാൻ ഉദ്ദേശിക്കുന്ന കോളേജിലെയും പ്രിൻസിപ്പാൾമാരുടെ ശുപാർശയോടൊപ്പം 1050/ രൂപ ഫീസ് അടച്ച് സർവകലാശാലയിൽ 30ന് 5 നു മുൻപായി സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575/ രൂപ കൂടി അടയ്ക്കണം. അപേക്ഷ സർവകലാശാല രജിസ്ട്രാർ തപാലിൽ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 30. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിസെർട്ടേഷൻ വൈവവോസി, കോമ്പ്രിഹെൻസീവ് വൈവവോസി
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിന്ദി പരീക്ഷയുടെ ഡിസെർട്ടേഷൻ വൈവ, കോംപ്രിഹെൻസീവ് വൈവവോസി ഇന്ന് കാര്യവട്ടം ഹിന്ദി പഠന വകുപ്പിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
University News
എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ വിവിധ ഉള്‍നാടന്‍ ജലവാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായോഗിക പരിശീലനം ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സ് ദൈര്‍ഘ്യം. യോഗ്യത പത്താം ക്ലാസ്. പ്രായ പരിധി ഇല്ല. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്:sts.mgu.ac.in, 9447723704; 04812733374
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ മോഹിനിയാട്ടം (പുതിയ സ്കീം-2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) സെപ്റ്റംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് സസ്റ്റെയിനബിള്‍ അഗ്രിക്കള്‍ച്ചര്‍ (2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന് ഒന്നാം മേഴ്സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 26, 28 തീയതികളില്‍ പാലാ സെന്റ് തോമസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
University News
എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസില് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്ലസ്ടു, പ്രീ ഡിഗ്രി പാസായിരിക്കണം. കോഴ്സ് ഫീസ് 5200 രൂപ. വിശദ വിവരങ്ങള്‍ക്ക് : 0481-2733399, 08301000560. വെബ് സൈറ്റ്-www.dlle.mgu.ac.in
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2024 അഡ്മിഷന് റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ് ) ഏപ്രില്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ്) ബി.എസ് സി കംപ്യൂട്ടര്‍ സയന്‍സ് മോഡല്‍ മൂന്ന് (പുതിയ സ്കീം-2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷന് മേഴ്സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 13, 14 തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി (2024 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ 12 മുതല്‍ നടക്കും.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി പരീക്ഷകള്‍ 17 മുതല്‍ നടക്കും.