Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chandigarh

ച​ണ്ഡീ​ഗ​ഢി​ൽ കാ​ർ ഓ​ടി​ച്ചു ക​യ​റ്റി ആ​ക്ര​മ​ണം; മെ​ഴ്‌​സി​ഡ​സ് ദേ​ഹ​ത്തു ക​യ​റി​യി​ട്ടും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് യു​വാ​വ്

ച​ണ്ഡീ​ഗ​ഢ്: ച​ണ്ഡീ​ഗ​ഢി​ലെ സെ​ക്ട​ർ 26-ൽ ​മെ​ഴ്‌​സി​ഡ​സ് കാ​ർ മ​നഃ​പൂ​ർ​വം ഓ​ടി​ച്ചു​ക​യ​റ്റി ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ർ ദേ​ഹ​ത്തു ക​യ​റി​യി​ട്ടും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ഒ​രാ​ൾ എ​ഴു​ന്നേ​റ്റ് ന​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സെ​ക്ട​ർ 26 ബാ​ബു​ധാം കോ​ള​നി സ്വ​ദേ​ശി​യാ​യ അ​മ​ൻ​ജ​ത്, സെ​ക്ട​ർ 44 സ്വ​ദേ​ശി​യാ​യ അ​ല​ൻ​സ് പ്രീ​ത് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക്ല​ബ്ബി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​മ്പോ​ഴാ​ണ് അ​തി​വേ​ഗ​ത​യി​ലെ​ത്തി​യ മെ​ഴ്‌​സി​ഡ​സ് ഇ​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. കാ​ർ ഒ​രാ​ളു​ടെ മു​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ ഇ​യാ​ൾ എ​ഴു​ന്നേ​റ്റ് ന​ട​ന്നു​പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

സം​ഭ​വം ന​ട​ന്ന​യു​ട​നെ സെ​ക്ട​ർ 26 പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​യ ജി​എം​സി​എ​ച്ച്-32-​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സാ​ങ്കേ​തി​ക തെ​ളി​വു​ക​ളും ഉ​പ​യോ​ഗി​ച്ച് കാ​ർ ഡ്രൈ​വ​റെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

National

പോ​ലീ​സു​കാ​രെ വെ​ടി​വ​ച്ചു​കൊ​ന്ന കേസിലെ പ്ര​തി ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു

ച​​​​ണ്ഡീ​​​​ഗ​​​​ഡ്: ഗു​​​​ർ​​​​ദാ​​​​സ്പുരി​​​​ൽ ര​​​​ണ്ട് പോ​​​​ലീ​​​​സു​​​​കാ​​​​രെ വെ​​​​ടി​​​​വെ​​​​ച്ചു​​​​കൊ​​​​ന്ന കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി പോ​​​​ലീ​​​​സു​​​​മാ​​​​യു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

കേ​​​​സി​​​​ലെ മ​​​​റ്റൊ​​​​രു പ്ര​​​​തി​​​​യെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. പാ​​​​ക്കി​​​സ്ഥാ​​​​ൻ ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​എ​​​​സ്ഐ​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് കൊ​​​​ല​​​​പാ​​​​ത​​​​കം ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് പ​​​​ഞ്ചാ​​​​ബ് പോ​​​​ലീ​​​​സ് അ​​​റി​​​യി​​​ച്ചു.

അ​​​​ധി​​​​യാ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ര​​​​ഞ്ജി​​​​ത് സിം​​​​ഗ് (19) ആ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. കൂ​​​​ട്ടു​​​​പ്ര​​​​തി​​​​യാ​​​​യ ദി​​​​ലാ​​​​വ​​​​ർ സിം​​​​ഗ് (19) ആ​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​ത്. മൂ​​​​ന്നാം പ്ര​​​​തി​​​​യാ​​​​യ ഇ​​​​ന്ദ​​​​ർ​​​​ജി​​​​ത് സിം​​​​ഗി​​​​നാ​​​​യി പോ​​​​ലീ​​​​സ് തെ​​​ര​​​​ച്ചി​​​​ൽ ഊ​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി.

National

ഗോൾഡി ബ്രാറിന്‍റെ മാതാപിതാക്കൾ അറസ്റ്റിൽ

ച​​​ണ്ഡി​​​ഗ​​​ഡ്: കൊ‌​​​ടുംകു​​​റ്റ​​​വാ​​​ളി ഗോ​​​ൾ​​​ഡി ബ്രാ​​​റി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ പ​​​ണാ​​​പ​​​ഹ​​​ര​​​ണ കേ​​​സി​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ബ്രാ​​​റി​​​ന്‍റെ പി​​​താ​​​വ് ഷം​​​ഷേ​​​ർ സിം​​​ഗ്, അ​​​മ്മ പ്രീ​​​ത്പാ​​​ൽ കൗ​​​ർ എ​​​ന്നി​​​വ​​​രെ തി​​​ങ്ക​​​ളാ​​​ഴ്ച അ​​​മൃ​​​ത്‌​​​സ​​​റി​​​ൽ​​​നി​​​ന്നാ​​​ണ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഇ​​​വ​​​രെ ഇ​​​ന്ന​​​ലെ മൂ​​​ന്നു ദി​​​വ​​​സം പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു. മു​​​ക്ത്സ​​​ർ ജി​​​ല്ല​​​യി​​​ലെ ആ​​​ദേ​​​ശ് ന​​​ഗ​​​റി​​​ലാ​​​ണ് ഗോ​​​ൾ​​​ഡി ബ്രാ​​​റി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. മു​​​ക്ത്സ​​​ർ ജി​​​ല്ല​​​യി​​​ലെ ഉ​​​ദേം​​​ക​​​ര​​​ൺ​​​ ഗ്രാ​​​മ​​​ക്കാ​​​ര​​​നാ​​​യ സ​​​ത്നാം സിം​​​ഗി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ 2004ൽ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് ഇ​​​വ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

50 ല​​​ക്ഷം രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​വെ​​​ന്ന സ​​​ത്നാം സിം​​​ഗി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് കേ​​​സ്. പോ​​​ലീ​​​സി​​​ൽ എ​​​എ​​​സ്ഐ ആ​​​യി​​​രു​​​ന്ന ഷം​​​ഷേ​​​ർ സിം​​​ഗി​​​നെ 2021ൽ​​​നി​​​ന്ന് സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു നീ​​​ക്കി. ഇ​​​യാ​​​ൾ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം വാ​​​ങ്ങി​​​യി​​​രു​​​ന്നു.

ഗാ​​​യ​​​ക​​​ൻ സി​​​ദ്ദു മൂ​​​സേ​​​വാ​​​ല​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലെ മു​​​ഖ്യപ്ര​​​തി​​​യാ​​​ണ് ഗോ​​​ൾ​​​ഡി ബ്രാ​​​ർ.

Sports

രഞ്ജിയിൽ കേരളത്തിന് തോൽവി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗണ്ഡിനെതിരെ കേരളത്തിന് തോൽവി. ഒരു ഇന്നിംഗ്സിനും 92 റണ്‍സിനുമായിരുന്നു ചണ്ഡിഗഡിന്‍റെ ജയം.

ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡ് ഉയർത്തിയ 277 റണ്‍സ് ലീഡ് പിന്തുടർന്ന കേരളത്തിന് രണ്ടാം ഇന്നിംഗ്സിൽ 185 റണ്‍സെ നേടാനായുള്ളു. കേരളത്തിനായി വിഷ്ണു വിനോദിനും സൽമാൻ നിസാറിനും മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായുള്ളു. ഇരുവരും അർധസെഞ്ചുറി നേടി.

വിഷ്ണു 43 പന്തിൽ 56 റണ്‍സും സൽമാൻ 85 പന്തിൽ 53 റണ്‍സും നേടി. ഏഥൻ ആപ്പിൾ ടോം പുറത്താകാതെ 14 റണ്‍സ് നേടി. രോഹൻ കുമ്മുമൽ 11 റണ്‍സും ബാബ അപരാജിത് 17 റണ്‍സും എം.ഡി. നിതീഷ് 12 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.

ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡ് 416 റണ്‍സ് നേടിയിരുന്നു. കേരളത്തിന് ഒന്നാം ഇന്നിംഗ്സിൽ 139 റണ്‍സ് മാത്രമാണ് നേടാനായത്.

Sports

ര​ഞ്ജി: കേ​ര​ള​ത്തി​നെ​തി​രേ ച​ണ്ഡി​ഗ​ഡി​ന് കൂ​റ്റ​ൻ ലീ​ഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ചണ്ഡിഗഡിന് 277 റണ്‍സ് ലീഡ്. ഒന്നാം ഇന്നിംഗ്സിൽ 416 റണ്‍സാണ് ചണ്ഡിഗഡ് അടിച്ചു കൂട്ടിയത്.

സെഞ്ചുറി നേടിയ അർജുൻ ആസാദിന്‍റെയും നായകൻ മനൻ വോറയുടെയും ഇന്നിംഗ്സുകളാണ് ചണ്ഡിഗഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അർജുൻ 123 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമുൾപ്പെടെ 102 റൺസെടുത്തപ്പോൾ മനൻ വോറ 206 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 113 റൺസെടുത്തു.

അർജിത് സിംഗ് അർധ സെഞ്ചുറി നേടി. 98 പന്തിൽ 52 റൺസായിരുന്നു അർജിത്തിന്‍റെ സമ്പാദ്യം. ശിവം ഭാംബ്രി 41 റൺസും വിഷു 31 റൺസുമെടുത്തു.

കേരളത്തിനു വേണ്ടി ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റ് വീഴ്ത്തി. വിഷ്ണു വിനോദ് രണ്ട് വിക്കറ്റും നേടി. ഒന്നാം ഇന്നിംഗ്സിൽ കേരളം 139 റൺസിന് ഓൾഔട്ടായിരുന്നു.

Sports

കേരളം തകർന്നടിച്ചു; ചണ്ഡിഗഡിന് മൂന്ന് റണ്‍സ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡിന് മൂന്ന് റണ്‍സ് ലീഡ്. ആദ്യദിനമായ ഇന്ന് കേരളത്തെ 139 റണ്‍സിന് എറിഞ്ഞിട്ടശേഷമാണ് ചണ്ഡിഗഡ് ലീഡ് നേടിയത്. ഇന്ന് കളിനിർത്തുമ്പോൾ ചണ്ഡിഗഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റണ്‍സ് നേടി.

11 റണ്‍സ് നേടിയ നിഖിൽ താക്കൂറിന്‍റെ വിക്കറ്റാണ് ചണ്ഡിഗഡിന് നഷ്ടമായത്. അർജുൻ ആസാദ് 99 പന്തിൽ 78 റണ്‍സുമായും മനൻ വോറ 87 പന്തിൽ 51 റണ്‍സുമായും പോരാട്ടം തുടരുകയാണ്.

മംഗലപുരം, കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി സച്ചിന്‍ ബേബി (41), ബാബാ അപരാജിത് (49) എന്നിവർക്കു മാത്രമേ കാര്യമായ സംഭാവന നല്കാനായുള്ളൂ. 14 റൺസെടുത്ത ഓപ്പണർ എ.കെ. ആകർഷിനെയും പുറത്താകാതെ 13 റൺസെടുത്ത സൽമാൻ നിസാറിനെയും മാറ്റിനിർത്തിയാൽ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.

ചണ്ഡിഗഡിനു വേണ്ടി നിശുങ്ക് ബിർള നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ രോഹിത് ദണ്ഡ മൂന്നു വിക്കറ്റും പിഴുതു. ജഗ്ജിത് സിംഗ് സന്ധു രണ്ട് വിക്കറ്റും കാർത്തിക് സന്ദിൽ ഒരു വിക്കറ്റും വീഴ്ത്തി.

Sports

മാനംകാത്ത് സച്ചിനും അപരാജിതും; കേരളത്തിന് ബാറ്റിംഗ് തകർച്ച, എട്ടുവിക്കറ്റ് നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഢിനെതിരേ കേരളത്തിന് ഏഴുവിക്കറ്റ് നഷ്ടം. മംഗലപുരം, കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ടിന് 125 റൺസെന്ന നിലയിലാണ്.

മൂന്നു റൺസുമായി സൽമാൻ നിസാറും റണ്ണൊന്നുമെടുക്കാതെ ഏദൻ ആപ്പിൾ ടോമുമാണ് ക്രീസിൽ. സച്ചിന്‍ ബേബി (41), ബാബാ അപരാജിത് (49) എന്നിവർക്കു മാത്രമേ കേരള നിരയിൽ കാര്യമായ സംഭാവന നല്കാനായുള്ളൂ. 14 റൺസെടുത്ത ഓപ്പണർ എ.കെ. ആകർഷിനെയും മാറ്റിനിർത്തിയാൽ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.

അഭിഷേക് നായര്‍ (ഒന്ന്), വിഷ്ണു വിനോദ് (പൂജ്യം), മുഹമ്മദ് അസ്ഹറുദ്ദീൻ (നാല്), അങ്കിത് ശർമ (ഒന്ന്), ശ്രീഹരി എസ്. നായർ (പൂജ്യം) എന്നിവരാണ് നിരാശപ്പെടുത്തിയത്.

ചണ്ഡിഗഡിനു വേണ്ടി രോഹിത് ദണ്ഡ, നിശുങ്ക് ബിർള എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജഗ്ജിത് സിംഗ് സന്ധു, കാർത്തിക് സന്ദിൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

കേ​​ര​​ളത്തിനു ജ​​യം

ഇ​​ന്‍​ഡോ​​ര്‍: അ​​ണ്ട​​ര്‍-15 വ​​നി​​താ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ മൂ​​ന്നാം വി​​ജ​​യ​​വു​​മാ​​യി കേ​​ര​​ളം. ഇ​​ന്ന​​ലെ കേ​​ര​​ളം 63 റ​​ണ്‍​സി​​ന് ച​​ണ്ഡിഗ​​ഡി​​നെ തോ​​ല്‍​പ്പി​​ച്ചു.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത കേ​​ര​​ളം 35 ഓ​​വ​​റി​​ല്‍ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 243 റ​​ണ്‍​സ് നേ​​ടി. ച​​ണ്ഡിഗ​​ഡി​​ന് മ​​റു​​പ​​ടി 35 ഓ​​വ​​റി​​ല്‍ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 180 റ​​ണ്‍​സി​​ല്‍ അ​​വ​​സാ​​നി​​ച്ചു.

കേ​​ര​​ള​​ത്തി​​നാ​​യി ആ​​ര്യ​​ന​​ന്ദ 118 പ​​ന്തി​​ല്‍ 22 ഫോ​​റും ര​​ണ്ട് സി​​ക്‌​​സും അ​​ട​​ക്കം 138 റ​​ണ്‍​സ് നേ​​ടി.

National

ച​ണ്ഡീ​ഗ​ഡി​ൽ ആം ​ആ​ദ്മി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ര​ണ്ട് കൗ​ൺ​സി​ല‌​ർ​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

ന്യൂ​ഡ​ൽ​ഹി: മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ച​ണ്ഡീ​ഗ​ഡ് ന​ഗ​ര​സ​ഭ‍​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ര​ണ്ട് കൗ​ൺ​സി​ല​ർ​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

സു​മ​ൻ ദേ​വി​യും പൂ​നം ദേ​വി​യും ആ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ച​ണ്ഡീ​ഗ​ഡ് ബി​ജെ​പി പ്ര​സി​ഡ​ന്‍റ് ജ​തീ​ന്ദ​ർ പാ​ൽ മ​ൽ​ഹോ​ത്ര​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​രു​വ​രും ബി​ജെ​പി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​ത്.

ഇ​തോ​ടെ ബി​ജെ​പി​ക്ക് ഇ​തോ​ടെ 18 അം​ഗ​ങ്ങ​ളാ​യി. മേ​യ​ർ സ്ഥാ​നം ഉ​റ​പ്പി​ക്ക​ണ​മെ​ങ്കി​ൽ ബി​ജെ​പി​ക്ക് ഒ​രു സീ​റ്റ് കൂ​ടി വേ​ണം.

 

National

ചണ്ഡിഗ​ഡി​നെ വ​രു​തി​യി​ലാ​ക്കാ​ൻ കേ​ന്ദ്ര​നീ​ക്കം

സീ​​​​നോ സാ​​​​ജു
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ഞ്ചാ​​​​ബി​​​​ന്‍റെ​​​​യും ഹ​​​​രി​​​​യാ​​​​ന​​​​യു​​​​ടെ​​​​യും ത​​​​ല​​​​സ്ഥാ​​​​ന​​​​വും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​വു​​​​മാ​​​​യ ച​​​​ണ്ഡിഗ​​​​ഡി​​​​നെ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ നേ​​​​രി​​​​ട്ടു​​​​ള്ള ഭ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴി​​​​ലാ​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം. രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്കു നേ​​​​രി​​​​ട്ട് കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​ത്തി​​​​ൽ അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ന്ന ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​നു​​​​ച്ഛേ​​​​ദം 140ൽ ​​​​ച​​​​ണ്ഡി​​​​ഗ​​​​ഡി​​​​നെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​​നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ പ​​​​ഞ്ചാ​​​​ബി​​​​ലെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​നേ​​​​താ​​​​ക്ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​യ​​​​ർ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ച​​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്ന് കേ​​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.


ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ശൈ​​​​ത്യ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ച​​​​ണ്ഡി​​​​ഗ​​​​ഡി​​​​നെ അ​​​​നു​​​​ച്ഛേ​​​​ദം 240ന് ​​​​കീ​​​​ഴി​​​​ലാ​​​​ക്കു​​​​ന്ന ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ (131-ാം ഭേ​​​​ദ​​​​ഗ​​​​തി) ബി​​​​ൽ കേ​​​​ന്ദ്രം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്നു​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഒ​​​​രു പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ബു​​​​ള്ള​​​​റ്റി​​​​ൻ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

പ​​​​ഞ്ചാ​​​​ബി​​​​ന്‍റെ​​​​യും ഹ​​​​രി​​​​യാ​​​​ന​​​​യു​​​​ടെ​​​​യും അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലു​​​​ള്ള ഇ​​​​രു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും സം​​​​യു​​​​ക്ത ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ച​​​​ണ്ഡിഗ​​​​ഡ് പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ഇ​​​​രു​​​​കൂ​​​​ട്ട​​​​ർ​​​​ക്കും ത​​​​ർ​​​​ക്ക​​​​ഭൂ​​​​മി​​​​യാ​​​​ണ്. പ​​​​ഞ്ചാ​​​​ബ് ഗ​​​​വ​​​​ർ​​​​ണ​​​​ർ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്കും ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കും അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന ബി​​​​ൽ കേ​​​​ന്ദ്രം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പാ​​​​സാ​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി​​​​യ​​​​തോ​​​​ടെ പ​​​​ഞ്ചാ​​​​ബി​​​​ലെ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി​​​​യും (എ​​​​എ​​​​പി) പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ കോ​​​​ണ്‍​ഗ്ര​​​​സും പ​​​​ഞ്ചാ​​​​ബി​​​​ലെ ബി​​​​ജെ​​​​പി​​​​യും എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ളു​​​​യ​​​​ർ​​​​ത്തി.


പ​​​​ഞ്ചാ​​​​ബി​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​വാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് നീ​​​​ക്ക​​​​ത്തെ പ​​​​ഞ്ചാ​​​​ബ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും എ​​​​എ​​​​പി നേ​​​​താ​​​​വു​​​​മാ​​​​യ ഭ​​​​ഗ​​​​വ​​​​ന്ത് സിം​​​​ഗ് മ​​​​ൻ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. പ​​​​ഞ്ചാ​​​​ബി​​​​ലെ ഗ്രാ​​​​മ​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ത്തു നി​​​​ർ​​​​മി​​​​ച്ച ച​​​​ണ്ഡി​​​​ഗ​​​​ഡ് പ​​​​ഞ്ചാ​​​​ബി​​​​നു​​​​മാ​​​​ത്രം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്നും ബി​​​​ൽ പ​​​​ഞ്ചാ​​​​ബി​​​​ന്‍റെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​ണെ​​​​ന്നും മ​​​​ൻ പ​​​​റ​​​​ഞ്ഞു.

ബി​​​​ല്ലി​​​​നെ​​​​ എ​​​​എ​​​​പി, കോ​​​​ണ്‍​ഗ്ര​​​​സ്, ശി​​​​രോ​​​​മ​​​​ണി അ​​​​കാ​​​​ലി​​​​ദ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ക​​​​ക്ഷി​​​​കള്‍ എ​​​​തി​​​​ർ​​​​ത്ത​​​​പ്പോ​​​​ൾ പ​​​​ഞ്ചാ​​​​ബി​​​​ലെ ബി​​​​ജെ​​​​പി​​​​യും നി​​​​ല​​​​പാ​​​​ടി​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​നെ​​​​തി​​​​രേ നി​​​​ല​​​​കൊ​​​​ണ്ടു. പ​​​​ഞ്ചാ​​​​ബാ​​​​ണ് ത​​​​നി​​​​ക്ക് ആ​​​​ദ്യം വ​​​​രു​​​​ന്ന​​​​തെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ സം​​​​സ്ഥാ​​​​ന ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ സു​​​​നി​​​​ൽ ജാ​​​​ഖ​​​​ർ, ച​​​​ണ്ഡി​​​​ഗ​​​​ഡ് പ​​​​ഞ്ചാ​​​​ബി​​​​ന്‍റെ അ​​​​വി​​​​ഭാ​​​​ജ്യ​​​​ഘ​​​​ട​​​​ക​​​​മാ​​​​ണെ​​​​ന്നും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് സം​​​​സാ​​​​രി​​​​ക്കു​​​​മെ​​​​ന്നും ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി.


ബി​​​​ല്ലി​​​​നെ​​​​തി​​​​രേ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ഭേ​​​​ദ​​​​മി​​​​ല്ലാ​​​​തെ എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണു ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്. കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​യ ച​​​​ണ്ഡി​​​​ഗ​​​​ഡി​​​​ലെ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ പ്ര​​​​ക്രി​​​​യ എ​​​​ളു​​​​പ്പ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും കേ​​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കി. ഈ ​​​​നി​​​​ർ​​​​ദേ​​​​ശം ച​​​​ണ്ഡി​​​​ഗ​​​​ഡി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ത്തി​​​​ലോ ഭ​​​​ര​​​​ണ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലോ ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലും മാ​​​​റ്റം വ​​​​രു​​​​ത്തു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്നും കേ​​​​ന്ദ്രം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.


വ​​​​രു​​​​ന്ന ശൈ​​​​ത്യ​​​​കാ​​​​ല​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ഉ​​​​ദ്ദേ​​​​ശ്യം സ​​​​ർ​​​​ക്കാ​​​​രി​​​​നി​​​​ല്ലെ​​​​ന്നും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ആ​​​​ശ​​​​ങ്ക വേ​​​​ണ്ടെ​​​​ന്നും കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു. ച​​​​ണ്ഡി​​​​ഗ​​​​ഡി​​​​നെ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 240നു ​​​​കീ​​​​ഴി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നെ പൂ​​​​ർ​​​​ണ​​​​മാ​​​​യും കേ​​​​ന്ദ്രം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ ത​​​​ള്ളി​​​​യി​​​​ട്ടു​​​​മി​​​​ല്ല.

Latest News

Corehub Up