ചണ്ഡിഗഡ്: പഞ്ചാബിലെ ഛണ്ഡിഗഡിലുള്ള ബിജെപി ആസ്ഥാനത്തിന് സമീപത്തെ സ്ഫോടനത്തിൽ രണ്ട് പേർ അറസ്റ്റിൽ. അമൻ സിംഗ്, ഗുർതേജ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കൽ നിന്നും സംശയാസ്പദമായ വസ്തുക്കളും പോലീസ് കണ്ടെടുത്തു. ഏപ്രിൽ ഒന്നിന് വൈകുന്നേരം അഞ്ചോടെയാണ് ബൈക്കിലെത്തിയ ഇവർ ബിജെപി ഓഫീസിന് നേരെ ഗ്രനേഡ് എറിഞ്ഞത്. നേരിയ സ്ഫോടനത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചിരുന്നു
സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. സ്ഫോടനത്തിന് ഉപയോഗിച്ച ചൈനീസ് നിർമ്മിത പി-86 ഹാൻഡ് ഗ്രനേഡ് പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി കടത്തിയതാണെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Tags : grenade attack bjp office chandigarh