x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഇത് ഇന്ത്യ തന്നെയാണോ?" ചണ്ഡീഗഡ് കണ്ട് അത്ഭുതപ്പെട്ട് വിദേശവനിത


Published: May 15, 2026 11:31 PM IST | Updated: May 15, 2026 11:31 PM IST

വി​ദേ​ശ സ​ഞ്ചാ​രി​യു​ടെ ച​ണ്ഡീ​ഗ​ഡ് യാ​ത്രാ​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

ഇ​ന്ത്യ​യി​ൽ താ​ൻ സ​ന്ദ​ർ​ശി​ച്ച​തി​ൽ വെ​ച്ച് ഏ​റ്റ​വും വൃ​ത്തി​യു​ള്ള​തും ആ​സൂ​ത്രി​ത​വു​മാ​യ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് ച​ണ്ഡീ​ഗ​ഡ് എ​ന്നാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ഡൊ​മി​നി​ക പ​താ​ബ​സ് എ​ന്ന യാ​ത്രി​ക അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ന​ഗ​ര​ത്തി​ന്‍റെ പ​ച്ച​പ്പും ഭം​ഗി​യും എ​ടു​ത്തു​പ​റ​യു​ന്ന​തോ​ടൊ​പ്പം 'ദി ​സി​റ്റി ബ്യൂ​ട്ടി​ഫു​ൾ' എ​ന്നാ​ണ് അ​വ​ർ ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. മ​റ്റ് ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണ് ച​ണ്ഡീ​ഗ​ഡ് ത​നി​ക്ക് സ​മ്മാ​നി​ച്ച​തെ​ന്ന് ഡൊ​മി​നി​ക ത​ന്‍റെ വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും കൃ​ത്യ​മാ​യ ന​ഗ​രാ​സൂ​ത്ര​ണ​വും ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. പ്ര​ധാ​ന റോ​ഡു​ക​ൾ​ക്ക് വ​ശ​ങ്ങ​ളി​ലാ​യി സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക പാ​ത​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത് ആ​ളു​ക​ൾ​ക്ക് ന​ഗ​ര​ത്തി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യാ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്നു​ണ്ടെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ ഇ​ത്ര​യും വ്യ​വ​സ്ഥാ​പി​ത​മാ​യ രീ​തി​യി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഒ​രു ന​ഗ​രം കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള അ​ത്ഭു​ത​വും അ​വ​ർ പ​ങ്കു​വെ​ച്ചു. പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ ച​ണ്ഡീ​ഗ​ഡി​നെ ഭം​ഗി​യെ​യും വൃ​ത്തി​യെ​യും പ്ര​കീ​ർ​ത്തി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്.

സ്വ​ന്തം ന​ഗ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ഇ​ത്ത​രം ന​ല്ല വാ​ക്കു​ക​ൾ കേ​ൾ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളാ​യ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ കു​റി​ച്ചു. കൂ​ടാ​തെ, ന​ഗ​ര​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യെ അ​ഭി​ന​ന്ദി​ച്ച​തി​ന് വി​ദേ​ശ സ​ഞ്ചാ​രി​യോ​ട് ന​ന്ദി അ​റി​യി​ക്കാ​നും നി​ര​വ​ധി​പ്പേ​ർ മ​റ​ന്നി​ല്ല.

Tags : Chandigarh CityBeautiful ChandigarhTourism India IncredibleIndia

Recent News

Corehub Up