Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chandu

സി​വി​ക് സെ​ൻ​സ് ഒ​ട്ടു​മി​ല്ലാ​ത്ത സ​മൂ​ഹം, ച​ന്തു​വി​ന്‍റെ ആ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് വേ​ദ​ന തോ​ന്നി: മ​ഞ്ജു വാ​ര്യ​ർ

സി​വി​ക് സെ​ൻ​സ് തീ​രെ ഇ​ല്ലാ​ത്തൊ​രു സ​മൂ​ഹ​മാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്നും പൗ​ര​ബോ​ധം ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്നും ന​ടി മ​ഞ്ജു വാ​ര്യ​ർ.

ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഹൈ​ബി ഈ​ഡ​ൻ എം​പി​യു​ടെ അ​വാ​ർ​ഡു​വി​ത​ര​ണ​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ഞ്ജു. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

‘‘സി​വി​ക് സെ​ന്‍​സ് എ​ന്നൊ​രു വാ​ക്കു​ണ്ട്. പാ​ഠ പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പ​ല​പ്പോ​ഴും ന​മ്മ​ള്‍ കേ​ട്ടി​ട്ടു​ള്ള വാ​ക്കു​മാ​ണ​ത്. അ​ത് വാ​ക്കി​ല്‍ ഉ​ണ്ടെ​ങ്കി​ലും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ എ​ത്ര മാ​ത്രം അ​ത് പ്രാ​യോ​ഗി​ക​മാ​യി​ട്ടു​ണ്ട് എ​ന്ന​ത് ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ ഞാ​ന്‍ ചി​ന്തി​ച്ച് പോ​കാ​റു​ണ്ട്. തി​യ​റ്റ​റി​ക്ക​ലാ​യി പ​റ​യു​ന്ന​തി​ലും ന​ല്ല​ത്, ചി​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ പ​റ​യു​ന്ന​താ​യി​രി​ക്കും.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഈ ​അ​ടു​ത്ത് ന​മ്മ​ള്‍ ക​ണ്ട ചി​ല കാ​ഴ്ച​ക​ളു​ണ്ട്. ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട ന​ട​ന്‍ സ​ലിം കു​മാ​ര്‍. അ​ദ്ദേ​ഹം അ​ടു​ത്തി​ടെ ന​മ്മ​ളെ വി​ട്ട് പി​രി​ഞ്ഞി​രു​ന്നു. അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങു​ക​ളി​ല്‍ ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി അ​ട​ക്കം, സ​ലീ​മേ​ട്ട​ന്‍റെ മ​ക​ന്‍ ച​ന്തു അ​ട​ക്കം അ​വി​ടെ ഔ​ചി​ത്യം ഇ​ല്ലാ​തെ, അ​വ​സ​രോ​ചി​ത​മ​ല്ലാ​തെ നി​ന്ന​വ​രോ​ട് ക​യ​ര്‍​ത്ത് സം​സാ​രി​ക്കേ​ണ്ടി വ​ന്ന ഒ​രു സ​ങ്ക​ട​ക​ര​മാ​യ കാ​ഴ്ച സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ക​ണ്ടു. 

അ​ത് ക​ഴി​ഞ്ഞ് കു​റ​ച്ച് ക​ഴി​ഞ്ഞ് ത​മി​ഴി​ലെ വ​ള​രെ പ്ര​ശ​സ്ത​നാ​യ ഭാ​ഗ്യ​രാ​ജ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച സ​മ​യം. അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ മൊ​ബൈ​ലി​ല്‍ ഇ​തെ​ല്ലാം പ​ക​ര്‍​ത്താ​ന്‍ വ​ന്ന​വ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ നി​ന്ന ന​ടി രാ​ധി​ക​യെ ത​ട്ടി താ​ഴെ ഇ​ടു​ന്ന​തും അ​തും മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ന്ന കാ​ഴ്ച​യും ഒ​രു​പാ​ട് സ​ങ്ക​ട​ത്തോ​ടെ ഞാ​ന്‍ ക​ണ്ടു. ഞാ​ൻ ക​ണ്ട​ത് വേ​റാ​രോ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ കാ​ഴ്ച​യാ​ണ് എ​ന്ന സ​ത്യം അ​വി​ടെ നി​ല​നി​ല്‍​ക്കെ, ചി​ല കാ​ര്യ​ങ്ങ​ൾ ശ​ക്ത​മാ​യി ചി​ന്തി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് എ​നി​ക്ക് തോ​ന്നി.

ന​മ്മ​ൾ എ​വി​ടെ നി​ൽ​ക്കു​ന്നു​വെ​ന്നും ഏ​ത് അ​വ​സ​ര​ത്തി​ൽ നി​ൽ​ക്കു​ന്നു​വെ​ന്നും സ്വ​യം പാ​ലി​ക്കേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ളെ​ന്തെ​ന്നും ബോ​ധ്യ​മു​ണ്ടാ​ക​ണം.

ജോ​ലി​യു​ടെ ഭാ​ഗ​മാ​യും അ​ല്ലാ​തെ​യും പ​ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​വി​ടെ​യൊ​ക്കെ ഞാ​ൻ ശ്ര​ദ്ധി​ച്ചൊ​രു കാ​ര്യ​മു​ണ്ട്. 

അ​നു​മ​തി ചോ​ദി​ച്ച​ശേ​ഷ​മാ​ണ് വി​ദേ​ശ​ങ്ങ​ളി​ൽ ഒ​രാ​ളു​ടെ ചി​ത്രം പ​ക​ർ​ത്തു​ന്ന​ത്. കു​ട്ടി​ക​ളു​ടെ​യോ എ​ന്തി​ന് വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ​യോ പോ​ലും ചി​ത്ര​മെ​ടു​ക്കു​ക, ഒ​രാ​ളോ​ട് അ​നു​വാ​ദം ചോ​ദി​ച്ച ശേ​ഷ​മാ​കും.

എ​ല്ലാ​വ​രു​ടെ സ്വ​കാ​ര്യ​ത​യും മാ​നി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന അ​വ​ബോ​ധം വേ​ണം. അ​ത് ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ എ​ത്ര​മാ​ത്രം ഉ​ണ്ടെ​ന്ന് അ​റി​യി​ല്ല. മാ​ലി​ന്യം സം​സ്ക​രി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന പ​ല അ​വ​ബോ​ധം നാ​ട്ടി​ൽ ഉ​ണ്ട്.

പ​ക്ഷേ ഈ​യൊ​രു സി​വി​ക് സെ​ൻ​സ് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട പ​ല അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലും ജീ​വി​ത​ത്തി​ലും ഇ​ന്ന് ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് ഇ​വി​ടെ ഓ​ർ​മി​പ്പി​ക്ക​ണ​മെ​ന്ന് തോ​ന്നി.

അ​തി​നു​ള്ള അ​വ​സ​ര​മാ​യി ഈ ​വേ​ദി ഉ​പ​യോ​ഗി​ക്കു​ന്നു. ആ ​പൗ​ര​ബോ​ധം ജീ​വി​ത​ത്തി​ൽ എ​ത്ര​ത്തോ​ളം പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണം എ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള വേ​ദി​യാ​യി ഇ​ത് മാ​റ​ട്ടെ.’’​മ​ഞ്ജു വാ​ര്യ​ർ പ​റ​ഞ്ഞു.

Latest News

Corehub Up