ന്യൂഡൽഹി: പാർലിമെന്റിൽ 2023 ൽ നടന്ന പുക ആക്രമണ കേസിൽ 14000ത്തോളം പേജുകളുള്ള നാലാമത്തെ അനുബന്ധ കുറ്റപത്രം ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ സമർപ്പിച്ചു.
തീവ്രവാദ പ്രവർത്തനം, ക്രിമിനൽ ഗൂഢാലോചന, കലാപത്തിനുള്ള ആഹ്വാനം തുടങ്ങി യുഎപിഎ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് അനുബന്ധ കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.