Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chinnakanal

ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​നു നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. സി​ങ്കു​ക​ണ്ടം സ്വ​ദേ​ശി മു​രു​ക​ന്‍റെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ത്ത​ത്.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ച​ക്ക​ക്കൊ​മ്പ​ൻ ആ​ണെ​ന്ന് നാ​ട്ടു​കാ​ർ പറയു​ന്നു. സം​ഭ​വ സ​മ​യ​ത്തു വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്നതിനാൽ ആളുകൾക്ക് അപകടമുണ്ടായില്ല.

വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​വും ക​ത​കു​ക​ളും ആ​ന ത​ക​ർ​ത്തു. നി​ല​വി​ൽ വീ​ടി​ന്‍റെ ഉ​ട​മ​യാ​യ മു​രു​ക​ൻ താ​മ​സി​ക്കു​ന്ന​ത് സൂ​ര്യ​നെ​ല്ലി​യി​ലാ​ണ്. സി​ങ്കു​ക​ണ്ട​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​യാ​ൾ സൂ​ര്യ​നെ​ല്ലി​യി​ലേ​ക്കു താ​മ​സം മാ​റു​ക​യാ​യി​രു​ന്നു.

കാ​ട്ടാ​ന ത​ക​ർ​ത്ത വീ​ട്ടി​ൽ കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് നി​ല​വി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​തിനു സ​മീ​പ​ത്തു ത​ന്നെ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ര​ണ്ടാ​ഴ്ച മു​മ്പ് മാ​രി എ​ന്ന സ്ത്രീ​യെ ച​വി​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Kerala

ചി​ന്ന​ക്ക​നാ​ലി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ടം; വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ലി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. ത​മി​ഴ്നാ​ട് വി​രു​ദ​ന​ഗ​ർ സ്വ​ദേ​ശി സ്റ്റെ​ല്ല മേ​രി ആ​ണ് മ​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ത്തി​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

27 അം​ഗ സം​ഘ​മെ​ത്തി​യ മി​നി ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ആ​റു​പേ​രെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ബു​ധ​നാ​ഴ്ച മൂ​ന്നാ​റി​ലെ​ത്തി​യ സം​ഘം ഇ​ന്ന് മ​ട​ങ്ങി​പ്പോ​കും വ​ഴി​യാ​ണ് പെ​രി​യ​ക​നാ​ൽ വ​ള​വി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ നാ​ട്ടു​കാ​രും സ​മീ​പ​ത്തു​ള്ള ജീ​പ്പ് ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ ടാ​റ്റ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Kerala

ചി​ന്ന​ക്ക​നാ​ൽ ഭൂ​മി കേ​സ്; മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ മൊ​ഴി​യെ​ടു​ത്ത് വി​ജി​ല​ന്‍​സ്

തി​രു​വ​ന​ന്ത​പു​രം: ചി​ന്ന​ക്ക​നാ​ലി​ല്‍ നി​യ​മം ലം​ഘി​ച്ച് ഭൂ​മി വാ​ങ്ങി​യെ​ന്ന കേ​സി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ മൊ​ഴി​യെ​ടു​ത്ത് വി​ജി​ല​ന്‍​സ്. വി​ജി​ല​ന്‍​സി​ന്‍റെ പൂ​ജ​പ്പു​ര എ​സ്‌​ഐ​യു 1 യൂ​ണി​റ്റാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. വി​ജി​ല​ന്‍​സ് ആ​സ്ഥാ​ന​ത്തേ​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു മൊ​ഴി​യെ​ടു​പ്പ്.

സ്ഥ​ലം വാ​ങ്ങി​യ​തി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് എം​എ​ല്‍​എ മൊ​ഴി ന​ല്‍​കി. പോ​ക്കു​വ​ര​വ് ചെ​യ്യും മു​ന്‍​പ് മി​ച്ച​ഭൂ​മി കേ​സ് ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മൊ​ഴി ന​ല്‍​കി.

Latest News

Corehub Up