തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളിലെ നഷ്ടപരിഹാര തുക വർധിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11 വയസുകാരനെ സർക്കാർ സംരക്ഷിക്കും.
സഹായ പദ്ധതി തയാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ടിന്റെ അപര്യാപ്തതയുണ്ട്. സംയോജിത പ്രതിരോധ സംവിധാനത്തിനായി നടപടി സ്വീകരിക്കും. അപകട ഇൻഷ്വറൻസ് ട്രിബ്യുണൽ മാതൃകയിൽ നഷ്ടപരിഹാര പദ്ധതിക്കാണ് ആലോചന.
ഇതുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി എട്ടിന് മുഖ്യമന്ത്രി വി.ഡി.സതീശനുമായി ചർച്ച നടത്തുമെന്നും വനം മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ ചിന്നക്കനാലിന് സമീപം കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.