Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chinnakanal

മലയോരത്തിന് ചിന്നക്കനാൽ ചൂണ്ടുപലക

ഇ​​​​​ടു​​​​​ക്കി ജി​​​​​ല്ലാ ക​​​​​ള​​​​​ക്‌​​​ട​​​ർ സെ​​​​​പ്റ്റം​​​​​ബ​​​​​ർ 23ന് ​​​​​വ​​​​​ന്യ​​​​​ജീ​​​​​വി സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ജ​​​​​ന​​​​​വാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യും റ​​​​​വ​​​​​ന്യു ഭൂ​​​​​മി​​​​​യു​​​​​മാ​​​​​യ ചി​​​​​ന്ന​​​​​ക്ക​​​​​നാ​​​​​ലി​​​​​ൽ ആ​​​​​ന​​​​​ക​​​​​ൾ​​​​​ക്കും മ​​​​​റ്റു വ​​​​​ന്യ​​​​​ജീ​​​​​വി​​​​​ക​​​​​ൾ​​​​​ക്കും സ്വൈ​​​​​രവി​​​​​ഹാ​​​​​രം ന​​​​​ട​​​​​ത്താ​​​​​ൻ ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം നീ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ടു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി. ദു​​​​​ര​​​​​ന്തനി​​​​​വാ​​​​​ര​​​​​ണ നി​​​​​യ​​​​​മം ദു​​​​​രു​​​​​പ​​​​​യോ​​​​​ഗം ചെ​​​​​യ്താ​​​​​ണ് ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടി​​​​​ട്ടു​​​​​ള്ള​​​​​ത്. മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ ഫോ​​​​​റ​​​​​സ്റ്റ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി വേ​​​​​ലി​​​​​ക​​​​​ളും നി​​​​​ർ​​​​​മാ​​​ണ​​​​​ങ്ങ​​​​​ളും​​​​​ മ​​​​​റ്റു ത​​​​​ട​​​​​സ​​​ങ്ങ​​​​​ളും നീ​​​​​ക്കി. ഡാ​​​​​മി​​​​​ൽ ആ​​​​​ന​​​​​ക​​​​​ൾ​​​​​ക്ക് വെ​​​​​ള്ളം കു​​​​​ടി​​​​​ക്കാ​​​​​നുള്ള ത​​​​​ട​​​സ​​​​​ങ്ങ​​​​​ൾ നീ​​​​​ക്ക​​​​​ണ​​​​​മും അ​​​​​തൊ​​​​​രു ആ​​​​​ന​​​​​ത്താ​​​​​ര​​​​​യാ​​​​​ണെ​​​​​ന്നുമാ​​​​​ണ് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. ഇ​​​​​ടു​​​​​ക്കി​​​​​യി​​​​​ൽ ഒ​​​​​രു ആ​​​​​ന​​​​​ത്താ​​​​​ര ഉ​​​​​ള്ള​​​​​ത് തേ​​​​​ക്ക​​​​​ടി ടൈ​​​​​ഗ​​​​​ർ റി​​​​​സ​​​​​ർ​​​​​വി​​​​​നു​​​​​ള്ളി​​​​​ൽ​​​​​ മാ​​​​​ത്ര​​​​​മാ​​​​​ണ്. ഇ​​​​​ത​​​​​റി​​​​​യാ​​​​​ത്ത ആ​​​​​ള​​​​​ല്ല ജി​​​ല്ലാ ക​​​​​ള​​​​​ക്‌​​​ട​​​ർ എ​​​​​ന്നു​​​​​ള്ള​​​​​താ​​​​​ണ് ആ​​​​​ക്ഷേ​​​​​പ​​​​​ക​​​​​ര​​​​​മാ​​​​​യ കാ​​​​​ര്യം.

അ​പ്ര​ഖ്യാ​പി​ത ക​ർ​ഫ്യൂ​വും ന്യാ​യീ​ക​ര​ണ​ങ്ങ​ളും

തു​​​​​ട​​​​​ർ​​​​​ന്നു​​​ വ​​​​​ന്ന പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ന് പ്ര​​​​​തി​​​​​കാ​​​​​ര​​​മെ​​​​​ന്നോ​​​​​ണം 28ന് ​​​​​പ്ലാ​​​​​ന്‍റേഷ​​​​​ൻ ഇ​​​​​ൻ​​​​​സ്പെ​​​​​ക്‌​​​ട​​​ർ​​​മാ​​​​​ർ​​​​​ക്കു ജി​​​ല്ലാ ക​​​​​ള​​​​​ക്‌​​​ട​​​​​ർ​​ മ​​​​​റ്റൊ​​​​​രു നി​​​​​ർ​​​​​ദേ​​​ശം ന​​​​​ൽ​​​​​കി. ദു​​​​​ര​​​​​ന്തനി​​​​​വാ​​​​​ര​​​​​ണ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച ഉ​​​​​ത്ത​​​​​ര​​​​​വ് ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് വൈ​​​​​കി​​​​​ട്ട് ആ​​​​​റു​​​​​ മു​​​​​ത​​​​​ൽ പു​​​​​ല​​​​​ർ​​​​​ച്ചെ ആ​​​​​റ് വ​​​​​രെ വ​​​​​നാ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ലു​​​​​ള്ള റോ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ ജ​​​​​ന​​​​​സ​​​ഞ്ചാ​​​രം പാ​​​ടി​​​ല്ല. ജ​​​​​ന​​​​​ങ്ങ​​​​​ൾ വീ​​​​​ട്ടി​​​​​നു​​​​​ള്ളി​​​​​ൽ ക​​​​​ഴി​​​​​യ​​​​​ണം. തു​​​​​ട​​​​​രു​​​​​ന്ന പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ൽ​​​നി​​​​​ന്ന് ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തി​​​​​ന് ഇ​​​​​തി​​​​​നെ ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ അ​​​​​ദ്ദേ​​​​​ഹം സെ​​​​​പ്റ്റം​​​ബ​​​ർ 30ന് ​​​​​വാ​​​​​ർ​​​​​ത്താ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളെ കാ​​​​​ണു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി. കൈ​​​യേ​​​റ്റ​​​​​ക്കാ​​​​​ർ​​​​​ക്കാ​​​​​ണ് പ​​​​​രാ​​​​​തി​​​​​യു​​​​​ള്ള​​​തെ​​​​​ന്നാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഷ്യം. വ​​​​​ന്യ​​​​​ജീ​​​​​വി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ള്ള പ്ര​​​​​ദേ​​​​​ശ​​​​​ത്തു മാ​​​​​ത്ര​​​​​മേ ഇ​​​​​ത് ബാ​​​​​ധ​​​​​ക​​​​​മാ​​​​​കൂ എന്നും പ​​​​​റ​​​​​ഞ്ഞു. എ​​​​​ന്നാ​​​​​ൽ ഉ​​​​​ത്ത​​​​​ര​​​​​വ് ജി​​​​​ല്ല മു​​​​​ഴു​​​​​വ​​​​​ൻ ബാ​​​​​ധ​​​​​ക​​​​​മാ​​​​​കു​​​​​ന്ന രൂ​​​​​പ​​​​​ത്തി​​​ലാ​​​​​ണ്.

ഭ​ര​ണ​കൂ​ട ഒ​ത്താ​ശ​യും ഗൂ​ഢാ​ലോ​ച​ന​യും

ഉ​​​​​ത്ത​​​​​ര​​​​​വി​​​ന്‍റെ പി​​​​​റ​​​​​കി​​​​​ൽ ആ​​​​​സൂ​​​​​ത്രി​​​​​ത​​​​​മാ​​​​​യ ഒ​​​​​രു ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന​​​​​യു​​​​​ണ്ട്. ദു​​​​​ര​​​​​ന്തനി​​​​​വാ​​​​​ര​​​​​ണ സ​​​​​മ​​​​​ിതി​​​​​യു​​​​​ടെ അ​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യ അ​​​​​ധി​​​​​കാ​​​​​രി നി​​​​​യ​​​​​മം അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് ന​​​​​ട​​​​​ത്തേ​​​​​ണ്ട കൂ​​​​​ടി​​​​​യാ​​​​​ലോ​​​​​ച​​​​​ന എ​​​​​ങ്ങും ന​​​​​ട​​​​​ത്തി​​​​​യി​​​​​ല്ലെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​ത്ര​​​​​ക്കാ​​​​​രോ​​​​​ട് തു​​​​​റ​​​​​ന്നു​​​​​സ​​​​​മ്മ​​​​​തി​​​​​ച്ചു.

വ​​​നം​​​വ​​​കു​​​പ്പ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​മാ​​​​​യി ഓ​​​​​ൺ​​​​​ലൈ​​​​​ൻ മീ​​​​​റ്റിം​​​​​ഗ് കൂ​​​​​ടി​​​​​യാ​​​​​ണ് ഈ ​​​​​ഉ​​​​​ത്ത​​​​​ര​​​​​വ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച​​​​​തെ​​​​​ന്നും വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ഈ ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും തെ​​​​​റ്റാ​​​​​ണ്. സെ​​​​​പ്റ്റം​​​ബ​​​ർ 30ന് ​​​​​വ​​​​​നം​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ ഫോ​​​​​റ​​​​​സ്റ്റ് റി​​​​​സ​​​ർ​​​​​ച്ച് ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​ട്ടി​​​​​ന്‍റെ പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തുകൊ​​​​​ണ്ട് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് പ​​​​​റ​​​​​ഞ്ഞ​​​​​ത്, വ​​​​​ന്യ​​​​​ജീ​​​​​വി​​​​​ക​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന് ജ​​​​​ന​​​​​ങ്ങ​​​​​ൾ ത​​​​​ട​​​സമുണ്ടാ​​​​​ക്കു​​​​​ന്നു. അ​​​​​ത് ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണം. അ​​​​​തി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളാ​​​​​ണ് ത​​​​​ന്‍റെ സ​​​​​ർ​​​​​ക്കാ​​​​​ർ ചെ​​​​​യ്യു​​​​​ന്ന​​​​​തെ​​​​​ന്നാ​​​​​ണ്. ഇ​​​​​പ്പോ​​​​​ൾ കാ​​​​​ര്യം വ്യ​​​​​ക്ത​​​​​മാ​​​​​യി.​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​ടെ​​​​​യും ഭ​​​​​ര​​​​​ണ​​​​​ക്കാ​​​​​രു​​​​​ടെ​​​​​യും അ​​​​​നു​​​​​മ​​​​​തി​​​​​യോ​​​​​ടുകൂ​​​​​ടി​​​​​യാ​​​​​ണ് ജി​​​ല്ലാ ക​​​​​ള​​​​​ക്‌​​​ട​​​ർ എ​​​​​ല്ലാം ചെ​​​​​യ്തു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഊ​​​​​ർ​​​​​ജ​​​​​കേ​​​​​ന്ദ്രം മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​ണ്.

ഹ​​​​​രി​​​​​ത എം​​​​​എ​​​​​ൽ​​​​​എ​​​യാ​​​​​യി​​​​​രു​​​​​ന്ന അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​സ്താ​​​​​വ​​​​​ന മ​​​​​റ​​​​​ക്കാ​​​​​റാ​​​​​യി​​​​​ട്ടി​​​​​ല്ല. ക​​​​​സ്തൂ​​​​​രി​​​​​രം​​​​​ഗ​​​ൻ ​​റി​​​​​പ്പോ​​​​​ർ​​​​​ട്ട് കാ​​​​​ല​​​​​ത്ത് വ​​​​​ന്യ​​​​​ജീ​​​​​വി സ​​​​​ങ്കേ​​​​​ത​​​​​ങ്ങ​​​​​ൾ​​​​​ക്കു ചു​​​​​റ്റും പ​​​​​ത്തു ച​​​​​തു​​​​​ര​​​​​ശ്ര കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ബ​​​​​ഫ​​​​​ർ​​​ സോ​​​​​ൺ വേ​​​​​ണ​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു​​​​​ അ​​​​​ത്. ഇ​​​​​ത് ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യാ​​​​​ൽ ഇ​​​​​ടു​​​​​ക്കി വ​​​​​ന്യ​​​​​ജീ​​​​​വി സം​​​​​ര​​​​​ക്ഷ​​​​​ണ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ​​​നി​​​​​ന്ന് പ​​​​​ടി​​​​​ഞ്ഞാ​​​​​റോ​​​​​ട്ട് പി​​​​​ടി​​​​​ക്കു​​​​​മ്പോ​​​​​ൾ തൊ​​​​​ടു​​​​​പു​​​​​ഴ​​​​​യും ബ​​​​​ഫ​​​​​ർ​​​ സോ​​​​​ണി​​​​​ലെ​​​​​ത്തും. അ​​​​​തോ​​​​​ടെ ജി​​​​​ല്ല പൂ​​​​​ർ​​​ണ​​​മാ​​​​​യും വ​​​​​ന​​​​​വും വ​​​​​ന്യ​​​​​ജീ​​​​​വി കേ​​​​​ന്ദ്ര​​​​​വു​​​​​മാ​​​​​കും. വ​​​​​ന​​​​​ഭൂ​​​​​മി​​​​​യി​​​​​ല്ലാ​​​​​ത്ത സ്ഥ​​​​​ല​​​​​ത്ത് വൈ​​​​​ദ്യു​​​​​തി ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ ഡാ​​​​​മി​​​​​ന്‍റെ സം​​​​​ര​​​​​ക്ഷ​​​​​ണം ആ ​​​വ​​​കു​​​പ്പ് ചെ​​​​​യ്യേ​​​​​ണ്ട​​​​​താ​​​​​ണ്. ജി​​​ല്ലാ ക​​​​​ള​​​​​ക്ട​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടാ​​​​​ൽ അ​​​​​തു ന​​​​​ട​​​​​പ്പാ​​​​​ക്കേ​​​​​ണ്ട​​​​​ത് ത​​​​​ഹ​​​​​സി​​​​​ൽ​​​​​ദാ​​​​​രും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന പൊ​​​ലി​​​​​സ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​മാ​​​​​ണ്. വ​​​നം​​​വ​​​കു​​​പ്പു​​​കാ​​​ർ​​​ക്ക് ഇ​​​​​വി​​​​​ടെ എ​​​​​ന്തു കാ​​​​​ര്യം‍? അ​​​​​വ​​​​​രെ ചു​​​​​മ​​​​​ത​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തി​​​​​ന്‍റെ ര​​​​​ഹ​​​​​സ്യം എ​​​​​ന്താ​​​​​ണെ​​​​​ന്ന് ക​​​​​ള​​​​​ക്ട​​​​​ർ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ക്കു​​​​​മോ?

വ്യാ​ജ ആ​ന​ത്താ​രവാ​ദ​വും ക​പ​ട പ​രി​സ്ഥി​തി​വാ​ദ​വും

ഓ​​​ഗ​​​സ്റ്റി​​​ൽ ചേ​​​​​ർ​​​​​ന്ന ജി​​​​​ല്ലാ വി​​​​​ക​​​​​സ​​​​​നസ​​​​​മി​​​​​തി യോ​​​​​ഗ​​​​​ത്തി​​​​​ൽ എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​ർ വ​​​​​ന്യ​​​​​ജീ​​​​​വി ശ​​​​​ല്യ​​​​​ത്തെ​​​പ്പ​​​​​റ്റി പ​​​​​രാ​​​​​തി​​​​​ പ​​​​​റ​​​​​ഞ്ഞ​​​​​പ്പോ​​​​​ഴാ​​​​​ണ് വി​​​​​ഷ​​​​​യം​​ പ​​​​​ഠി​​​​​ക്കാ​​​​​ൻ വ​​​നം​​​വ​​​കു​​​പ്പ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ ചു​​​​​മ​​​​​ത​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. ര​​​ണ്ടാ​​​യി​​​​​ര​​​​​മാ​​​​​ണ്ടി​​​​​ൽ പ്ര​​​​​ണ​​​​​ബ് സെ​​​​​ൻ ക​​​​​മ്മി​​​​​റ്റി റി​​​​​പ്പോ​​​​​ർ​​​​​ട്ട് പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​പ്പോ​​​​​ൾ മു​​​​​ത​​​​​ൽ തേ​​​​​ക്ക​​​​​ടി​​​​​യി​​​​​ൽ​​​നി​​​ന്ന് ദീ​​​​​ർ​​​​​ഘ​​​ദൂ​​​​​ര​​​​​മാ​​​​​യ ജ​​​​​ന​​​​​വാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലൂ​​​​​ടെ ആ​​​​​ന​​​​​മ​​​​​ല​​​വ​​​​​രെ എ​​​​​ത്തു​​​​​ന്ന ആ​​​​​ന​​​​​ത്താ​​​​​ര​​​​​യു​​​​​ണ്ടെ​​​​​ന്നു​​​​​ള്ള പ്ര​​​​​ചാ​​​​​ര​​​​​ണം വ​​​​​നം​​​വ​​​​​കു​​​​​പ്പു​​​​​കാ​​​​​രും ക​​​​​പ​​​​​ട പ​​​​​രി​​​​​സ്ഥി​​​​​തി​​​​​വാ​​​​​ദി​​​​​ക​​​​​ളും ന​​​​​ട​​​​​ത്തി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ചി​​​​​ന്ന​​​ക്ക​​​​​നാ​​​​​ലി​​​​​ൽ ഒ​​​​​രു ‘ആ​​​​​നപാ​​​​​ർ​​​​​ക്ക്’ ഉ​​​​​ണ്ടെ​​​​​ന്നും അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്നു.​​ ജി​​​ല്ലാ ക​​​​​ള​​​​​ക്‌​​​ട​​​റു​​​​​ടെ ഈ ​​​​​ന​​​​​ട​​​​​പ​​​​​ടി വ​​​​​രും​​​നാ​​​​​ളു​​​​​ക​​​​​ളി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ൻ പോ​​​​​കു​​​​​ന്ന​​​​​ത് വ​​​​​ന-പ​​​​​രി​​​​​സ്ഥി​​​​​തി​​​​​വാ​​​​​ദി​​​​​ക​​​​​ൾ ആ​​​​​യി​​​​​രി​​​​​ക്കും.

മ​​​​​ല​​​​​യോ​​​​​ര​​​​​ത്തി​​​​​ന്‍റെ വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നും മ​​​​​നു​​​​​ഷ്യ​​​​​ർ​​​​​ക്ക് പ​​​​​ട്ട​​​​​യം കി​​​​​ട്ടു​​​​​ന്ന​​​​​തി​​​​​നും ത​​​​​ട​​​​​സ​​​മാ​​​​​യി പ​​​​​രി​​​​​സ്ഥി​​​​​തി സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ബോ​​​​​ധ​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യ കു​​​പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ക​​​​​യും സു​​​​​പ്രീം​​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ കേ​​​​​സു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ക​​​​​യും ത​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ജ​​​​​യ​​​​​ത്തി​​​​​ന് വ്യാ​​​​​ജ​​​രേ​​​​​ഖ​​​​​ക​​​​​ൾ ച​​​​​മ​​​​​യ്ക്കു​​​​​ക​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ​​​​​വ​​​​​ർ. കോ​​​​​ട​​​​​തി​​​​​ക​​​​​ളെ സ​​​​​മീ​​​​​പി​​​​​ച്ച് പ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വു​​​​​ക​​​​​ൾ വാ​​​​​ങ്ങു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​ട്ടു​​​​​ള്ള​​​വ​​​​​രാ​​​​​ണ് . ഇ​​​​​പ്പോ​​​​​ഴും കോ​​​​​ട​​​​​തി​​​​​ക​​​​​ളി​​​​​ൽ അ​​​​​വ​​​​​ർ കൊ​​​​​ടു​​​​​ത്ത കേ​​​​​സു​​​​​ക​​​​​ൾ തീ​​​​​ർ​​​​​പ്പാ​​​​​കാ​​​​​തെ​​​യു​​​​​ണ്ട്. പ​​​​​ട്ട​​​​​യം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നെ​​​​​തി​​​​​രാ​​​​​യ കേ​​​​​സും (സി​​​എ​​​​​ച്ച്ആ​​​​​ർ) കാ​​​​​ർ​​​​​ഡ​​​​​മം ഹി​​​​​ൽ റി​​​​​സ​​​​​ർ​​​​​വ് വ​​​​​നമാക്കി മാ​​​​​റ്റാ​​​​​നു​​​​​ള്ള കേ​​​​​സും ഇ​​​​​തി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണ്. ഈ ​​​​​കാ​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം ഒ​​​​​രു ജി​​​​​ല്ലാ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി അ​​​​​റി​​​​​യാ​​​​​ത്ത​​​​​ത് ക​​​ഷ്‌​​​ട​​​മ​​​​​ല്ലേ? അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ വി​​​​​ചി​​​​​ത്ര​​​​​വും ദൗ​​​ർ​​​​​ഭാ​​​​​ഗ്യ​​​​​ക​​​​​ര​​​​​വുമാ​​​​​ണ്.

വ​ന​ന​ശീ​ക​ര​ണ​ത്തിന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ ആ​ര്?

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ വ​​​​​ന്യ​​​​​ജീ​​​​​വി സം​​​​​ര​​​​​ക്ഷ​​​​​ണം വി​​​​​ചി​​​​​ത്ര​​​​​മാ​​​​​യ രൂ​​​​​പ​​​​​ത്തി​​​​​ലാ​​​​​ണ്. വ​​​​​ന്യ​​​​​ജീ​​​​​വി സ​​​​​ങ്കേ​​​​​ത​​​​​ങ്ങ​​​​​ൾ​​​​​ക്കു പു​​​​​റ​​​​​മേ വ​​​​​ന​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും വ​​​​​ന്യ​​​​​ജീ​​​​​വി​​​​​ക​​​​​ൾ​​​​​ക്ക് വി​​​​​ട്ടു​​​​​കൊ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. വ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ അ​​​​​വ​​​​​യ്ക്ക് ഭ​​​​​ക്ഷ​​​​​ണ​​​​​വും വെ​​​​​ള്ള​​​​​വും ല​​​​​ഭി​​​​​ക്കു​​​​​ന്നി​​​​​ല്ല. വ​​​​​ന്യ​​​​​ജീ​​​​​വി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം വ​​​​​ല്ലാ​​​​​തെ പെ​​​​​രു​​​കി​​​​​യി​​​​​ട്ടു​​​​​മു​​​​​ണ്ട്. മ​​​​​നു​​​​​ഷ്യ​​​ന്‍റെ ജ​​​​​ന​​​​​ന നി​​​​​യ​​​ന്ത്ര​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന സ​​​​​ർ​​​​​ക്കാ​​​​​ർ വ​​​​​ന്യ​​​​​ജീ​​​​​വി പെ​​​​​രു​​​​​പ്പം ത​​​​​ട​​​​​യു​​​​​ന്നി​​​​​ല്ല.​​ അ​​​​​വ​​​​​യ്ക്ക്‌ തീ​​​​​റ്റ​​​​​യും വെ​​​​​ള്ള​​​​​വും ന​​​​​ൽ​​​​​കാ​​​​​ത്ത​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ല്ല.​​ വ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലെ തീ​​​​​റ്റയെ​​​​​ല്ലാം ന​​​​​ശി​​​​​പ്പി​​​​​ച്ച​​​​​ത് ഫോ​​​​​റ​​​​​സ്റ്റു​​​​​കാ​​​​​രാ​​​​​ണ്. പ്ര​​​​​വാ​​​​​സി സ​​​​​സ്യ​​​​​ങ്ങ​​​​​ളും യൂ​​​​​ക്കാ​​​​​ലി പോ​​​​​ലു​​​​​ള്ള മ​​​​​ര​​​​​ങ്ങ​​​​​ളും വ​​​​​ച്ചു​​​​​പി​​​​​ടി​​​​​പ്പി​​​​​ച്ച് പു​​​​​ല്ലും തീ​​​​​റ്റ​​​​​യും ന​​​ഷ്‌​​​ട​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും ജ​​​​​ല​​​ദൗ​​​​​ർ​​​​​ല​​​​​ഭ്യ​​​​​മു​​​​​ണ്ടാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​ത് ഫോ​​​​​റ​​​​​സ്റ്റു​​​​​കാ​​​​​രാ​​​​​ണ്. ഈ ​​​​​വ​​​​​സ്തു​​​​​ത​​​​​ക​​​​​ളെ​​​​​ല്ലാം മ​​​​​റ​​​​​ന്നു​​​കൊ​​​​​ണ്ടു​​​​​ള്ള സ​​​​​മീ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ് ഭ​​​​​ര​​​​​ണ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​ൽ​​​നി​​​​​ന്നു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​ത്.

മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​ന് തെ​​​​​ല്ലും വി​​​​​ല​​​​​ക​​​​​ൽ​​​​​പ്പി​​​​​ക്കാ​​​​​തെ വ​​​​​നാ​​​​​തി​​​​​ർ​​​​​ത്തി​​​​​ക​​​​​ളി​​​​​ൽ വ​​​​​സി​​​ക്കു​​​​​ന്ന​​​​​വ​​​​​നെ പീ​​​​​ഡി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ചി​​​​​ന്ന​​​​​ക്ക​​​​​നാ​​​​​ലി​​​​​ൽ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​ നേ​​​​​രേ ക​​​​​രി​​​​​നി​​​​​യ​​​​​മം കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യി പ്ര​​​​​യോ​​​​​ഗി​​​​​ച്ചു. ഇ​​​​​ത് നി​​​​​സാ​​​​​ര​​​​​മ​​​​​ല്ല. വ​​​​​ന​​​​​വ​​​ത്ക​​​ര​​​​​ണം മാ​​​​​ത്ര​​​​​മാ​​​​​ണ് ല​​​​​ക്ഷ്യം. 1972ൽ ​​​​​സ്റ്റോ​​​​​ക്ക്ഹോ​​​​​മി​​​​​ൽ​​​നി​​​​​ന്ന് ആ​​​​​രം​​​​​ഭി​​​​​ച്ച ഒ​​​​​രു ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി​​​​​ വി​​​​​പു​​​​​ല​​​​​മാ​​​​​യ അ​​​​​ർ​​​ഥ​​​​​ത്തി​​​​​ലാ​​​​​ണി​​​​​ത് വി​​​​​ല​​​​​യി​​​​​രു​​​​​ത്തേ​​​​​ണ്ട​​​​​ത്. ഉ​​​​​ദ്ദേ​​​​​ശ്യം പ​​​​​ശ്ചി​​​​​മ​​​​​ഘ​​​​​ട്ട​​​​​ത്തെ ലോ​​​​​ക​​​​​ത്തി​​​​​ന്‍റേ​​​താ​​​​​ക്കി മാ​​​​​റ്റു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ്. ആ ​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​ണ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തി. അ​​​​​വ​​ ശ​​​​​ക്ത​​​​​മാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്കിക്കൊ​​​​​ണ്ടി​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. അ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ണ് ഇ​​​​​എ​​​​​സ്എ.

ജ​ന​വി​രു​ദ്ധ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം

വ​​​​​ന​​​​​വും പ​​​​​രി​​​​​സ്ഥി​​​​​തി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കേ​​​സു​​​ക​​​ളി​​​ൽ ഇ​​​തു​​​​​വ​​​​​രെ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യും ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​ക​​​​​ളും ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള ഭൂ​​​​​രി​​​​​പ​​​​​ക്ഷം വി​​​​​ധി​​​​​ക​​​​​ളും ജ​​​​​ന​​​താ​​​​​ത്പ​​​​​ര്യ​​​​​വും സാ​​​​​മൂ​​​​​ഹി​​​​​ക യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​വും പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​തെ​​​യു​​​​​ള്ള​​​​​വ​​​​​യാ​​​​​ണെ​​​​​ന്ന് ഖേ​​​​​ദ​​​​​പൂ​​​​​ർ​​​​​വം പ​​​​​റ​​​​​യ​​​​​ട്ടെ! ജി​​​ല്ലാ ക​​​​​ള​​​​​ക്ട​​​​​റു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വു​​​​​മാ​​​​​യി ആ​​​​​രെ​​​​​ങ്കി​​​​​ലും സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ചാ​​​​​ൽ തേ​​​​​ക്ക​​​​​ടി മു​​​​​ത​​​​​ൽ ആ​​​​​ന​​​​​മ​​​​​ല​​​വ​​​​​രെ ആ​​​​​ന​​​​​ത്താ​​​​​ര അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു കൊ​​​​​ണ്ട് ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​കാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​ ​​വ​​​​​ള​​​​​രെ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണ്. ഇ​​​​​ത് സ​​​​​ങ്ക​​​​​ൽ​​​​​പ്പി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​തി​​​​​ലും എ​​​​​ത്ര​​​​​യോ ഭീ​​​​​ക​​​​​ര​​​​​മാ​​​​​ണ്.​​​​​ അ​​​​​താ​​​​​ണ് ജി​​​ല്ലാ ക​​​​​ള​​​​​ക്ട​​​​​റു​​​​​ടെ ഉ​​​​​ത്ത​​​ര​​​​​വി​​​​​ന്‍റെ പ്രാ​​​​​ധാ​​​​​ന്യം. ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ ഇ​​​​​തു മ​​​​​ന​​​സി​​​ലാ​​​​​ക്കു​​​ന്നി​​​ല്ല. ക​​​​​ഴി​​​​​ഞ്ഞ കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ ചി​​​​​ന്ന​​​ക്ക​​​നാ​​​​​ലി​​​​​ലും മ​​​​​റ്റും റ​​​​​വ​​​​​ന്യു ഭൂ​​​​​മി വ​​​​​ന​​​​​ഭൂ​​​​​മി​​​​​യാ​​​​​ക്കി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വു​​​​​ക​​​​​ൾ മ​​​​​ര​​​​​വി​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത​​​​​ല്ലാ​​​​​തെ, റ​​​​​ദ്ദാ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ല. അ​​​​​തി​​​​​ന​​​​​ർ​​​​​ഥം ഉ​​​​​ത്ത​​​​​ര​​​​​വ് നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു എ​​​​​ന്നാ​​​​​ണ്. അ​​​​​തി​​​​​നാ​​​​​ൽ ജി​​​ല്ലാ ക​​​​​ള​​​​​ക്‌​​​ട​​​റു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വ് റ​​​​​ദ്ദാ​​​ക്ക​​​​​ണം. അ​​​​​ല്ലാ​​​​​ത്ത​​​​​പ​​​​​ക്ഷം ഇ​​​​​തി​​​​​നെ പി​​​​​ന്തു​​​​​ട​​​​​ർ​​​​​ന്ന് മ​​​​​ല​​​​​യോ​​​​​ര​​​​​മേ​​​​​ഖ​​​​​ല​​​​​യാ​​​​​കെ വ​​​​​രും​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലി​​​​​ത് ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​ള്ള ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല പ​​​​​ദ്ധ​​​​​തി​​​​​ക്കു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. ഫ​​​​​യ​​​​​ലു​​​​​ക​​​​​ൾ ര​​​​​ഹ​​​​​സ്യ​​​​​മാ​​​​​ക്കി​​​ വ​​​​​ച്ച് വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ ക​​​​​ഴി​​​​​യു​​​​​മ്പോ​​​​​ൾ അല്പാല്പമായി ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന ത​​​​​ന്ത്ര​​​​​മാ​​​​​ണ് വ​​​​​നം-പ​​​​​രി​​​​​സ്ഥി​​​​​തി സം​​​​​ഘ​​​​​ങ്ങ​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ജ​​​​​ന​​​​​പ്ര​​​​​തി​​​നി​​​ധി​​​​​ക​​​​​ൾ അ​​​​​റി​​​​​ഞ്ഞു​​​​​കൊ​​​​​ണ്ട് ചെ​​​​​യ്യു​​​​​ന്ന തെ​​​​​റ്റു​​​​​ക​​​​​ൾ ദൈ​​​​​വം പൊ​​​​​റു​​​​​ക്കു​​​​​മോ?

(കി​​​​​സാ​​​​​ൻ സ​​​​​ഭ ദേ​​​​​ശീ​​​​​യ​​​ സ​​​​​മി​​​​​തി അം​​​​​ഗ​​​​​മാ​​​​​ണ് ലേ​​​​​ഖ​​​​​ക​​​​​ൻ)

Kerala

ആ​ന ച​ത്താ​ൽ ഓ​ടി​യെ​ത്തു​ന്ന​വ​ർ എ​വി​ടെ?; സൂ​ര്യ​നെ​ല്ലി​യി​ൽ ജ​ന​രോ​ഷം ഇ​ര​മ്പു​ന്നു

ഇ​ടു​ക്കി: സൂ​ര്യ​നെ​ല്ലി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പി​നെ​തി​രെ ജ​ന​രോ​ഷം ഇ​ര​മ്പു​ന്നു. മ​ക​നെ സ്‌​കൂ​ളി​ല്‍ വി​ടാ​ന്‍ പോ​കു​മ്പോ​ഴാ​ണ് മാ​രി​യെ​ന്ന യു​വ​തി​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു

ഒ​രു ആ​ന​യാ​ണ് ച​ത്ത​തെ​ങ്കി​ല്‍ വ​നം​വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി​യേ​ന. പാ​വ​പ്പെ​ട്ട ഒ​രു വീ​ട്ട​മ്മ​യു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യി​ട്ട് ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​തെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പി​ന്‍റെ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഡി​എ​ഫ്ഒ​യും വ​നം​മ​ന്ത്രി​യും സ്ഥ​ല​ത്തെ​ത്ത​ണം. മ​രി​ച്ച യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

Kerala

ചി​ന്ന​ക്ക​നാ​ലി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ടം; വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ലി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. ത​മി​ഴ്നാ​ട് വി​രു​ദ​ന​ഗ​ർ സ്വ​ദേ​ശി സ്റ്റെ​ല്ല മേ​രി ആ​ണ് മ​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ത്തി​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

27 അം​ഗ സം​ഘ​മെ​ത്തി​യ മി​നി ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ആ​റു​പേ​രെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ബു​ധ​നാ​ഴ്ച മൂ​ന്നാ​റി​ലെ​ത്തി​യ സം​ഘം ഇ​ന്ന് മ​ട​ങ്ങി​പ്പോ​കും വ​ഴി​യാ​ണ് പെ​രി​യ​ക​നാ​ൽ വ​ള​വി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ നാ​ട്ടു​കാ​രും സ​മീ​പ​ത്തു​ള്ള ജീ​പ്പ് ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ ടാ​റ്റ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Kerala

ചി​ന്ന​ക്ക​നാ​ൽ ഭൂ​മി കേ​സ്; മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ മൊ​ഴി​യെ​ടു​ത്ത് വി​ജി​ല​ന്‍​സ്

തി​രു​വ​ന​ന്ത​പു​രം: ചി​ന്ന​ക്ക​നാ​ലി​ല്‍ നി​യ​മം ലം​ഘി​ച്ച് ഭൂ​മി വാ​ങ്ങി​യെ​ന്ന കേ​സി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ മൊ​ഴി​യെ​ടു​ത്ത് വി​ജി​ല​ന്‍​സ്. വി​ജി​ല​ന്‍​സി​ന്‍റെ പൂ​ജ​പ്പു​ര എ​സ്‌​ഐ​യു 1 യൂ​ണി​റ്റാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. വി​ജി​ല​ന്‍​സ് ആ​സ്ഥാ​ന​ത്തേ​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു മൊ​ഴി​യെ​ടു​പ്പ്.

സ്ഥ​ലം വാ​ങ്ങി​യ​തി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് എം​എ​ല്‍​എ മൊ​ഴി ന​ല്‍​കി. പോ​ക്കു​വ​ര​വ് ചെ​യ്യും മു​ന്‍​പ് മി​ച്ച​ഭൂ​മി കേ​സ് ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മൊ​ഴി ന​ല്‍​കി.

Latest News

Corehub Up