ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ 2026 പുരുഷ ഡബിൾസ് ബാഡ്മിന്റണ്‍ ടൂർണമെന്റിൽ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന്റെ കുതിപ്പിന് വിരാമം.
സെമിഫൈനലിൽ മലേഷ്യയുടെ എട്ടാം സീഡ് ജോഡിയായ മാൻ വെയ് ചോങ്- ടീ കൈ വുൻ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകൾക്ക് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടു.
40 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-18, 21-19 സ്കോറിനായിരുന്നു സഖ്യത്തിന്റെ പരാജയം.