പത്തനംതിട്ട: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരുടെ സിവിൽ സർവീസ് കായികമേള പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, സെൻട്രൽ ക്ലബ്, മുന്ന സ്വിമ്മിംഗ് പൂൾ എന്നിവിടങ്ങളിലായി നടന്നു.
അബിൻ വർക്കി എംഎൽഎ കായികമേള ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ സ്പോർട്സ് കിറ്റ് വിതരണം നിർവഹിച്ചു.
അടൂർ ആർഡിഒ ടി. ബിനുരാജ്, സർവീസ് സംഘടനാ ഭാരവാഹികളായ പി.എസ്. വിനോദ് കുമാർ, സി.വി. സുരേഷ് കുമാർ, ബി. പ്രശാന്ത് കുമാർ, കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. റെന്നി പി. വർഗീസ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.എസ്. അമൽജിത്ത്, ഭരണസമിതിയംഗം പി.ആർ. ഗിരീഷ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ നൂറോളം സർക്കാർ ജീവനക്കാർ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.