Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Closing

സര്‍ക്കാരിന്‍റെ ഓണം വാരാഘോഷ സമാപനം; വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോകോള്‍ പ്രകാരമാണ് വന്ദേമാതരം പൂര്‍ണമായും ആലപിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

മുഖ്യമന്ത്രി വി.ഡി. സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരന്‍, കെ.എ. തുളസി, സി.പി. ജോണ്‍, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി. രാജേഷ് എന്നിവരുള്‍പ്പെടെ വേദിയിലുണ്ടായിരുന്നു.

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക പ്രോട്ടാക്കോള്‍ ഉണ്ടെന്നും അതില്‍ സംസ്ഥാനത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നേരത്തെ പ്രതികരിച്ചിരുന്നു.

Latest News

Corehub Up