x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി; പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല അ​ട​ച്ചു​പൂ​ട്ടു​ന്നു


Published: April 1, 2026 04:00 PM IST | Updated: April 1, 2026 04:00 PM IST

പു​തു​ച്ചേ​രി: പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല അ​ട​ച്ചു​പൂ​ട്ടു​ന്നു. അ​ക്കാ​ദ​മി​ക് വ​ർ​ഷം ഏ​പ്രി​ൽ 30ന് ​അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

15 ദി​വ​സം മു​ൻ​പ് അ​ക്കാ​ദ​മി​ക് വ​ർ​ഷം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് കോ​ള​ജു​ക​ളി​ലെ ഹോ​സ്റ്റ​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഏ​പ്രി​ൽ 30 ന​കം പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണം അ​സൈ​ൻ​മെ​ന്റ് ലാ​ബ് തു​ട​ങ്ങി​യ​വ​യും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

സാ​ധാ​ര​ണ​ഗ​തി​യി​ൽ മെ​യ് 15 നാ​ണ് അ​ക്കാ​ദ​മി​ക് വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​ത്. അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ വെ​ട്ടി​ച്ചു​രു​ക്കി അ​തി​ന്‍റെ ഭാ​രം വി​ദ്യാ​ർ​ഥി​ക​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​ന് പ​ക​രം, പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ മ​റ്റ് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല ചെ​യ്യേ​ണ്ട​തെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : pondicherry university academic year closing early

Recent News

Corehub Up