Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cockpit

കോക്പിറ്റിൽ ചോരക്കളി; വി​​​മാ​​​നം ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള സ​​​ഹ​​​പൈ​​​ല​​​റ്റി​​​ന്‍റെ നീക്കം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി ഇ​​​ന്ത്യ​​​ൻ ക്യാ​​​പ്റ്റ​​​ൻ

ദു​​​ബാ​​​യ്: ആ​​​കാ​​​ശ​​​ത്തു​​​വ​​​ച്ച് വി​​​മാ​​​നം ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള സ​​​ഹ​​​പൈ​​​ല​​​റ്റി​​​ന്‍റെ ശ്ര​​​മം ധീ​​​ര​​​മാ​​​യി ചെ​​​റു​​​ത്ത് 180ലേ​​​റെ പേരുടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ച്ച് ഇ​​​ന്ത്യ​​​ൻ പൈ​​​ല​​​റ്റ്. മും​​​ബൈ സ്വ​​​ദേ​​​ശി​​​യാ​​​യ ക്യാ​​​പ്റ്റ​​​ൻ സ്മി​​​ത് മ​​​ച്ചാ​​​റാ​​​ണ് കു​​​ത്തേ​​​റ്റി​​​ട്ടും സ​​​ഹ​​​പൈ​​​ല​​​റ്റു​​​മാ​​​യി പൊ​​​രു​​​തി വ​​​ൻ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.

മ​​​റ്റൊ​​​രു "സെ​​​പ്റ്റം​​​ബ​​​ർ 11' മോ​​​ഡ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ശ്ര​​​മ​​​മാ​​​ണ് ഒ​​​ഴി​​​വാ​​​യ​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.44നാ​​​യി​​​രു​​​ന്നു ലോ​​​ക​​​ത്തെ ഞെ​​​ട്ടി​​​ച്ച സം​​​ഭ​​​വം.

ദു​​​ബാ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ലെ ടെ​​​ൽ അ​​​വീ​​​വി​​​ലേ​​​ക്കു പ​​​റ​​​ന്ന ഫ്ലൈ ​​​ദു​​​ബാ​​​യു​​​ടെ എ​​​ഫ്ഇ​​​സെ​​​ഡ് 1073 ബോ​​​യിം​​​ഗ് 737 വി​​​മാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വി​​​മാ​​​നം ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തോ​​​ട​​​ടു​​​ക്ക​​​വേ, ഒ​​​മാ​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​ഹ​​​പൈ​​​ല​​​റ്റ് വി​​​മാ​​​ന​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​ക്കാ​​​നും വി​​​മാ​​​നം താ​​​ഴേ​​​ക്കു പ​​​തി​​​പ്പി​​​ക്കാ​​​നും ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ച ക്യാ​​​പ്റ്റ​​​ൻ സ്മി​​​ത് മ​​​ച്ചാ​​​റി​​​ന് സ​​​ഹ​​​പൈ​​​ല​​​റ്റി​​​ന്‍റെ കു​​​ത്തേ​​​റ്റ് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ര​​​ക്ത​​​ത്തി​​​ൽ കു​​​ളി​​​ച്ച​​​നി​​​ല​​​യി​​​ലും ക്യാ​​​പ്റ്റ​​​ൻ അ​​​ക്ര​​​മി​​​യെ ചെ​​​റു​​​ത്തു​​​തോ​​​ൽ​​​പ്പി​​​ച്ചു.

വി​​​മാ​​​നം പെ​​​ട്ടെ​​​ന്ന് താ​​​ഴേ​​​ക്കു പ​​​തി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ മു​​​ൻ​​​നി​​​ര​​​യി​​​ലി​​​രു​​​ന്ന ചി​​​ല ഇ​​​സ്രേ​​​ലി യാ​​​ത്ര​​​ക്കാ​​​രും കാ​​​ബി​​​ൻ ക്രൂ​​​വും കോ​​​ക്പി​​​റ്റി​​​ലേ​​​ക്കു ക​​​യ​​​റി സ​​​ഹ​​​പൈ​​​ല​​​റ്റി​​​നെ നേ​​​രി​​​ടു​​​ക​​​യും പു​​​റ​​​ത്താ​​​ക്കി കെ​​​ട്ടി​​​യി​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന്, യാ​​​ത്ര​​​ക്കാ​​​രാ​​​യി സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഓ​​​ഫ് ഡ്യൂ​​​ട്ടി പൈ​​​ല​​​റ്റു​​​മാ​​​ർ കോ​​​ക്പി​​​റ്റി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് വി​​​മാ​​​ന​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ത്തു.

ഇ​​​വ​​​ർ വി​​​മാ​​​നം സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ത​​​ബൂ​​​ക്ക് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ലാ​​​ൻ​​​ഡ് ചെ​​​യ്യി​​​ച്ചു. വെ​​​റും ര​​​ണ്ടു മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ 17,000 അ​​​ടി​​​യോ​​​ളം താ​​​ഴേ​​​ക്കു പ​​​തി​​​ച്ച വി​​​മാ​​​ന​​​മാ​​​ണ് വ​​​ലി​​​യൊ​​​രു ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.

വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​ദ്യം റാ​​​ഞ്ച​​​ൽ സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​സ്ര​​​യേ​​​ലും സൗ​​​ദി​​​യും യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ അ​​​യ​​​ച്ചെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി.

Latest News

Corehub Up