Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : College Student

സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു, കാ​ക്ക​നാ​ട് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

കൊ​ച്ചി: അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും മോ​ർ​ഫ് ചെ​യ്ത് അ​ശ്ലീ​ല രീ​തി​യി​ലാ​ക്കി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ കൊ​ള​ജ് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. തൃ​ക്കാ​ക്ക​രയിലെ സ്വകാര്യ കൊളജിലെ ര​ണ്ടാം വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി​യാ​യ എ​സ്. ശ്രീ​ഹ​രി (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഫോ​ണി​ൽ​നി​ന്ന് മോ​ർ​ഫ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ പൊ​ലി​സ് ക​ണ്ടെ​ത്തി. ഐ​ടി നി​യ​മ​ത്തി​ലെ 67 എ ​ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കോ​ള​ജ് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ലാ​ണു വി​ദ്യാ​ർ​ഥി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. കോ​ള​ജി​ലെ ച​ട​ങ്ങു​ക​ളു​ടെ ഉ​ൾ​പ്പെ​ടെ ചി​ത്ര​ങ്ങ​ൾ ഇ​യാ​ൾ എ​ടു​ക്കാ​റു​ണ്ട്. ഇ​തി​നി​ടെ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണു പ്ര​തി മോ​ർ​ഫ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ച​തെ​ന്നാ​ണു സം​ശ​യം.

അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും ഇ​രി​ക്കു​ന്ന​തും ന​ട​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഡി​യോ​ക​ളാ​ണു മോ​ർ​ഫ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ച​ത്. പ്ര​തി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്നു.

Kerala

കോളജ് വിദ്യാര്‍ഥിനി പെരിയാറിൽ ചാടി ജീവനൊടുക്കി

കൊച്ചി: എറണാകുളം കാലടി ചെങ്ങല്‍ റെയില്‍വേ പാലത്തില്‍നിന്നു പെരിയാറിലേക്കു ചാടി കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കോടനാട് ഇളമ്പകപ്പിള്ളി സ്വദേശിനിയായ പനമടത്ത് വീട്ടില്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. പെണ്‍കുട്ടി പുഴയിലേക്കു ചാടുന്നതു കണ്ട നാട്ടുകാര്‍ ഉടനെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചു.

തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് കോളജിലെ വിദ്യാര്‍ഥിനിയാണ് അഞ്ജന. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

എന്താണ് ആത്മഹത്യയ്ക്കു പിന്നില്‍ എന്ന കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. മൃതദേഹം അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

National

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ആ​ക്ര​മി​ച്ച നാ​ല് പേ​ർ അ​റ​സ്റ്റി​ൽ; ഒ​രാ​ൾ ഒ​ളി​വി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വ​ല്ലൂ​രി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ആ​ക്ര​മി​ച്ച നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു, ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്. മു​ത്ത​മി​ഴ്‌​സെ​ൽ​വ​ൻ (24), സി​ദ്ദി​ഖ് (19), ലോ​കേ​ഷ് (22), ദി​ല്ലി ബാ​ബു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ത്രി 10 മ​ണി​ക്ക് വീ​ടി​ന്‍റെ ടെ​റ​സി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന വി​ദ്യാ​ർ​ഥി​നിയെ​യാ​ണ് അ​ഞ്ച് പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്.

മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ സം​ഘം വീ​ട്ടി​ൽ നി​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വീ​ടി​ന്‍റെ ടെ​റ​സി​ലെ​ത്തി​യ ഇ​വ​രെ ക​ണ്ട പെ​ൺ​കു​ട്ടി ബ​ഹ​ളം വ​യ്ക്കാ​ൻ തു​ട​ങ്ങി. ഉ​ട​ൻ ത​ന്നെ മോ​ഷ്ടാ​ക്ക​ൾ കൈ​വ​ശ​മു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

ഇ​തി​നി​തെ ടെ​റ​സി​ൽ നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ദി​ല്ലി ബാ​ബു​വി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മ​റ്റ് നാ​ല് പേ​രെ കൂ​ടി ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

 

Kerala

സ്കൂട്ടറും തീർഥാടക ബസും കൂട്ടിയിടിച്ച് അപകടം; കോളജ് വിദ്യാർഥി മരിച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: സ്കൂ​ട്ട​റും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ക​ണ്ണി​മ​ല പ​ഴ​യ​തോ​ട്ടം സാ​ജു​വി​ന്‍റെ മ​ക​ൻ ജെ​സ്വി​ൻ സാ​ജു (19) ആ​ണ് മ​രി​ച്ച​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

എ​രു​മേ​ലി​ക്ക് സ​മീ​പം ച​ര​ള​യി​ൽ വ​ച്ച് ഇ​ന്നു പു​ല​ർ​ച്ചെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജെ​സ്വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌മോർട്ടത്തിന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ശ​ബ​രി​മ​ല റൂ​ട്ടി​ൽ നേ​രി​യ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. എ​രു​മേ​ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

NRI

യു​എ​സി​ൽ താ​ങ്ക്സ്ഗി​വിംഗി​ന് വീ​ട്ടി​ലേ​ക്ക് പോ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് നാ​ടു​ക​ട​ത്തി

കോ​ൺ​കോ​ർ​ഡ്(ന്യൂഹാം​ഷ​ർ): താ​ങ്ക്സ്ഗി​വിംഗി​ന് കു​ടും​ബ​ത്തി​ന് സ​ർ​പ്രൈ​സ് ന​ൽ​കാ​നാ​യി ബോ​സ്റ്റ​ണി​ൽ നി​ന്ന് ടെ​ക്സ​സി​ലേ​ക്ക് വി​മാ​ന​ത്തി​ൽ പോ​കാ​ൻ ശ്ര​മി​ച്ച കോ​ള​ജ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യെ കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഹോ​ണ്ടു​റാ​സി​ലേ​ക്ക് നാ​ടു​ക​ട​ത്തി​യ​താ​യി അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.


അ​നി ലൂ​സി​യ ലോ​പ്പ​സ് ബെ​ല്ലോ​സ (19) എ​ന്ന ബാ​ബ്സ​ൺ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ന​വം​ബ​ർ 20ന് ​ബോ​സ്റ്റ​ൺ ലോ​ഗ​ൻ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​ച്ച​ത്.


ബോ​ർ​ഡിംഗ് പാ​സി​ൽ പ്ര​ശ്ന​മു​ണ്ടെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ടെ​ക്സ​സി​ലേ​ക്കും പി​ന്നീ​ട് ഏ​ഴാം വ​യ​സ്‌​സി​ൽ ഉ​പേ​ക്ഷി​ച്ച ഹോ​ണ്ടു​റാ​സി​ലേ​ക്കും അ​യ​യ്ക്കു​ക​യും ചെ​യ്തു.


നാ​ടു​ക​ട​ത്ത​ൽ ഉ​ത്ത​ര​വി​നെ​ക്കു​റി​ച്ച് ലോ​പ്പ​സ് ബെ​ല്ലോ​സ​യ്ക്ക് അ​റി​വി​ല്ലാ​യി​രു​ന്നു എ​ന്നും, 2017ൽ ​കേ​സ് അ​വ​സാ​നി​പ്പി​ച്ച​തി​ന്‍റെ രേ​ഖ​ക​ളാ​ണ് ത​ന്‍റെ പ​ക്ക​ലു​ള്ള​തെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ടോ​ഡ് പോ​മ​ർ​ല്യൂ പ​റ​ഞ്ഞു. ’അ​വ​ളു​ടെ കോ​ള​ജ് സ്വ​പ്നം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്,’ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


ലോ​പ്പ​സ് ബെ​ല്ലോ​സ​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ന്‍റെ അ​ടു​ത്ത ദി​വ​സം, മ​സാ​ച്യു​സി​റ്റ്സി​ലോ അ​മേ​രി​ക്ക​യി​ലോ നി​ന്ന് അ​വ​രെ മാ​റ്റു​ന്ന​ത് 72 മ​ണി​ക്കൂ​റെ​ങ്കി​ലും ത​ട​ഞ്ഞു​കൊ​ണ്ട് ഒ​രു ഫെ​ഡ​റ​ൽ ജ​ഡ്ജി അ​ടി​യ​ന്ത​ര ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.


എ​ന്നാ​ൽ ഈ ​ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​നെ​ക്കു​റി​ച്ച് യു​എ​സ് ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെന്‍റ്​ (ICE) പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

National

ബം​ഗ​ളൂ​രു​വി​ൽ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ബം​ഗ​ളൂ​രു: ത​മ്മ​ന​ഹ​ള്ളി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന്ധ്ര പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ 21കാ​രി ദേ​വി​ശ്രീ ആ​ണ് മ​രി​ച്ച​ത്. ഫ്ലാ​റ്റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ൺ സു​ഹൃ​ത്ത് പ്രേം ​വ​ർ​ധ​നെ കാ​ണാ​നി​ല്ല.

ബി​ബി​എം വി​ദ്യാ​ർ​ഥി​നി​യാ​ണ് ദേ​വി​ശ്രീ. ത​മ്മ​ന​ഹ​ള്ളി​യി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദേ​വി​ശ്രീ​യു​ടെ സു​ഹൃ​ത്ത് മാ​ന​സ​യു​ടെ ഫ്ലാ​റ്റാ​ണി​ത്. ആ​ൺ സു​ഹൃ​ത്ത് പ്രേം ​വ​ർ​ധ​ന് ഒ​പ്പ​മാ​യി​രു​ന്നു 21കാ​രി ക​ഴി​ഞ്ഞ ദി​വ​സം ഫ്ലാ​റ്റി​ൽ എ​ത്തി​യ​ത്. 11 മ​ണി​ക്കൂ​റി​ലേ​റെ ഇ​രു​വ​രും ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്നു.

നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് എ​ത്തി​യ മാ​ന​സ തി​രി​കെ ഫ്ലാ​റ്റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ദേ​വി​ശ്രീ​യെ ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ മാ​താ​പി​താ​ക്ക​ളെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു. മ​ത​നാ​യ്ക്ക​ന​ഹ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ദേ​വി​ശ്രീ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്ന​താ​ണെ​ന്നാ​ണ് സം​ശ​യം.

കൊ​ന്ന​ത് പ്രേം​വ​ർ​ധ​നാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.​എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​റി​യി​ല്ലെ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി. പ്രേം​വ​ർ​ധ​ൻ എ​വി​ടെ എ​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ സൂ​ച​ന​യി​ല്ല. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up