Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coming

വ​രു​ന്നു, ജ​ല​ന​യം

കോ​ട്ട​യം: കു​ടി​വെ​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും ജ​ലാ​ശ​യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ജ​ല​ന​യം രൂ​പീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ കീ​ഴി​ലെ ജ​ലവി​ത​ര​ണം സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​ണ്.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യെ ജ​ന​സേ​വ​ന​ത്തി​നു​ള്ള വ​കു​പ്പാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ​മ്പൂ​ര്‍ണ​മാ​യ അ​ഴി​ച്ചു​പ​ണി ന​ട​ത്തു​ക​യാ​ണ്.

ജ​ൽ​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി താ​ളംതെ​റ്റി​യ നി​ല​യി​ലാ​ണ്. പൈ​പ്പു​ക​ള്‍ കു​ഴി​ച്ചി​ട്ട​ത​ല്ലാ​തെ ജ​ല​വി​ത​ര​ണം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന് കീ​ഴി​ലു​ള്ള എ​ല്ലാ പ​ദ്ധ​തി​ക​ളും പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​രി​നോ​ട് സാ​വ​കാ​ശം അ​ഭ്യ​ര്‍ഥി​ച്ചി​ട്ടു​ണ്ട്. കു​ടി​വെ​ള്ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു 14 ജി​ല്ല​ക​ളി​ലും അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ള്‍ ചേ​രും.

ജ​ന​പ്ര​തി​നി​ധി​ക​ളും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ​യോ​ഗം നാ​ളെ കോ​ട്ട​യ​ത്ത് ചേ​രും. ജ​നു​വ​രി ആ​ദ്യം സം​സ്ഥാ​ന​ത​ല​ത്തി​ല്‍ വാ​ട്ട​ര്‍ കോ​ണ്‍ക്ലേ​വ് സം​ഘ​ടി​പ്പി​ക്കും. ജ​ന​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കാ​ത്ത വെ​ള്ള​ത്തി​ന് ബി​ല്ല് വ​രു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ളു​ണ്ട്. ഇ​തു പ​ര​ഹ​രി​ക്കാ​ൻ എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ദാ​ല​ത്തു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.
മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ ഡാ​മി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ഴും നി​ല​നി​ല്‍ക്കു​ന്ന​ത്.

ഇ​തു സ​ര്‍ക്കാ​രും വ​കു​പ്പും വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. 2022ലെ ​സു​പ്രീംകോ​ട​തി നി​ര്‍ദേശ പ്ര​കാ​രം സു​ര​ക്ഷാ പ​രി​ശോ​ധി​ക്കാ​ന്‍ അ​നു​വാ​ദം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ര്‍ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല. ഇ​തു ന​ട​പ്പാ​ക്കാ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ പ്ര​ത്യേ​ക ഹ​ര്‍ജി ന​ല്‍കും. കേ​ര​ള​വും ത​മി​ഴ്‌​നാ​ടും ഒ​ന്നി​ച്ചി​രു​ന്ന് ച​ര്‍ച്ച ന​ട​ത്തി പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മോ​ന്‍സ് ജോ​സ​ഫ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Latest News

Corehub Up