x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വരുന്നു

ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ
Published: May 17, 2026 02:06 AM IST | Updated: May 17, 2026 02:06 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കാ​​​നു​​​ള്ള യു​​​പി, ഗു​​​ജ​​​റാ​​​ത്ത്, പ​​​ഞ്ചാ​​​ബ്, ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശ്, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, ഗോ​​​വ, മ​​​ണി​​​പ്പു​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ അ​​​ഴി​​​ച്ചു​​​പ​​​ണി ഉ​​​ണ്ടാ​​​യേ​​​ക്കും.

മൂ​​​ന്നാം മോ​​​ദി മ​​​ന്ത്രി​​​സ​​​ഭ ര​​​ണ്ടു വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ജൂ​​​ണ്‍ ഒ​​​ന്പ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​കും മ​​​ന്ത്രി​​​സ​​​ഭാ പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യെ​​​ന്നാ​​​ണു നി​​​ല​​​വി​​​ലെ ആ​​​ലോ​​​ച​​​ന. കേ​​​ര​​​ളം, പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ, ആ​​​സാം ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ല​​​വും കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​കും നി​​​ർ​​​ണാ​​​യ​​​ക പു​​​നഃ​​​സം​​​ഘ​​​ട​​​ന.

കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ, സു​​​രേ​​​ഷ് ഗോ​​​പി എ​​​ന്നി​​​വ​​​രി​​​ലൊ​​​രാ​​​ളെ ഒ​​​ഴി​​​വാ​​​ക്കു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. അ​​​ടു​​​ത്ത വ​​​ർ​​​ഷം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കാ​​​നു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ പ്രാ​​​തി​​​നി​​​ധ്യം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം ചി​​​ല ജാ​​​തി​​​സ​​​മ​​​വാ​​​ക്യ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ വ​​​രു​​​മെ​​​ന്ന് ഉ​​​ന്ന​​​ത ബി​​​ജെ​​​പി നേ​​​താ​​​വ് സൂ​​​ച​​​ന ന​​​ൽ​​​കി. കാ​​​ബി​​​ന​​​റ്റ്, സ​​​ഹ​​​മ​​​ന്ത്രി​​​മാ​​​ർ അ​​​ട​​​ക്കം ഏ​​​താ​​​നും നേ​​​താ​​​ക്ക​​​ളെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ​​​നി​​​ന്നു ബി​​​ജെ​​​പി​​​യു​​​ടെ സം​​​ഘ​​​ട​​​നാ​​​ത​​​ല​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റും.

അ​​​ഞ്ചു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ​​​ര്യ​​​ട​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ശേ​​​ഷം വ്യാ​​​ഴാ​​​ഴ്ച കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ സ​​​ന്പൂ​​​ർ​​​ണ യോ​​​ഗം വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. യോ​​​ഗ​​​ത്തി​​​ൽ കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​മാ​​​ർ​​​ക്കു​​​പു​​​റ​​​മെ സ്വ​​​ത​​​ന്ത്ര ചു​​​മ​​​ത​​​ല​​​യു​​​ള്ള​​​വ​​​ര​​​ട​​​ക്കം എ​​​ല്ലാ സ​​​ഹ​​​മ​​​ന്ത്രി​​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കും.

പ​​​ശ്ചി​​​മേ​​​ഷ്യ, ഗ​​​ൾ​​​ഫ് പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലും രാ​​​ജ്യ​​​ത്തെ മു​​​ന്നോ​​​ട്ടു​​​ന​​​യി​​​ക്കു​​​ന്ന​​​തി​​​ൽ പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ന്ന​​​രും സാ​​​ന്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യ​​​വ​​​രു​​​ടെ സേ​​​വ​​​നം കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വു​​​മു​​​ണ്ട്. ത​​​ല​​​മു​​​റ മാ​​​റ്റ​​​ത്തി​​​നു​​​ള​​​ള ശ്ര​​​മ​​​ങ്ങ​​​ളും അ​​​ഴി​​​ച്ചു​​​പ​​​ണി​​​യി​​​ലു​​​ണ്ടാ​​​കും. നി​​​ല​​​വി​​​ൽ 72 മ​​​ന്ത്രി​​​മാ​​​രാ​​​ണു കേ​​​ന്ദ്ര​​​ത്തി​​​ലു​​​ള്ള​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ച​​​ട്ട​​​മ​​​നു​​​സ​​​രി​​​ച്ച് പ​​​ര​​​മാ​​​വ​​​ധി 81 മ​​​ന്ത്രി​​​മാ​​​ർ വ​​​രെ​​​യാ​​​കാം.

ബി​​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം ബി​​​ജെ​​​പി​​​ക്കു കൈ​​​മാ​​​റി രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ നി​​​തീ​​​ഷ് കു​​​മാ​​​റി​​​നെ കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​യാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യേ​​​ക്കും. ജെ​​​ഡി​​​യു​​​വി​​​ന്‍റെ നി​​​ല​​​വി​​​ലെ കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി ലാ​​​ല​​​ൻ സിം​​​ഗ് എ​​​ന്ന രാ​​​ജീ​​​വ് ര​​​ഞ്ജ​​​ൻ സിം​​​ഗി​​​നെ ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന​​​താ​​​ണു ത​​​ട​​​സം.

ജെ​​​ഡി​​​യു​​​വി​​​ലെ രാം ​​​നാ​​​ഥ് ഠാ​​​ക്കൂ​​​ർ സ​​​ഹ​​​മ​​​ന്ത്രി​​​യാ​​​ണ്. ബി​​​ജെ​​​പി​​​ക്കു ത​​​നി​​​യെ കേ​​​വ​​​ല ഭൂ​​​രി​​​പ​​​ക്ഷം ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളാ​​​യ ജെ​​​ഡി​​​യു​​​വും ടി​​​ഡി​​​പി​​​യും കൂ​​​ടു​​​ത​​​ൽ മ​​​ന്ത്രി​​​സ്ഥാ​​​നം ചോ​​​ദി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​നു​​​വ​​​ദി​​​ച്ചേ​​​ക്കി​​​ല്ല.

പ​​​ഞ്ചാ​​​ബി​​​ൽ​​​നി​​​ന്നു​​​ള്ള രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളി​​​ൽ എ​​​എ​​​പി വി​​​ട്ടു ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന ആ​​​റു​​​പേ​​​രി​​​ൽ രാ​​​ഘ​​​വ് ഛദ്ദ​​​യെ​​​യോ സ​​​ന്ദീ​​​പ് പ​​​ഥ​​​ക്കി​​​നെ​​​യോ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യാ​​​ക്കും. അ​​​ടു​​​ത്ത വ​​​ർ​​​ഷം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന പ​​​ഞ്ചാ​​​ബി​​​ൽ എ​​​എ​​​പി​​​ക്കും കോ​​​ണ്‍ഗ്ര​​​സി​​​നും വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്താ​​​ൻ ഇ​​​തു ബി​​​ജെ​​​പി​​​യെ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണു പാ​​​ർ​​​ട്ടി ക​​​രു​​​തു​​​ന്ന​​​ത്.

Tags : Union Cabinet reshuffle coming Modi Cabinet

Recent News

Corehub Up