National
ഷില്ലോംഗ്: 30 പേരുടെ മരണത്തിനിടയാക്കിയ മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിലെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.
ഇനിയുള്ള തെരച്ചിലിൽ കാര്യമായ പുരോഗതിയുണ്ടാവില്ലെന്ന വിലയിരുത്തലിലാണ് അധികൃതർ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. ഈമാസം അഞ്ചിനാണ് ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ കൽക്കരി ഖനിയിൽ സ്ഫോടനമുണ്ടായത്.
അപകടത്തിൽ മരിച്ച 30 പേരിൽ 26 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരിക്കേറ്റ ആറു പേർ ഷില്ലോംഗിലും ആസാമിലെ സിൽച്ചാറിലും ചികിത്സയിലാണ്.
District News
നെയ്യാറ്റിന്‍കര: കാഞ്ഞിരംകുളം പികെഎസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാന്പ് സമാപിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഫ്രീഡാ സൈമണ്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസര്‍ ബി.എച്ച്. ഷൈനി ബാല്‍ ക്യാന്പ് അവതരണം നടത്തി. പരണിയം ഗവ. വിഎച്ച്എസ്എസില്‍ സംഘടിപ്പിച്ച ക്യാന്പിന്റെ ഭാഗമായി വിത്തും കൈക്കോട്ടും, എഴുത്തുകാരും അധ്യാപകരും പങ്കെടുത്ത സ്നേഹ സംവാദം, ഗ്രാമപഥം, പേപ്പര്‍ ക്രാഫ്റ്റ്, മണ്ണും മനുഷ്യനും ഉണര്‍വ്, നമ്മളൊന്ന്, ലഹരിക്കെതിരെ ആസാദ് സേന, പ്രഥമ ശുശ്രൂഷാ പരിശീലനം, ഹരിതസാക്ഷ്യം, ഒരുമിച്ച് മുന്നേറാം, ഗ്രാമസ്വരാജ്, ഗുരുവന്ദനം, അങ്കണവാടി കുട്ടികളോടൊപ്പമുള്ള സ്നേഹാങ്കണം, വേരുകള്‍ തേടി, ഡിജിറ്റല്‍ സാക്ഷരത, സുരക്ഷാ ബോധവത്കരണ പരിപാടിയായ കരുതല്‍ കവചം, ഗ്രൂപ്പ് ഡൈനാമിക്സ്, കൈമുതല്‍ മുതലായവ ഉള്‍പ്പെട്ടു. സ്നേഹഭവനത്തിനു വേണ്ടിയുള്ള ശ്രമദാന പ്രവര്‍ത്തനങ്ങളിലും യൂണിറ്റ് അംഗങ്ങള്‍ പങ്കെടുത്തു.