x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ളം​ബ​ര റാ​ലി മു​ക്ക​ത്ത് സ​മാ​പി​ച്ചു

വെബ്ഡസ്ക്
Published: November 29, 2026 07:50 AM IST | Updated: November 29, 2026 07:50 AM IST

മു​ക്ക​ത്ത് സി.​കെ. കാ​സിം എം​എ​ൽ​എ ജില്ലാ സ്കൂൾ കലോത്സവത്തിന്‍റെ ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു.

മു​ക്കം: കോ​ഴി​ക്കോ​ട് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ട്രോ​ഫി വി​ളം​ബ​ര റാ​ലി വ​ർ​ണാ​ഭ​മാ​യി. ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​ന്ദേ​ശ​വും ആ​വേ​ശ​വും നാ​ടെ​ങ്ങു​മെ​ത്തി​ച്ച റാ​ലി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളും അ​ണി​നി​ര​ന്നു.

കോ​ഴി​ക്കോ​ട് ഡി​ഡി​ഇ ഓ​ഫി​സ് പ​രി​സ​ര​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കോ​ഴി​ക്കോ​ട് ഡി​ഡി​ഇ അ​നി​ത മു​ഖ്യാ​തി​ഥി​യാ​യി. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​ജി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലൂ​ടെ നീ​ങ്ങി​യ റാ​ലി മു​ക്ക​ത്ത് സ​മാ​പി​ച്ചു. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സി.​കെ. കാ​സിം എം​എ​ൽ​എ ട്രോ​ഫി ഏ​റ്റു​വാ​ങ്ങി.

കോ​ഴി​ക്കോ​ട് ഡി​പി​സി ഡോ. ​നി​സാ​ർ ചേ​ലേ​രി, നൗ​ഷാ​ദ് കോ​പ്പി​ലാ​ൻ, അ​ബ്ദു​ൽ റ​ഷീ​ദ് ഖാ​സി​മി, ഡി​പി​ഒ അ​ഹ​മ്മ​ദ് ഷ​മീം, ടി​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ദി​വ്യ, എം.​കെ. റ​ഫീ​ഖ്, ട്രോ​ഫി ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി.​കെ. ഹ​ഖീം ക​ള​ൻ​തോ​ട്, കെ. ​ഷ​റ​ഫു​ന്നീ​സ ടീ​ച്ച​ർ, ഐ. ​സ​ൽ​മാ​ൻ, ന​സീ​മ ചോ​മ്പാ​ല, എ​ൻ.​കെ. ഷ​മീ​ന എ​ന്നി​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ താ​മ​ര​ശേ​രി ഡി​ഇ​ഒ അ​രു​ൺ ബാ​ഹു​ലേ​യ​ൻ, മു​ക്കം എ​ഇ​ഒ ടി. ​ദീ​പ്തി, മു​ക്കം ന​ഗ​ര വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​നീ​ഷ ഉ​ള്ളാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു. 

 

Tags : Announcement rally nattu vishesham local news nnouncement rally concluded

Recent News

Corehub Up