Business
കൊച്ചി: ടിവിഎസ് അപ്പാച്ചെ റേസിംഗ് എക്സ്പീരിയന്‍സ് (എആര്‍ഇ) ജിപി ഇന്റര്‍നാഷണല്‍ 2025-26ന്റെ ആദ്യ അന്താരാഷ്ട്ര സീസണ് പൂര്‍ത്തിയായി.
റേസിംഗിൽ താത്പര്യമുള്ള ടിവിഎസ് അപ്പാച്ചെ ഉടമകള്‍ക്ക് സുരക്ഷിതവും പ്രഫഷണലുമായ അന്തരീക്ഷത്തില്‍ റേസിംഗിന് അവസരമൊരുക്കുന്നതായിരുന്നു പരിപാടി.
ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160സിസി/ ആര്ടിആര് 180സിസി, ടിവിഎസ് അപ്പാച്ചെ 200 സിസി, ടിവിഎസ് അപ്പാച്ചെ 310 സിസി എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം.
ഇന്ത്യ, മെക്സിക്കോ, കൊളംബിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ 20ലധികം നഗരങ്ങളിലായി 2025 ജൂണ്‍ മുതല്‍ 2026 മാര്‍ച്ച് വരെ നീണ്ടുനിന്ന ടിവിഎസ് എആര്‍ഇ ജിപിയുടെ അന്താരാഷ്ട്ര സീസണിൽ 1100ലധികം പേര് പങ്കെടുത്തു.
National
ഷില്ലോംഗ്: 30 പേരുടെ മരണത്തിനിടയാക്കിയ മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിലെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.
ഇനിയുള്ള തെരച്ചിലിൽ കാര്യമായ പുരോഗതിയുണ്ടാവില്ലെന്ന വിലയിരുത്തലിലാണ് അധികൃതർ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. ഈമാസം അഞ്ചിനാണ് ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ കൽക്കരി ഖനിയിൽ സ്ഫോടനമുണ്ടായത്.
അപകടത്തിൽ മരിച്ച 30 പേരിൽ 26 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരിക്കേറ്റ ആറു പേർ ഷില്ലോംഗിലും ആസാമിലെ സിൽച്ചാറിലും ചികിത്സയിലാണ്.
District News
നെയ്യാറ്റിന്‍കര: കാഞ്ഞിരംകുളം പികെഎസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാന്പ് സമാപിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഫ്രീഡാ സൈമണ്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസര്‍ ബി.എച്ച്. ഷൈനി ബാല്‍ ക്യാന്പ് അവതരണം നടത്തി. പരണിയം ഗവ. വിഎച്ച്എസ്എസില്‍ സംഘടിപ്പിച്ച ക്യാന്പിന്റെ ഭാഗമായി വിത്തും കൈക്കോട്ടും, എഴുത്തുകാരും അധ്യാപകരും പങ്കെടുത്ത സ്നേഹ സംവാദം, ഗ്രാമപഥം, പേപ്പര്‍ ക്രാഫ്റ്റ്, മണ്ണും മനുഷ്യനും ഉണര്‍വ്, നമ്മളൊന്ന്, ലഹരിക്കെതിരെ ആസാദ് സേന, പ്രഥമ ശുശ്രൂഷാ പരിശീലനം, ഹരിതസാക്ഷ്യം, ഒരുമിച്ച് മുന്നേറാം, ഗ്രാമസ്വരാജ്, ഗുരുവന്ദനം, അങ്കണവാടി കുട്ടികളോടൊപ്പമുള്ള സ്നേഹാങ്കണം, വേരുകള്‍ തേടി, ഡിജിറ്റല്‍ സാക്ഷരത, സുരക്ഷാ ബോധവത്കരണ പരിപാടിയായ കരുതല്‍ കവചം, ഗ്രൂപ്പ് ഡൈനാമിക്സ്, കൈമുതല്‍ മുതലായവ ഉള്‍പ്പെട്ടു. സ്നേഹഭവനത്തിനു വേണ്ടിയുള്ള ശ്രമദാന പ്രവര്‍ത്തനങ്ങളിലും യൂണിറ്റ് അംഗങ്ങള്‍ പങ്കെടുത്തു.