x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാ​ർ​ട്ടി​ന്‍റെ ‘യു​റേ​ക്കാ 2കെ26’ ​സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: August 30, 2026 01:36 AM IST | Updated: August 30, 2026 01:36 AM IST

സ്റ്റാ​ർ​ട്ട് സം​ഘ​ടി​പ്പി​ച്ച ‘യു​റേ​ക്കാ 2കെ26’ ​ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​നൊ​പ്പം.

കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യും ആ​ത്മ​വി​ശ്വാ​സ​വും വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്റ്റാ​ർ​ട്ട് സം​ഘ​ടി​പ്പി​ച്ച ‘യു​റേ​ക്കാ 2കെ26’ ​വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ചു.

സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ മി​ക​ച്ച ക്യാ​മ്പ​ർ​മാ​രെ​യും സ്റ്റാ​ർ​ട്ട് അം​ബാ​സ​ഡ​ർ​മാ​രെ​യും ബി​ഷ​പ് ആ​ദ​രി​ച്ചു.

ക്യാ​മ്പി​ന്‍റെ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് സ്റ്റാ​ർ​ട്ട് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. സു​ബി​ൻ കി​ഴ​ക്കേ​വീ​ട്ടി​ൽ, ഫാ. ​ഷെ​റി​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ, സി​സ്റ്റ​ർ റോ​സ്, സി​സ്റ്റ​ർ നി​മി​ഷ, സി​സ്റ്റ​ർ ഹെ​ൽ​ന, സി​സ്റ്റ​ർ ടി​ജി, അ​മ​ൽ ജോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ​വി​ക​സ​നം, സ​ർ​ഗാ​ത്മ​ക​ത, ആ​ത്മ​വി​ശ്വാ​സം, മൂ​ല്യ​ബോ​ധം എ​ന്നി​വ വ​ള​ർ​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ വി​വി​ധ പ​രി​ശീ​ല​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Concluded

Recent News

Corehub Up