ദേശീയ കായികദിനാചരണത്തിന്റെ സമാപനം കൊടുമൺ സ്റ്റേഡിയത്തിൽ നടന്ന വാക്കത്തണിൽ സി.വി. ശാന്തകുമാർ എംഎൽഎ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ
പത്തനംതിട്ട: ഇന്ത്യൻ ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ സ്മരണയ്ക്കായി ആഘോഷിച്ചുവരുന്ന ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്നു വരുന്ന പരിപാടികൾക്ക് സമാപനം കുറിച്ചു.
കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ മൂവ് എന്ന ആശയത്തോടെ നടന്ന പരിപാടിയും വാക്കത്തോണും സി. വി. ശാന്തകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് ഗീതാദേവി, വൈസ് പ്രസിഡന്റ്പ്രകാശ് ജോൺ, ജില്ലാ പഞ്ചായത്ത് അംഗം സലീം, വാർഡ് മെംബർ ശ്രീകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.എസ്. അമൽജിത്ത് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews concluded