കൊച്ചി: ബിസിനസ് രംഗത്തെ ദൈനംദിന തീരുമാനങ്ങളില്‍ നിര്‍മിത ബുദ്ധി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച മണപ്പുറം യുണീക് ടൈംസ് ബിസിനസ് കോണ്‍ക്ലേവ് സമാപിച്ചു.
ബിസിനസ് മേഖലയിലെ പ്രമുഖരായ ഗോകുലം ഗോപാലന്, ഡോ. എ.വി. അനൂപ്, ദിനേഷ് പി. തമ്പി, ദീപക് എല്‍. അസ്വാനി, ഡോ. ജോളി ആന്റണി, വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവര്‍ ചര്‍ച്ചയില്‍ പാനലിസ്റ്റുകളായി പങ്കെടുത്തു.