സെന്റ് മേരീസ് പെയർലാൻഡ് ടീം
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിച്ച 12-ാമത് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ മത്സത്തിൽ സെന്റ് മേരീസ് സീറോമലബാർ കാത്തലിക് ചർച്ച് പെയർലാൻഡ് ജേതാക്കളായി.
ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനലിൽ സെന്റ് മേരീസ് സീറോമലബാർ പെയർലാൻഡ് ടോസ് നേടി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ടീമിനെ ബാറ്റിംഗിന് അയച്ചു.
ഫൈനലിലെ 18 ഓവർ മത്സരത്തിൽ സെന്റ് മേരീസ് പെയർലാൻഡിന്റെ കൃത്യമായ ബൗളിംഗിനും ഫീൽഡിംഗിനും മുമ്പിൽ 14.2 ഓവറിൽ 67 റൺസിന് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ടീം പുറത്തായി
തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ സെന്റ് മേരീസ് പെയർലാൻഡ് ഒമ്പത് ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അങ്ങനെ കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്മാരായ സെന്റ് മേരീസ് പിയർ ലാൻഡ് ഈ കൊല്ലവും അവരുടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.

ജൂൺ 21 ഉച്ചയ്ക്ക് 2.30ന് സ്റ്റാഫോർഡ് സിറ്റി പാർക്കിലാണ് ഫൈനൽ മത്സരം നടന്നത്. സ്റ്റാഫോർഡ് സിറ്റി പാർക്കിൽ ഏപ്രിൽ 11 നു തുടക്കം കുറിച്ച് മൂന്നു മാസങ്ങൾ നീണ്ടു നിന്ന 14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ആവേശകരമായ മത്സരങ്ങൾക്ക് ശേഷമാണ് ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയത്.
സമ്മാന ദാന ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസിങ്ക്റ്റ്3 പോലീസ് ക്യാപ്റ്റൻ മനു പൂപ്പാറയിൽ എന്നിവർ മുഖ്യാതിഥികളായി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
ടൂർണമെന്റിലെ വിജയികൾക്ക് കെ.കെ. മാത്യു കുറ്റിയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു.റണ്ണേഴ്സ്-അപ്പ് ടീമിന് ബിജു ചാലക്കൽ സ്പോൺസർ ചെയ്ത ട്രോഫി സമ്മാനിച്ചു. മറ്റുള്ള ട്രോഫികൾ മുഴുവൻ സ്പോൺസർ ചെയ്തത് ജോർജ് ജോസഫാണ്. (MassMutual Greater Houston)
മാസ് മ്യുച്ചൽ, അലാമോ ട്രാവൽസ്, ആൻസ് ഗ്രോസിയേഴ്സ് തുടങ്ങിയവർ സ്പോൺസർമാരായി ടൂർണമെന്റിനെ സഹായിച്ചു. മിൽറ്റ മാത്യു (ആഷാ റേഡിയോ) ടൂർണമെന്റിന് തത്സമയ മീഡിയ കവറേജ് നൽകി. സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതമാശംസിച്ചു.
Tags : ICECH Cricket Tournament Concluded NRI News