Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Contract Worker

ആ​ർ​ബി​ഐ ഓ​ഫീ​സി​ൽ അ​പ​ക​ടം: നോ​ട്ട് ന​ശി​പ്പി​ക്കു​ന്ന മെ​ഷീ​നി​ൽ കു​ടു​ങ്ങി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സി​ൽ ജോ​ലി​ക്കി​ടെ മെ​ഷീ​നി​ൽ കൈ ​കു​ടു​ങ്ങി ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക്ക് ദാ​രു​ണാ​ന്ത്യം. ആ​ർ​ബി​ഐ​ക്ക് വേ​ണ്ടി ക​രാ​ർ ജോ​ലി ചെ​യ്യു​ന്ന മും​ബൈ ആ​സ്ഥാ​ന​മാ​യ സ്ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​ച്ച്.​എ​ൻ. അ​ശോ​ക് (48) ആ​ണ് മ​രി​ച്ച​ത്.

ബേ​ക്ക​റി ജംഗ്ഷനി​ലു​ള്ള ആ​ർ​ബി​ഐ ഓ​ഫീ​സി​നു​ള്ളി​ൽ വ്യാഴാഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​റ​ൻ​സി നോ​ട്ടു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള മെ​ഷീ​ൻ ഘ​ടി​പ്പി​ച്ച് ട്ര​യ​ൽ റ​ൺ ന​ട​ത്തു​ന്ന​തി​നി​ടെ അ​ശോ​കി​ന്‍റെ കൈ ​മെ​ഷീ​ന്‍റെ ബെ​ൽ​റ്റി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം മെ​ഷീ​നും ബെ​ൽ​റ്റി​നും ഇ​ട​യി​ൽ കു​രു​ങ്ങി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Latest News

Corehub Up