കോഴിക്കോട്: ഒരു പദവിക്കും പിന്നാലെ പോകുന്ന ആളല്ല താനെന്നും പാർട്ടി പറഞ്ഞാൽ വീട്ടിലിരിക്കാൻ തയാറാണെന്നും മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ.
ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷ പദവി ഉൾപ്പടെയുള്ള തീരുമാനം താൻ അറിഞ്ഞിരുന്നില്ല. ഈ പദവി വെറുമൊരു അലങ്കാരമല്ലെന്നും മുന്നണിയിലെ തർക്കങ്ങൾ ചെയർമാനും കൺവീനറും ചർച്ച ചെയ്തു പരിഹരിക്കട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനാക്കിക്കൊണ്ടുള്ള മന്ത്രിസഭാ യോഗത്തിൽ നിന്നുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.