Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperate

പ്രതിരോധമേഖലയിലും ആസിയാനുമായി സഹകരിക്കാന്‍ തയാർ: രാജ്നാഥ് സിംഗ്

ന്യൂ​ഡ​ല്‍ഹി: ആ​സി​യാ​ന്‍ രാ​ജ്യ​ങ്ങ​ളു​മാ​യി പ്ര​തി​രോ​ധ മേ​ഖ​ല​യി​ല്‍ സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്.

ഡ​ല്‍ഹി​യി​ലെ മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ഡി​ഫ​ന്‍സ് സ്റ്റ​ഡീ​സ് ആ​ന്‍ഡ് അ​നാ​ലി​സിസി​ല്‍ പ്ര​ഥ​മ ആ​സി​യാ​ന്‍-​ഇ​ന്ത്യ പ്ര​തി​രോ​ധ തി​ങ്ക് ടാ​ങ്ക് ഫോ​റ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ​യി​ലെ 11 രാ​ജ്യ​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്‌​ട്ര ഫോ​റ​മാ​ണ് ആ​സി​യാ​ന്‍. ആ​സി​യാ​നി​ലെ ഓ​രോ രാ​ജ്യ​ത്തി​ന്‍റെ​യും ആ​വ​ശ്യ​ങ്ങ​ള്‍ക്കും മു​ന്‍ഗ​ണ​ന​ക​ള്‍ക്കും അ​നു​സൃ​ത​മാ​യി പ​ട്രോ​ളിം​ഗ് ക​പ്പ​ലു​ക​ള്‍, റ​ഡാ​റു​ക​ള്‍, വ്യോ​മപ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍, ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍, ഡ്രോ​ണു​ക​ള്‍, മ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​രി​ക്കാ​ന്‍ ഇ​ന്ത്യ സ​ന്ന​ദ്ധ​മാ​ണ്.

രാ​ജ്യ​ങ്ങ​ള്‍ ഒ​രു​മി​ച്ച് ശേ​ഷി വ​ര്‍ധി​പ്പി​ക്കു​ക​യും അ​ന്താ​രാ​ഷ്‌​ട്ര നി​യ​മ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​ക​യും സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ വി​ശ്വാ​സം നി​ല​നി​ര്‍ത്തു​ക​യും ചെ​യ്യു​മ്പോ​ള്‍ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​മെ​ന്ന് ഇ​ന്ത്യ വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

വ​ലു​തും ചെ​റു​തു​മാ​യ എ​ല്ലാ രാ​ജ്യ​ങ്ങ​ളും സ്വ​ന്തം തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ക​യും, അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക​യും, സ​മാ​ധാ​ന​പ​ര​മാ​യ വി​ക​സ​നം പി​ന്തു​ട​രു​ക​യും ചെ​യ്യു​ന്ന ഒ​രു ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യാ​ണ് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ ത​ര്‍ക്ക​ങ്ങ​ളാ​യി മാ​റു​ന്ന​തി​നു​മു​മ്പ്, അ​വ സ​മാ​ധാ​ന​പ​ര​മാ​യി ച​ര്‍ച്ച ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പ്ര​തി​രോ​ധ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ര​സ്പ​രം പ​ര​മാ​ധി​കാ​ര​ത്തെ ബ​ഹു​മാ​നി​ക്കേ​ണ്ട​തി​ന്‍റെ​യും വി​ശ്വാ​സം വ​ള​ര്‍ത്തി​യെ​ടു​ക്കേ​ണ്ട​തി​ന്‍റെ​യും അ​ന്താ​രാ​ഷ്‌ട്ര നി​യ​മം പാ​ലി​ക്കേ​ണ്ട​തി​ന്‍റെ​യും വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​നു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ തു​റ​ന്നി​ടേ​ണ്ട​തി​ന്‍റെയും ആ​വ​ശ്യ​ക​ത​യും രാ​ജ്നാ​ഥ് സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up