മലപ്പുറം: ജില്ലാ പൊലിസ് സോഷ്യല്‍ പൊലിസിംഗ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു.ജില്ലാ പൊലിസ് ഓഫിസ് അനക്സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഉദ്ഘാടനം ചെയ്തു.സോഷ്യല്‍ പൊലിസിംഗ് നോഡല്‍ ഓഫിസറും അഡീഷണല്‍ പൊലിസ് സൂപ്രണ്ട് ഇന്‍-ചാര്‍ജുമായ ഡിസിആര്‍ബി ഡിവൈഎസ്പി കെ.പി. തോംസണ്‍ അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫിസര്‍ സി.വി. അനില്‍കുമാർ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഫിറോസ് ഖാന്, റീജണല്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജൂഡ് ലൂയിസ്, ജില്ലാ ഫയര്‍ ഓഫിസര്‍ അനൂപ്,സ്റ്റുഡന്റ് പൊലിസ് കാഡറ്റ് അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫിസര്‍ ടി.ടി. ഹനീഫ, ജില്ലാ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ വിജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.