x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​സ്തി​ഷ്ക ജ്വ​രം: ഇ​ന്‍റർ​സെ​ക്ട​റ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ മീ​റ്റിം​ഗ്


Published: December 2, 2025 11:23 PM IST | Updated: December 2, 2025 11:23 PM IST

ചേര്‍​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു കു​ട്ടി​ക്കു​ണ്ടാ​യ മ​സ്തി​ഷ്ക ജ്വ​ര​ത്തെത്തുട​ർ​ന്ന് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ അ​ലോ​പ്പ​തി, ആ​യുർ​വേ​ദ, ഹോ​മി​യോ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ഇന്‍റർ സെ​ക്ട​റ​ൽ കോ-ഓ​ർ​ഡി​നേ​ഷ​ൻ മീ​റ്റിം​ഗ് ന​ട​ത്തി.

പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ക, പൊ​തു​കു​ള​ങ്ങ​ളി​ൽ ജ​ന​ങ്ങ​ള്‍ കു​ളി​ക്കാ​തി​രി​ക്കാ​ൻ ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക, ക്ഷേ​ത്ര​കു​ള​ങ്ങ​ളി​ൽ താത്കാലി​ക​മാ​യി കു​ളി ഒ​ഴി​വാ​ക്കു​ന്ന​തി​നു ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളെ ബോ​ധ​വത്കര​ണം ന​ട​ത്തു​ക, എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈ​ക്ക് പ​ബ്ലി​സി​റ്റി ന​ട​ക​ത്തു​ക, ജ​ലസം​ഭ​ര​ണി​ക​ളും സ്വി​മ്മിം​ഗ് പൂ​ളു​ക​ളും അ​ടി​യ​ന്തര​മാ​യി ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക തു​ട​ങ്ങി​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തു.

യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ശ​ശി​ക​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​മോ​ൾ ക​ലേ​ഷ്, സെ​ക്ര​ട്ട​റി ജി. ​അ​നി​ൽ കു​മാ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​എ​സ്. സു​രേ​ഷ് കു​മാ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ഹ​രി​ലാ​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബീ​ന ചെ​റി​യാ​ൻ, ജൂ​ണിയ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ആ​ഷി​ക്, ശ്രു​തി, റി​ട്ട. എ​എ​ൽ​ഒ ബേ​ബി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Tags : Coordination Meeting nattuvisesham local news

Recent News

Corehub Up